ആദ്യരാത്രി പാൽ കുടിക്കുന്നത് ശരീരവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു

Read Time:2 Minute, 25 Second

ഇന്ത്യക്കാര്‍ക്കിടയിൽ ആദ്യരാത്രി എന്ന സങ്കല്‍‌പ്പത്തിന് വലിയ പ്രാധാന്യമാണുള്ളത്. നിരവധി ആചാരങ്ങളും ഇതിനെ ചുറ്റിപ്പറ്റിയുണ്ട്. ഇന്ത്യയിലെ ഹൈന്ദവർക്കിടയിലുള്ള അത്തരം ആചാരങ്ങളിൽ ഒന്നാണ് മുല്ലപ്പൂവിന്റെ സുഗന്ധത്തില്‍ ഒരു ഗ്ലാസ് പാലുമായി മണിയറയിലേക്കെത്തുന്ന വധു. ആദ്യരാത്രിയിലെ ഇത്തരം ചടങ്ങുകൾ പൊളിച്ചുകൂടാ എന്ന് പറയുന്നവരും ഉണ്ട്.

ജീവിതമാകുന്ന ഒരുമിച്ചുള്ള യാത്ര ഇനിമുതൽ ആരംഭിക്കുകയാണെന്നും പരസ്പരം സുഖ,ദുഃഖങ്ങൾ പങ്കുവെയ്ക്കുമെന്നുമുള്ള ഉടമ്പടിയുടെ മറ്റൊരു രൂപമാണ് ഈ ആചാരം. ഇതിനായി ആദ്യരാത്രിയില്‍ ദമ്പതികള്‍ ഒരു ഗ്ളാസിലെ പാല്‍ പരസ്പരം കുടിക്കുന്നുവെന്ന് പറയപ്പെടുന്നു. ആചാരങ്ങളേക്കാൾ ഇതിനു ആരോഗ്യപരമായ ചില കാരണങ്ങളുണ്ടെന്നതാണ് വസ്തുത.

ഇന്ത്യാക്കാര്‍ക്കിടയില്‍ പശുവിനും പാലിനും അമിതമായ പ്രധാന്യമുള്ളതിനാല്‍ പുരാതനകാലം മുതല്‍ ആദ്യരാത്രിയില്‍ പാല്‍ ഉപയോഗിച്ചിരുന്നു. പാല്‍ കുടിച്ചുകൊണ്ട്‌ പുതിയ ജീവിതം തുടങ്ങിയാല്‍ എല്ലാ നന്മകളും ഐശ്വര്യങ്ങളും ഉണ്ടാകുമെന്നും വിശ്വാസമുണ്ട്.

ശുഭകാര്യങ്ങള്‍ തുടങ്ങാന്‍ പാല്‍ നല്ലതാണെന്നും വിശ്വാസമുണ്ട്. അതിന്റെ ഭാഗമായിട്ടാണ് പുതിയ വീട്ടിലേക്ക് താമസം മാറുമ്പോള്‍ പാല്‍ തിളപ്പിക്കുന്നത്. കൂടാതെ ആരോഗ്യത്തിനും പാല്‍ ഉത്തമമാണ്. വിവാഹ ദിവസത്തിന്റെ ആഘോഷവും അലച്ചിലും കഴിയുമ്പോള്‍ ശരീരം വല്ലാതെ ക്ഷീണിക്കുന്നു. ഇതിന്‌ ശേഷം പാല്‍ കുടിച്ചാല്‍ ശരീരത്തിന്‌ ഊര്‍ജം ലഭിക്കുന്നു. കിടക്കുന്നതിന് മുമ്പ് ചെറിയ ചൂടുള്ള പാല്‍ പതിവാക്കുന്നത് സന്താനോല്‍പാദനത്തിന് സഹായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post 2020ല്‍ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റിയിട്ടുള്ള സെലിബ്രിറ്റി കെയ്‌ലി ജെന്നര്‍
Next post വെെശാലി’യിലെ ക്ലാസിക് റൊമാന്റിക് രംഗങ്ങൾ പുനർജനിച്ചിരിക്കുന്നു,സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട ഫോട്ടോഷൂട്ട്