പ്രതിഫല പട്ടിക പുറത്തുവന്നതിന് പിന്നാലെ ചർച്ചയായി അക്ഷയ് കുമാറിന്റെ ആഡംബരസൗധങ്ങൾ

Read Time:3 Minute, 10 Second

മലയാളികളക്കം മുഴുവൻ സിനിമ പ്രേമികൾക്കും ഏറെ ഇഷ്ടമുള്ള ബോളിവുഡ് താരമാണ് അക്ഷയ് കുമാർ. ഫോബ്സ് മാസിക പുറത്തുവിട്ട 2020 ലെ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽനിന്ന് ഇടംപിടിച്ച ഏക ഇന്ത്യൻ സെലിബ്രിറ്റി കൂടിയാണ് അദ്ദേഹം. നൂറു പേരുടെ പട്ടികയില്‍ 52-ാം സ്ഥാനത്താണ് നടന്‍. 48.5 മില്യൺ ഡോളർ (357 കോടി രൂപ) ആണ് താരത്തിന്റെ പ്രതിഫലം. ഹോളിവുഡ് നടൻ വിൽ സ്മിത്ത്, ഗായികമാരായ ജെന്നിഫർ ലോപ്പസ്, റിഹാന എന്നിവരെ മറികടന്നാണ് അക്ഷയ് കുമാർ ഈ നേട്ടം കൈവരിച്ച്. ഇപ്പോഴിതാ, പ്രതിഫല പട്ടിക പുറത്തുവന്നതിന് പിന്നാലെ ചർച്ചയാകുന്നത് താരത്തിന്റെ കോടികൾ വിലമതിക്കുന്ന ആഡംബരസൗധങ്ങളെ കുറിച്ചാണ്.

ഇന്ത്യയിലും വിദേശത്തുമായി കോടികൾ വിലമതിക്കുന്ന നിരവധി ആഡംബര വീടുകളും ഫ്ലാറ്റുകളും താരത്തിന് സ്വന്തമായുണ്ട്. എല്ലാ സ്വത്തുക്കളും അക്ഷയ് കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ്. വീടുകൾ വാങ്ങിക്കൂട്ടുന്നത് താരത്തിന്റെ ഹോബിയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. മുംബൈ, ഗോവ, മൗറീഷ്യസ്, കാനഡ എന്നിവിടങ്ങളിൽ കോടികൾ വിലവരുന്ന വീടുകളാണ് താരം സ്വന്തമാക്കിയത്.

പച്ചപ്പും ഹരിതാഭയും കടലുമൊക്കെയായി സമ്പൽസമൃദ്ധമായ സ്ഥലമാണ് ഗോവ. ജീവിതം അടിച്ച് പൊളിച്ച് ആഘോഷിക്കാൻ പറ്റിയം സ്ഥലം. ഇവിടെയും അക്ഷയ് കുമാർ തന്റെ ഇഷ്ട ഭവനം സ്വന്തമാക്കിയിട്ടുണ്ട്. ഗോവയിൽ പോർച്ചുഗീസ് ശൈലിയിലുള്ള ഒരു വില്ലയാണ് അക്ഷയ് സ്വന്തമാക്കിയത്. 5 കോടി രൂപയാണ് ഈ വില്ലയുടെ വില. 10 വർഷം മുമ്പാണ് താരം ഈ വില്ല വാങ്ങിയത്.

ഇന്ത്യയിൽ മാത്രമല്ല മൗറീഷ്യസിലും അക്ഷയ് ആഡംബര ഭവനം സ്വന്തമാക്കിയിട്ടുണ്ട്. അക്ഷയ്‍യുടെയും ട്വിങ്കിളിന്റെയു കടലിനോടുള്ള ഇഷ്ടം എല്ലാവർക്കും അറിയാവുന്നതാണ്. കടലിൽ സമൃദ്ധമായ മൗറീഷ്യസിൽ കടൽക്കരയോട് ചേർന്നാണ് ഈ താരദമ്പതികൾ തങ്ങളുടെ ആഡംബരസൗധം സ്വന്തമാക്കിയത്. ഇവിടേക്ക് വരുന്നതിനായി ഒരു പ്രൈവറ്റ് ജെറ്റും താരം വാങ്ങിച്ചിട്ടുണ്ട്. മൗറീഷ്യസിലെ പ്രസിദ്ധമായ ബീച്ചിൽ സ്ഥിതി ചെയ്യുന്ന ഈ വീട് കോടികൾ വിലമതിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പുതിയ ചിലതിന്‌റെ തുടക്കം,വിക്രം ബട്ടിനൊപ്പം പുതിയ യാത്രയ്ക്ക് തുടക്കം
Next post വാഹന വായ്പയ്ക്കായി നിങ്ങള്‍ നെട്ടോട്ടമോടുകയാണോ? വെറും നാല് ക്ലിക്ക് മതി, മാരുതി സുസുക്കിയുടെ പുതിയ സംവിധാനം