എയർഹോസ്റ്റസ് ഭാര്യ മകൻ അത്‌ലറ്റ് ഒരുകാലത്തു തമിഴ് സിനിമയിലെ ചോക്ലേറ്റ് നടൻ മാധവന്റെ കുടുംബം

Read Time:6 Minute, 18 Second

എയർഹോസ്റ്റസ് ഭാര്യ മകൻ അത്‌ലറ്റ് ഒരുകാലത്തു തമിഴ് സിനിമയിലെ ചോക്ലേറ്റ് നടൻ മാധവന്റെ കുടുംബം

ഒരു കാലത്ത് തമിഴ് നാട്ടിലെ റൊമാന്റിക് ഹീറോ ആയിരുന്നു നടൻ മാധവൻ. അലൈപായുതേ എന്ന ഒരു ചിത്രത്തിലൂടെ തന്നെ കേരളത്തിലും നിരവധി ആരാധകരെ സമ്പാദിക്കാൻ മാധവന് സാധിച്ചു. ഫിലിംഫെയർ പുരസ്കാരം ലഭിച്ചിട്ടുള്ള ഒരു ഇന്ത്യൻ ചലച്ചിത്ര നടൻ കൂടിയാണ് മാധവൻ എന്നറിയപ്പെടുന്ന മാധവൻ രംഗനാഥൻ. മാധവൻ ഒരു ഇന്ത്യൻ നടനും എഴുത്തുകാരനും ചലച്ചിത്ര നിർമ്മാതാവുമാണ്. പ്രധാനമായും തമിഴ്, ഹിന്ദി ഭാഷാ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന നടനാണ് മാധവൻ.

ഏഴ് വ്യത്യസ്ത ഭാഷകളിൽ നിന്നുള്ള സിനിമകളിൽ അഭിനയിച്ച പാൻ-ഇന്ത്യൻ ആകർഷണം നേടാൻ കഴിയുന്ന ചുരുക്കം ചില നടന്മാരിൽ ഒരാളായി അദ്ദേഹത്തെ വിശേഷിപ്പിച്ചു. ഇന്നും സിനിമകളിൽ നിര സാന്നിധ്യമാണ് താരം. ആക്ഷൻ ആയാലും റൊമാൻസ് ആയാലും ഏതൊരു കഥാപാത്രവും നന്നായി വഴങ്ങുമെന്ന് കാട്ടിത്തന്ന നടൻ കൂടിയാണ് മാധവൻ.

തമിഴ് സൂപ്പർ താരം മാധവന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടൻ ആമിർ ഖാനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ദിനംപ്രതി കൊവിഡ് കേസുകൾ വർധിക്കുകയാണ്. നിരവധി ടിവി താരങ്ങൾക്കും സിനിമാ താരങ്ങൾക്കുമൊക്കെ ഇതിനോടകം കൊവിഡ് ബാധയുണ്ടാകുകയും ചെയ്തു. ഇപ്പോഴിതാ ഏറ്റവുമൊടുവിലായി കൊവിഡ് പിടികൂടിയിരിക്കുന്നത് തെന്നിന്ത്യയുടെ സൂപ്പർ സ്റ്റാർ ചോക്ലേറ്റ് ഹീറോ മാധവനെയാണ്. മാധവൻ തന്നെയാണ് തനിക്ക് കൊവിഡ് ബാധിച്ച വിവരം ആരാധകരെ അറിയിച്ചത്.

വളരെ സരസമായാണ് ഈ വിവരം മാധവൻ ആരാധകരെ അറിയിച്ചത്. ആമിറും മാധവനും ഒരുമിച്ചഭിനയിച്ച 3 ഇഡിയറ്റ്‌സ് എന്ന സിനിമയിലെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടായിരുന്നു മാധവൻ്റെ ട്വീറ്റ്. ഈ ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേര് പറഞ്ഞുകൊണ്ടായിരുന്നു മാധവൻ ഇക്കാര്യം ട്വീറ്റിലൂടെ പറഞ്ഞത്. മാധവൻ കുറിച്ചത് ഇങ്ങനെ,

