തന്റെ അക്കൗണ്ടിൽ കരുതിയ രണ്ട് ലക്ഷം രൂപയും വാക്‌സിൻ വാങ്ങാൻ മുഖ്യമന്ത്രിക്ക് കൊടുത്ത്, ഏവരെയും ഞെട്ടിച്ച ആ ബീഡി തൊഴിലാളി ഇതാണ്

Read Time:6 Minute, 34 Second

തന്റെ അക്കൗണ്ടിൽ കരുതിയ രണ്ട് ലക്ഷം രൂപയും വാക്‌സിൻ വാങ്ങാൻ മുഖ്യമന്ത്രിക്ക് കൊടുത്ത്, ഏവരെയും ഞെട്ടിച്ച ആ ബീഡി തൊഴിലാളി ഇതാണ്

തന്റെ ജീവിത സമ്പാദ്യം മുഴുവനും മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് കൈമാറി നാടിന്റെ കൈയടി നേടിയ ബീഡിത്തൊഴിലാളിയായ ആ നന്മമരം ഇങ്ങ് കണ്ണൂരിൽ ഹാപ്പിയാണ്. കണ്ണൂർ കുറുവ ചാലാടൻ ഹൗസിലെ ജനാർദ്ദനനാണ് (63) തന്റെ ആകെയുള്ള സമ്പാദ്യമായ രണ്ട് ലക്ഷം രൂപ മുഴുവൻ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് നൽകിയത്. കണ്ണൂർ അവേര കോളനിയിലെ ബീഡി തെറുപ്പ് തൊഴിലാളിയാണ് ജനാർദ്ദൻ. ബി.ടെക് ബിരുദധാരികളായ നവനയും നവീനയും പോലും അച്ഛന്റെ സുമനസ് സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്.

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിക്കുന്നത് ജനാർദ്ദനൻ ചേട്ടനാണ്. തൻറെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപമായി കറുത്തിരുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ജ് പദ്ധതിയിലേക്കു വാക്‌സിൻ വാങ്ങാൻ നൽകി മലയാളികളെയും മനുഷ്യ മനസ്സുകളെയും മുഴുവൻ ഞെട്ടിച്ച വ്യക്തി ,തന്റെ ഇതുവരെയുള്ള ആകെ സമ്പാദ്യത്തിൽ നിന്ന് വെറും എണ്ണൂറ്റി അമ്പത് രൂപ മാത്രം മാറ്റി വെച്ച് ബാങ്ക് അക്കൗണ്ടിൽ കിടന്ന രണ്ട് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് ആണ് അദ്ദേഹം സംഭാവന നൽകിയത്

എന്നാൽ ആ നന്മ വറ്റാത്ത മനസിന്റെ ഉടമയെ കണ്ടെത്തിയിരിക്കുകയാണ് കണ്ണൂർ കുറുവ സ്വദേശി ചാലാടൻ ജനാർദ്ദനൻ, എന്ന എഴുപത് വയസുള്ള ബീഡി തൊഴിലാളിയാണ് തൻറെ ബാങ്കിൽ ഉണ്ടായിരുന്ന സമ്പാദ്യം മുഴുവനും മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിന് നൽകിയത്, ഇതേഹം ചെയ്‌ത ഈ പ്രവൃത്തി പുറം ലോകത്ത് അറിയിച്ചത് ജനാർദ്ദനൻ പൈസ അടച്ച ബാങ്കിലെ ജീവനക്കാരൻ ആയിരുന്നു, കണ്ണൂർ കേരള ബാങ്കിലാണ് ഈ സംഭവം നടന്നത് അവിടത്തെ ഉദ്യോഗസ്ഥനായ സൗന്ദർരാജ് സോഷ്യൽ മീഡിയയിൽ കൂടി മറക്കാനാവാത്ത ആ അനുഭവം പങ്ക് വെച്ചതോടയാണ് ഈ സംഭവം പുറം ലോകം അറിയുന്നത്

സൗന്ദർരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ ” ഇന്നലെ ഞാൻ ജോലിചെയ്യുന്ന ബാങ്കിൽ പ്രായമുള്ള ഒരാൾ വന്നു. പാസ്സ് ബുക്ക് തന്നു ബാലൻസ് ചോദിച്ചു…200850 രൂപ ഉണ്ടെന്നു പറഞ്ഞു. ” ഇതിൽ രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കോവിഡ് വാക്സിൻ വാങ്ങുന്നതിനു സംഭാവന നൽകണം “കാണുമ്പോൾതന്നെ അവശത തോന്നുന്ന ഒരു മനുഷ്യൻ. കുറച്ചു സംസാരിച്ചപ്പോൾ ജീവിക്കാൻ മറ്റ് ചുറ്റുപാടുകൾ ഒന്നും ഇല്ലെന്നു മനസ്സിലായി.

വേണ്ടത്ര ആലോചന ഇല്ലാതെ എടുത്ത തീരുമാനം ആണെങ്കിലോ എന്നുകരുതി ഒരു ലക്ഷം ഇപ്പോഴും ബാക്കി അല്പം കഴിഞ്ഞും അയച്ചാൽ പോരെ എന്ന് ചോദിച്ചു. നിങ്ങൾക്ക് എന്തെങ്കിലും പൈസ ആവശ്യമായി വന്നാലോ. “എനിക്ക് ജീവിക്കാൻ ഇപ്പോൾ യാതൊരു ബുദ്ധിമുട്ടും ഇല്ല. വികലാംഗ പെൻഷൻ കിട്ടുന്നുണ്ട്. കൂടാതെ ബീഡി തെറുപ്പും ഉണ്ട് അതിനു ആഴ്ചയിൽ 1000രൂപ വരെ കിട്ടാറുണ്ട്. എനിക്ക് ജീവിക്കാൻ ഇതു തന്നെ ധാരാളം. ” “മുഖ്യമന്ത്രി ഇന്നലെ ഈ കാര്യം പറഞ്ഞപ്പോൾ എടുത്ത തീരുമാനമാണ്. വളരെ ആലോചിച്ചു തന്നെ.

ഇതു ഇന്നയച്ചാലേ എനിക്ക് ഉറങ്ങാൻ കഴിയൂ. എന്റെ പേര് ആരോടും വെളിപ്പെടുത്തരുത് ” അനാവശ്യ ചോദ്യം ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി ആ മുഖഭാവം കണ്ടപ്പോൾ….ഇങ്ങനെയുള്ള നന്മയുള്ള മനസ്സുകളാണ് നമ്മുടെ നാടിനെ താങ്ങി നിർത്തുന്നത്. അതാണ് ഉറപ്പോടെ പറയുന്നത് നമ്മൾ ഇതും അതിജീവിക്കും…..

അതാണ് ഉറപ്പോടെ പറയുന്നത് ഇത് കേരളമാണ് ” ഇതായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറിച്ചിൽ , ഇത് വൈറലായതോടയാണ് ആ നന്മ നിറഞ്ഞ മനസിന്റെ ഉടമ ആരെന്ന് അറിയാൻ ഏവർക്കും ആകാംഷയുണ്ടാകുന്നതും, സോഷ്യൽ മീഡിയ ആ മഹാ വ്യക്തി ചാലാടൻ ജനാർദ്ദനൻ ആണെന്ന് കണ്ടെത്തുകയും ചെയ്‌തത്‌ നിരവധി പേരാണ് അദ്ദേഹം ചെയ്‌ത ആ നല്ല പ്രവൃത്തിയെ പ്രശംസിച്ച് കൊണ്ട് രംഗത്ത് വരുന്നത്

ഒരു വർഷം മുൻപാണ് ജനാർദ്ദനൻറെ ഭാര്യ മരണപ്പെട്ടത്. രണ്ട് പെണ്മക്കളാണ് ജനാർദ്ദനന് ഉള്ളത്. ഇരുവരുടെയും വിവാഹം കഴിഞ്ഞു. 36 വർഷം ദിനേശ് ബീഡിയിൽ പണിയെടുത്തതിന് ശേഷമാണ് ജനാർദ്ദനൻ പിരിഞ്ഞത്. കഴിഞ്ഞ വർഷം ജൂൺ 26ന് ബ്രെയിൻ ട്യൂമർ ബാധിച്ചാണ് ഭാര്യ പുനരുഞ്ചാൽ രജനി മരിച്ചത്. ഇരുവരും 36 വർഷം തോട്ടട ദിനേശ് ബീഡിൽ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ കെ.എം ബീഡിയിലാണ് ജനാർദ്ദനൻ ജോലി ചെയ്യുന്നത്. 13-ാം വയസിൽ ആരംഭിച്ചതാണ് ബീഡിപ്പണി. ചുരുട്ട് തൊഴിലാളിയായ നാരായണന്റെയും കാർത്ത്യായനിയുടെയും നാലു മക്കളിൽ മൂത്തയാളാണ് ജനാർദ്ദനൻ.

 

 

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇത് രാജമ്മ ചേച്ചി, ഒർജിനൽ ബ്രാൻഡിനെ പോലും വെല്ലുന്ന കൈ വഴക്കം; മാധ്യമ പ്രവർത്തകന്റെ കുറിപ്പ് വൈറൽ
Next post അപ്പൊ എല്ലാരും പ്രാർഥിക്കുക അവസാന യാത്രയെന്നറിയാതെ അശ്വതിയുടെ വാക്കുകൾ വീഡിയോ