കൈയ്യടി നേടി ഉണ്ണി ലാലുവിന്റെ മ്യൂസിക്ക് വീഡിയോ

Read Time:1 Minute, 45 Second

ടിക് ടോക്കിലൂടെ കഴിവ് തെളിയിച്ച നിരവധി കലാകാരന്മാരെയാണ് മലയാളക്കര ഏറ്റെടുത്തിട്ടുള്ളത്. അവരിലൊരാളാണ് ഉണ്ണി ലാലു. ഉണ്ണിയുടേതായി മ്യൂസിക്കല്‍ ആല്‍ബങ്ങളും ഹ്രസ്വ ചിത്രങ്ങളും പുറത്തിറങ്ങിയിട്ടുമുണ്ട് ഒട്ടനവധി ടിക്ക് ടോക്ക് വീഡിയോകളിലൂടെ മലയാളത്തില്‍ ശ്രദ്ധ നേടിയ ഉണ്ണി ലാലുവിൻ്റേതായി അടുത്തിടെ പുറത്തിറങ്ങിയ മ്യൂസിക്ക് വീഡിയോ വലിയ കൈയ്യടി നേടുകയാണ്. മലയാളത്തിൻ്റെ ശിവകാർത്തികേയൻ എന്നാണ് ഉണ്ണിയെ ആരാധകർ വിശേഷിപ്പിക്കുന്നത്. കൈയ്യടികൾക്കിടയിൽ നിൽക്കുമ്പോഴും ഇപ്പോൾ ഹിറ്റായി നിൽക്കുന്ന ‘അടി നെഞ്ചൈ താക്കുറെ’ എന്ന മ്യൂസിക് വീഡിയോയ്ക്ക് പിന്നിൽ നടന്ന സംഭവവികാസങ്ങളെ പറ്റി വാചാലനായി രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി ഇപ്പോൾ. സിനിമ ചെയ്യാൻ വേണ്ടി ഒരുപാട് അലഞ്ഞു തിരിഞ്ഞുവെന്നും എല്ലാം ഒന്ന് ഒക്കെ ആയി വന്നോപ്പോഴാണ് കൊറോണ വന്നതെന്നും പിന്നീട് ഈ മ്യൂസിക് വീഡിയോയിലേക്കെത്തി പെട്ട കാര്യവുമൊക്കെ വിശദമായി തന്നെ ഉണ്ണി പറയുന്നുണ്ട്.ഫേസ്ബുക്ക് പേജിലൂടെയാണ് ഉണ്ണി ഇക്കാര്യങ്ങളെല്ലാം പറഞ്ഞിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ക്രിസ്തുമസ് ഡാന്‍സ് കവറുമായി ഒരുകൂട്ടം അച്ചന്‍മാര്‍
Next post ആരുമില്ലാത്തപ്പോള്‍ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ്പൂളില്‍ ചെയ്തതെന്ത്? ഗോസിപ്പുകാരെ പരിഹസിച്ച് നടി അനുശ്രീ