സിനിമ മേഖലയില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവങ്ങള്‍ തുറന്നു പറഞ്ഞ്‌ സമീറ

Read Time:2 Minute, 55 Second

ബോളിവുഡ് സിനിമ ലോകത്തെ പ്രമുഖ നടിയാണ് സമീറ റെഡ്ഢി. ഹിന്ദി ചിത്രങ്ങളിലൂടെയായിരുന്നു തുടക്കമെങ്കിലും സമീറ ശ്രദ്ധേയായത് തമിഴ് സിനിമകളിലൂടെയായിരുന്നു. സമീറ അഭിനയിച്ച തമിഴ് ചിത്രങ്ങളായിരുന്നു അവര്‍ക്ക് ഇന്ത്യ മുഴുവന്‍ പ്രശസ്തി നേടിക്കൊടുത്തത്. വിവാഹത്തോടെ സിനിമാലോകത്തോട് സമീറ താല്‍കാലികമായി വിട പറഞ്ഞു. ഇപ്പോള്‍ താരം തന്റെ രണ്ട് മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ്.

സിനിമ മേഖലയില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവങ്ങള്‍ തുറന്നു പറയുകയാണ് സമീറ. 2002 മുതല്‍ 2013 വരെയുള്ള അഭിനയ ജീവിതത്തില്‍ താന്‍ നേരിട്ട ദുരനുഭവങ്ങളാണ് താരം ഒരു അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞത്. ” ഒരു സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു ചുംബനരംഗം കൂടി ചേര്‍ത്തിട്ടുണ്ടെന്ന് പറഞ്ഞു. അത് ഞാന്‍ കഥ കേട്ടു കഴിഞ്ഞ് പിന്നീട് ചേര്‍ത്തതായിരുന്നു. ആ രംഗത്തില്‍ അഭിനയിക്കാനാവില്ലെന്ന് പറഞ്ഞപ്പോള്‍ മുസാഫിറില്‍ നിങ്ങള്‍ അത്തരത്തില്‍ അഭിനയിച്ചിട്ടില്ലേ എന്നായിരുന്നു അവരെന്നോട് ചോദിച്ചത്. അതിനര്‍ഥം ഞാനത് ഇനി ചെയ്തുകൊണ്ടേയിരിക്കും എന്നല്ലെന്ന് ഞാന്‍ വ്യക്തമാക്കി.സൂക്ഷിച്ചു സംസാരിക്കണമെന്നും എന്നെ എപ്പോള്‍ വേണമെങ്കിലും സിനിമയില്‍ നിന്ന് മാറ്റുമെന്നായിരുന്നു അവരുടെ മറുപടി. ഷൂട്ടിങ്ങിന് ശേഷമുള്ള പാര്‍ട്ടിക്കൊന്നും ഞാന്‍ പോകാറില്ല. അതിനാല്‍ ഒരുപാട് അവസരങ്ങള്‍ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ എനിക്കൊപ്പം അഭിനയിച്ചിട്ടുള്ള ഒരു നടന്‍ പറഞ്ഞത് ഞാന്‍ ബോറും അടുക്കാന്‍ പറ്റാത്ത ആളുമാണെന്നാണ്. അതിനാല്‍ സിനിമയിലേക്ക് വിളിക്കാതിരിക്കുന്നതാണ് നല്ലത്.

പാമ്പും കോണിയും കളി പോലെയാണ് സിനിമ. പാമ്പുകള്‍ക്കിടയിലൂടെ എങ്ങനെ നീങ്ങുമെന്ന് അറിയണം. കാസ്റ്റിങ് കൗച്ച് നടത്തുന്ന കഴുകന്മാരില്‍ നിന്നും രക്ഷനേടാനുള്ള എന്തെങ്കിലും ഉപാധി വേണം” സമീറ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡേര്‍ട്ടി പിക്ചര്‍താരം ആര്യ ബാനര്‍ജി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
Next post ട്രിപ്പിനിടയിലെ ഗ്ലാമര്‍ ലുക്കില്‍ ഷാനു സുരേഷ്