ഡേര്‍ട്ടി പിക്ചര്‍താരം ആര്യ ബാനര്‍ജി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

Read Time:2 Minute, 3 Second

ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയയായ ബംഗാളി നടി ആര്യ ബാനര്‍ജിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 33കാരിയായ നടിയെ ദക്ഷിണ കൊല്‍ക്കത്തയിലെ അപ്പാര്‍ട്ട്മെന്റില്‍ വെള്ളിയാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ അപ്പാര്‍ട്ടിമെന്റില്‍ എത്തിയ ജോലിക്കാരി കോളിങ് ബെല്ല് അടിച്ചിട്ടും ഫോണില്‍ വിളിച്ചിട്ടും നടി പ്രതികരിച്ചിരുന്നില്ല. തുടര്‍ന്ന് സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു.

അയല്‍ വാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി വീടിനുള്ളില്‍ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ ആര്യയെ കണ്ടെത്തിയത്. കട്ടിലിന് സമീപം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. വര്‍ഷങ്ങളായി ഒറ്റക്ക് ആയിരുന്നു ആര്യ താമസിച്ചിരുന്നത്. അന്തരിച്ച പ്രമുഖ സിതാറിസ്റ്റ് പണ്ഡിറ്റ് നിഖില്‍ ബാനര്‍ജിയുടെ മകളാണ്. ബംഗാളി സിനിമകളിലൂടെയാണ് ആര്യ ശ്രദ്ധേയയാകുന്നത്. തുടര്‍ന്ന് നിരവധി ഹിന്ദി സിനിമകളിലും താരം അഭിനയിച്ചു.

2011ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം ദ് ഡേര്‍ട്ടി പിക്ചറില്‍ വിദ്യാബാലനൊപ്പം അഭിനയിച്ച് ആര്യ ശ്രദ്ധ നേടിയിരുന്നു.എല്‍എസ്ഡി; ലവ് സെക്‌സ് ഓര്‍ ധോക്കയാണ് മറ്റൊരു ചിത്രം.മൃതദേഹം ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചെന്നും മുറിയില്‍നിന്ന് സാംപിളുകള്‍ ശേഖരിച്ചതായും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post രാഷ്ട്രീയത്തിലിറങ്ങിയതിന്റെ ആദ്യ പച്ചക്കൊടി, വാക്ക് പാലിച്ച് കുട്ടികള്‍ക്ക് സഹായവുമായി നടന്‍ ദേവന്‍
Next post സിനിമ മേഖലയില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവങ്ങള്‍ തുറന്നു പറഞ്ഞ്‌ സമീറ