‘റാഞ്ചോയുടെ പിന്നാലെ തന്നെ ഫർഹാൻ എപ്പോഴും കാണും. ഇരുവരേയും പിന്തുടർന്ന് വൈറസും കൂടെ കാണും’. കഴിഞ്ഞദിവസമായിരുന്നു ആമിറിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൻ്റെ പശ്ചാത്തലത്തിലായിരുന്നു താരമിങ്ങനെ ട്വീറ്റ് ചെയ്തത്. എന്നാൽ ഇത്തവണ വൈറസ് നമ്മളെ പിടികൂടിയിരിക്കുന്നുവെന്നും എല്ലാം ശരിയാവുമെന്നും ഇതിൽ നിന്നും എത്രയും പെട്ടെന്ന് നമ്മൾ മോചിതരാകുമെന്നും മാധവൻ കുറിച്ചു

രാജൂ നീ ഇത്തവണ ഞങ്ങൾക്കൊപ്പം വേണ്ടെന്നും മാധവൻ സരസമായി പറയുന്നു. എല്ലാവരുടേയും സ്‌നേഹത്തിന് നന്ദിയെന്നും അസുഖം ഭേദമായി എത്രയും വേഗം തിരിച്ചെത്തുമെന്നും മാധവൻ ട്വീറ്റ് ചെയ്തു. ഇത് ശ്രദ്ധയിൽ പെട്ടതോടെ നിരവധി ആരാധകരാണ് പെട്ടെന്നുള്ള രോഗശാന്തി നേർന്ന് രംഗത്തെത്തിയത്.

ഓടിടി പ്ലാറ്റ്ഫോമിൽ റിലീസായ തമിഴ് ചിത്രം മാരായുടെ വൻ വിജയത്തിന് ശേഷം മാധവൻ ഇനി പ്രത്യക്ഷപ്പെടുന്നത് ബോളിവുഡ് ചിത്രത്തിലെന്ന് റിപ്പോർട്ട്. കുശാലി കുമാർ, അപർശക്തി ഖുറാന, ദർശൻ കുമാർ എന്നിവരെ പ്രധാന അഭിനേതാക്കളാക്കി കൊണ്ട് കൂകി ഗുലാതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാകും മാധവൻ ഇനി പ്രത്യക്ഷപ്പെടുക എന്നാണ് റിപ്പോർട്ട്. സസ്പെൻസ് ത്രില്ലറായി ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ടി. സീരീസാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഏറെക്കാലം മുൻപ് തന്നെ മാധവനും കുശാലി കുമാറും ഒന്നിക്കുന്ന ദഹി ചിന്നി എന്ന് പേരിട്ട ചിത്രത്തെ പറ്റിയുള്ള റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ വിവിധ കാരണങ്ങളാൽ ഈ ചിത്രം നടന്നിരുന്നില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാലിപ്പോൾ പുതിയ ചിത്രത്തിലൂടെ ഇരുവരും ഒന്നിക്കുകയാണ്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ദഹി ചിന്നി എന്ന ചിത്രത്തിനായി കരാറിലേർപ്പെട്ടിരുന്ന താരങ്ങളൊക്കെ തന്നെയാണ് ഈ ചിത്രത്തിനായി ഒന്നിക്കുന്നതെന്നതാണ് മറ്റൊരു സവിശേഷത.

സീറോ എന്ന ചിത്രമായിരുന്നു മാധവൻ്റെതായി പുറത്തിറങ്ങിയ അവസാന ബോളിവുഡ് ചിത്രം. അഥിഥി താരമായിട്ടായിരുന്നു ചിത്രത്തിൽ മാധവൻ പ്രത്യക്ഷപ്പെട്ടിരുന്നത്. 2018ൽ പുറത്തിറങ്ങിയ സിനിമ അനന്ത് എൽ റായിയായിരുന്നു സംവിധാനം ചെയ്തിരുന്നത്. ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിൽ അനുഷ്ക ശർമ്മയും കത്രീന കൈഫുമായിരുന്നു നായികമാരായി എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാത്തിരിക്കുകയാണ്, ഞങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ നിറയ്ക്കാൻ വരാൻ പോകുന്ന കുഞ്ഞഥിതിക്കായി , അച്ഛനാകാൻ പോകുന്ന സന്തോഷം പങ്കുവെച്ച് നിരഞ്ജൻ നായർ
Next post പതിനഞ്ചു വർഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷം ലഭിച്ച പൊന്നോമനക്ക് വേണ്ടി ഒരമ്മ ചെയ്തത് കണ്ട് പൊട്ടിക്കരഞ്ഞ് ഡോക്ടർ