അങ്ങനെ സസ്പെന്‍സ് പുറത്തായി ,തനിക്ക് സമ്മാനിച്ച അനുഭവത്തെ പറ്റി പറഞ്ഞറിയിക്കാനാവില്ലെന്നും ഒരുപാട് നന്ദിയുണ്ടെന്നും ജൂഡിനോട് ധന്യ വര്‍മ്മ

Read Time:3 Minute, 14 Second

സംവിധായകന്‍ പത്മരാജന്റെ ജീവിതം ആസ്പദമാക്കി സുമേശ്‌ലാല്‍ ഒരുക്കിയ ഹ്യൂമന്‍സ് ഓഫ് സംവണ്‍ എന്ന ചിത്രത്തിലൂടെ അവതാരകയായ ധന്യ വര്‍മ്മ അഭിനയരംഗത്തേക്കും എത്തിയിരുന്നു. കൂടെവിടെയില്‍ സുഹാസിനി അവതരിപ്പിച്ച ആലിസ് എന്ന കഥാപാത്രത്തെ ധന്യ പുനരവതരിപ്പിക്കുകയായിരുന്നു. കപ്പ ടിവിയിലെ ഹാപ്പിനെസ്സ് പ്രൊജക്‌ട് എന്ന ചാറ്റ് ഷോയിലൂടെയാണ് അടുത്തിടെ വീണ്ടും ധന്യ വര്‍മ്മ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. മാധ്യമപ്രവര്‍ത്തകയും അവതാരകയുമായ ധന്യ വര്‍മ്മയ്ക്ക് സോഷ്ല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്സാണുള്ളത്. ഇതിനിടെ പൃഥ്വിരാജിനൊപ്പവും ധന്യ അഭിനയിച്ചിരുന്നു. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെയായിരുന്നു ധന്യ വര്‍മ്മ വീണ്ടും അഭിനയരംഗത്തേക്കെത്തിയത്.

യൂട്യൂബ് വ്ലോഗിങ്ങിലും നിറസാന്നിധ്യമായി നില്‍ക്കുന്ന ധന്യ വര്‍മ്മ ഇപ്പോഴിതാ വീണ്ടും അഭിനയരംഗത്തേക്കെത്തുകയാണ്.ധന്യ വര്‍മ്മ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ തന്‍്റെ പുതിയ സിനിമാ വിശേഷം പങ്കുവെച്ചത്. അങ്ങനെ സസ്പെന്‍സ് പുറത്തായി എന്നും തന്‍്റെ അടുത്ത സിനിമ ജൂഡ് ആന്‍്റണിയുടെ സാറാസ് ആണെന്നും ധന്യ വര്‍മ്മ ഫേസ്ബുക്കില്‍ കുറിച്ചു. ഈ സിനിമ തനിക്ക് സമ്മാനിച്ച അനുഭവത്തെ പറ്റി പറഞ്ഞറിയിക്കാനാവില്ലെന്നും ഒരുപാട് നന്ദിയുണ്ടെന്നും ജൂഡിനോട് ധന്യ വര്‍മ്മ കുറിച്ചു. അന്ന ബെന്‍ നായികയാകുന്ന പുതിയ ചിത്രമാണ് ‘സാറാസ്’. വളരെ അപ്രതീക്ഷിതമായാണ് ജൂഡ് ആന്‍്റണി ഈ ചിത്രം പ്രഖ്യാപിച്ചത്. കപ്പേളയിലെ ജെസ്സി എന്ന തനി നാട്ടിന്‍പുറംകാരി പെണ്‍കുട്ടി കഥാപാത്രത്തിന് ശേഷം അന്ന ബെന്‍ നായികയാകുന്ന ചിത്രമാണ് സാറാസ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞദിവസമാണ് പുറത്ത് വിട്ടത്. കൊവിഡ് കാലത്ത് ഏറെ വെല്ലുവിളി നിറഞ്ഞ പശ്ചാത്തലത്തിലാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, സിദ്ധീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്‍ഡ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കഥാപാത്രത്തിനു അനുയോജ്യമായ വസ്ത്രധാരണം പിന്തുടര്‍ന്ന നിത്യ സ്വകാര്യ ജീവിതത്തില്‍ അടിമുടി മാറി
Next post ഞാന്‍ ഷെയര്‍ ചെയ്തത് നല്ലൊരു ഫോട്ടോ, നിങ്ങള്‍ ചോദിച്ചത് വയറിലെ സ്‌ട്രെച് മാര്‍ക്കെവിടെയെന്ന്, ശ്രുതിയുടെ പ്രതികരണം