തന്റെ രാഷ്ട്രീയത്തിന്റെ പേരിൽ മക്കളെ വിമർശിക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി നടൻ കൃഷ്ണകുമാർ; നടന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറൽ

Read Time:5 Minute, 10 Second

തന്റെ രാഷ്ട്രീയത്തിന്റെ പേരിൽ മക്കളെ വിമർശിക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി നടൻ കൃഷ്ണകുമാർ; നടന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറൽ

ക്യാരക്ടർ വേഷങ്ങളിലും വില്ലൻ വേഷങ്ങളിലും തിളങ്ങിയിട്ടുള്ള നടൻ കൃഷ്ണകുമാർ മാതൃകാ കുടുംബജീവിതം നയിക്കുന്ന കുടുംബ നാഥനാണ്. നാലു പെൺ മക്കളാണ് താരത്തിന് ഉള്ളത്. നടി അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരാണ് കൃഷ്ണകുമാർ-സിന്ധു ദമ്പതികളുടെ മറ്റു മക്കൾ. കൃഷ്ണ കുമാറിന്റെ 4 മക്കളും സോഷ്യൽമീഡിയയിൽ സജീവമാണ്.

മൂത്ത മകൾ അഹാന സിനിമയിൽ പേരെടുത്ത നടിയായി മാറിക്കഴിഞ്ഞു. നടൻ കൃഷ്ണകുമാറിനെയും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും രാഷ്ട്രീയ ചായ്വുമൊക്കെ അടുത്തിടെ വാർത്തകളിൽ സജീവമായി ഇടം പിടിച്ചിരുന്നു. ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് എൻഡിഎ സ്ഥാനാർത്ഥിയായി ജനവിധി തേടുന്നുണ്ട് കൃഷ്ണ കുമാർ. എന്നാൽ ഇപ്പോൾ താരം തന്റെ പഴയ കാലാ ജീവിതത്തെ കുറിച്ച് പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

മലയാള, തമിഴ് ഭാഷാ സിനിമകളിലും ടെലിവിഷനിലും പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും നടനുമാണ് കൃഷ്ണ കുമാർ. ദൂരദർശനത്തിലും ആകാശവാണിയിലും മുൻ ന്യൂസ് റീഡർ കൂടിയാണ് ഇദ്ദേഹം. ഒരു കുടുംബം മുഴുവൻ വൈറൽ ആവുക എന്നുള്ളത് വളരെ വിരളമായി കാണുന്ന ഒന്നാണ്. അങ്ങനെ ഒരു കുടുംബമാണ് കൃഷ്ണകുമാറിന്റേത്. നാല് പെണ്മക്കളാണ് താരത്തിന് ഉള്ളത്. മൂത്ത മകൾ അഹാനയും ഇഷാനിയും ഹന്സികയുമൊക്കെ സിനിമയിൽ എത്തി കഴിഞ്ഞു. ഇവർ ആറുപേരും സോഷ്യൽ മീഡിയയിൽ സജ്ജീവമാണ്.

ഈ കുടുംബം ലോക്ഡൗൺ നാലുകളിലാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നിരുന്നത്. എന്നാൽ തന്റെ രാഷ്ട്രീയത്തിന്റെ പേരിൽ മക്കളെ വിമർശിക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരം. ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുടുംബ ചിത്രത്തിനൊപ്പമാണ് അച്ഛനെന്ന നിലയിൽ വേദന ഉണ്ടാക്കുന്ന കാര്യങ്ങളെ കുറിച്ച് നടൻ പറഞ്ഞത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം

ജീവിതത്തിലെ ഏറ്റവും വലിയ ശക്തി നാല് പെണ്മക്കളടങ്ങുന്ന ഈ സന്തുഷ്ട കുടുംബമാണ്. ഒരു കലാകാരൻ എന്ന നിലയിലും പൊതു പ്രവർത്തകൻ എന്ന നിലയിലും ബുദ്ധിമുട്ടുകൾ ഏറിയ ഓരോഘട്ടത്തിലും അവരുടെ പിന്തുണയില്ലായിരുന്നുവെങ്കിൽ ജീവിതകഥ മറ്റൊന്നാകുമായിരുന്നു. ഇപ്പോൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി എന്ന നിലയിൽ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും, പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യാൻ ആരംഭിച്ചപ്പോൾ സ്വതന്ത്ര വ്യക്തികളായ എന്റെ പെൺമക്കളെയും വിവാദങ്ങളിലേക്ക് വലിച്ചിട്ട് വ്യക്തിപരമായി ഉപദ്രവിക്കാനാണ് ചിലർ ശ്രമിക്കുന്നത്.

ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ഈ ഘട്ടത്തെ അതിജീവിക്കുകയും നേരിടുകയും തന്നെ ചെയ്യും. പക്ഷേ ഒരു അച്ഛൻ എന്ന നിലയിൽ ഈ വിവാദങ്ങൾ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പക്ഷേ ആരോടും പരിഭവിക്കാതെ പറയാനുള്ള നിലപാടുകൾ ഉറച്ചു പറഞ്ഞുകൊണ്ട് മുന്നോട്ടു പോവുക തന്നെ ചെയ്യും. മക്കളുടെ പേരിൽ വിവാദം ഉണ്ടാക്കിയാൽ വേദനിക്കുന്ന കൃഷ്ണകുമാർ എന്ന അച്ഛനെ മാത്രമേ നിങ്ങൾക്ക് അറിയൂ. എന്ത് പ്രതിസന്ധി വന്നാലും നിലപാടുകളിൽ ഉറച്ചു നിൽക്കുകയും, പറയുന്ന നിലപാടിനോട് സത്യസന്ധത പുലർത്തുകയും ചെയ്യുന്ന കൃഷ്ണകുമാർ എന്ന പൊതുപ്രവർത്തകനെ ഇപ്പോഴും വിവാദ കമ്മറ്റിക്കാർക്ക് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post 42 വയസ്സായിട്ടും മഞ്‌ജു വാര്യർ നിന്ന്‌ ചിരിക്കുമ്പോ ചിലർക്കെല്ലാം പൊള്ളുന്നത് , അതിനുള്ള കാരണം ഇതാണ് , ഫേസ്ബുക്ക് കുറിപ്പ് തരംഗമാവുന്നു ..
Next post ലിനിയുടെ ഓർമകളിൽ ഭർത്താവ് സജീഷ്, ഒമ്പതാം വിവാഹ വാർഷികത്തിൽ സജീഷിന്റെ കുറിപ്പ് നൊമ്പരമാകുന്നു