ആരാധകരെ അമ്പരപ്പിക്കുന്ന മേക്കോവര്‍ ഫോട്ടോഷൂട്ടുമായി സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പി

Read Time:2 Minute, 45 Second

നമ്മള്‍ പല ആളുകളുടേയും മേക്കോവര്‍ ഫോട്ടോഷൂട്ടും കണ്ടിട്ടുണ്ടാകും. പലരുടേയും മേക്കോവറുകള്‍ നമ്മെ ഞെട്ടിക്കാറുണ്ട്. പലപ്പോഴും സെലിബ്രിറ്റികളാവും വ്യത്യസ്ത ലുക്കില്‍ എത്തുക. എന്നാല്‍ യഥാര്‍ത്ഥ മേക്കോവര്‍ എന്തെന്ന് അറിയണമെങ്കില്‍ ഈ വിഡിയോ കാണൂ. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പിയാണ് വ്യത്യസ്ത മേക്കോവര്‍ ഫോട്ടോഷൂട്ടിലൂടെ അമ്പരപ്പിക്കുന്നത്. തെരുവില്‍ സാധനങ്ങള്‍ വില്‍ക്കുന്ന അതിഥി തൊഴിലാളിയാണ് മഹാദേവന്‍ തമ്പിയുടെ മോഡലായി എത്തിയത്.ി

മഹാദേവന്‍ തമ്പി തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്. തന്റെ ഏറ്റവും പ്രിയപ്പെട്ട് ഫോട്ടോഷൂട്ടുകളിലൊന്നാണ് ഇതെന്നാണ് അദ്ദേഹം പറഞ്ഞത്. വളരെ കാലങ്ങളായി തന്നെ തന്റെ മനസ്സില്‍ ഉണ്ടായിരുന്ന ഈ ആശയം സുഹൃത്തുക്കളോട് പങ്കുവെക്കുകയും അത്തരത്തില്‍ ഉണ്ടായ കൂട്ടായ ശ്രമമായിരുന്നു ഈ ഫോട്ടോഷൂട്ട് എന്ന് മഹാദേവന്‍ തമ്പി പറയുന്നു. മേക്കപ്പ് ചെയ്തതിന് ശേഷവും മേക്കോവര്‍ ചിത്രം കണ്ടതിനു ശേഷമുള്ള അവരുടെ സന്തോഷം കാണുക എന്നതായിരുന്നു ഫോട്ടോഷൂട്ടിലൂടെ ലക്ഷ്യമിട്ടത് എന്നാണ് അദ്ദേഹം പറയുന്നത്.

എറണാകുളം ഇടപ്പള്ളിയില്‍ തെരുവു കച്ചവടം നടത്തുന്ന രാജസ്ഥാന്‍ സ്വദേശിയായ അസ്മനെയാണ് മഹാദേവന്‍ തമ്പി കണ്ടെടുത്തത്. അസ്മനേയും കൂട്ടി തന്റെ സ്റ്റുഡിയോയില്‍ എത്തിയ ശേഷമാണ് ഫോട്ടോഷൂട്ട് നടത്തിയത്. അസ്മയ്ക്കായി വ്യത്യസ്തമായ വസ്ത്രങ്ങളും ഒരുക്കിയിരുന്നു. ഓരോ വേഷത്തിലും അതിമനോഹരിയായിരുന്നു അവര്‍. ആദ്യം കുറച്ചു പേടിയുണ്ടായിരുന്നെങ്കിലും പിന്നീട് വളരെ മനോഹരമായാണ് അസ്മന്‍ ഫോട്ടോയ്ക്കായി പോസ് ചെയ്തത്.സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ പ്രവീണാണ് അസ്മനെ സുന്ദരിയാക്കിയത്. ഷെറിനാണ് കോസ്റ്റ്യൂം. വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പുത്തൻ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എലിഷെറ റായ്
Next post മാദകനായിക സില്‍ക്ക് സ്മിതയുടെ വേഷം അഭിനയിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി