അപ്പൊ എല്ലാരും പ്രാർഥിക്കുക അവസാന യാത്രയെന്നറിയാതെ അശ്വതിയുടെ വാക്കുകൾ വീഡിയോ

Read Time:4 Minute, 51 Second

അപ്പൊ എല്ലാരും പ്രാർഥിക്കുക അവസാന യാത്രയെന്നറിയാതെ അശ്വതിയുടെ വാക്കുകൾ വീഡിയോ

“അപ്പൊ എല്ലാരും നന്നായി പ്രാർഥിക്കുക ” അവസാന യാത്ര എന്നറിയാതെ അശ്വതിയുടെ വാക്കുകൾ വീഡിയോ ആരോഗ്യ പ്രവർത്തക ആയ അശ്വതിയുടെ ആകസ്മിക വിയോഗം. ഇനിയും വിശ്വസിക്കാൻ സാധിക്കാതെ ജന്മനാട്. സജീവ സാംസ്‌കാരിക പ്രവർത്തകയും ആരോഗ്യ പ്രവർത്തകയും ആയ വാഴത്തൂർ കാണാണ്ടി കഴിയിൽ യു കെ അശ്യതിയുടെ ആകസ്മിക മരണം ജന്മ നാടിനു ഇനിയും വിശ്യസിക്കാൻ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ വെള്ളിയാണ് അശ്വതിക്ക് കോവിഡ് പിടി പെട്ടത്. മാനന്തവാടി ജില്ലാ ഹോസ്പിറ്റലിൽ ചികിത്സയിൽ ആണെന്ന് അറിഞ്ഞപ്പോഴും പെട്ടെന്ന് സുഖം പ്രാപിച്ചു തിരികെ എത്തും എന്ന് അയിരുന്നു എല്ലാവരും വിശ്വസിച്ചത്. എന്നാൽ ഉച്ചയോടെ മരണത്തിനു കീഴടങ്ങി എന്ന വാർത്ത ഞെട്ടലോടെ അയിരുന്നു ഏവരും കേട്ടത് കോഴിക്കോട് മെഡിക്കൽ കോളേജിക്ക് കൊണ്ട് പോകുന്ന വഴി ആയിരുന്നു മരണം.

പി കെ ഉണ്ണി കൃഷ്ണൻ ബിന്ദു ദമ്പതികളുടെ മകൾ ആണ് ജില്ലാ ടീവി പ്രോഗ്രാമിന് കീഴിൽ സുൽത്താൻ ബത്തേരി ലാബിൽ ലാബ് ടെക്സനീഷ്യൻ അയിരുന്നു. കോവിഡ് ബാധിച്ചു കൊണ്ട് മാനന്തവാടി കോവിഡ് ഹോസ്പിറ്റലിൽ ചികിത്സയിൽ അയിരുന്നു അശ്വതി. തുടർന്ന് അസുഖം മൂർച്ഛിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകുമ്പോൾ, വഴി മദ്ധ്യേ ആയിരുന്നു അശ്വതിയുടെ മരണം സംഭവിച്ചത്.

അശ്വതി വളരെ ചെറുപ്പം മുതൽ തന്നെ പഠനത്തോടൊപ്പം സാംസ്‌കാരിക പ്രവർത്തനത്തിനും ഒപ്പം നിന്നിരുന്നു.”അപ്പൊ എല്ലാരും നന്നായി പ്രാർഥിക്കുക ” അവസാന യാത്രയെന്നറിയാതെ അശ്വതിയുടെ വാക്കുകൾ വീഡിയോ. രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചതാണ്. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡോക്ടർമാർ ഉൾപ്പടെ പരിചരിക്കാനുണ്ടായിരുന്നു. എന്നിട്ടും അശ്വതിക്ക് മരണത്തിന് കീഴടങ്ങേണ്ടി വന്നതിൻറെ ഞെട്ടൽ വീട്ടുകാർക്കും നാട്ടുകാർക്കും കൂട്ടുകാർക്കും വിട്ടുമാറിയിട്ടില്ല.

സുൽത്താൻ ബത്തേരി സർക്കാർ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായ അശ്വതിക്ക് രോഗം കൂടിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയപ്പോൾ, വഴി മദ്ധ്യേയാണ് മരണം സംഭവിച്ചത്. അശ്വതിയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണമെന്ന ആവശ്യമാണ് ബന്ധുക്കളും നാട്ടുകാരും ഉന്നയിക്കുന്നത്. ആരോഗ്യമേഖലയിൽ വയനാട്ടിലുള്ള സൗകര്യങ്ങളുടെ കുറവ് മരണത്തിന് കാരണമാക്കിയെന്നാണ് ബന്ധുക്കൾ തുറന്നു പറയുന്നത്.

ലാബ് ടെക്നീഷ്യനായ അശ്വതിക്ക് ബത്തേരി താലുക്ക് ആശുപത്രി കൊവിഡ് ലാബിൽ നിന്നാകാം രോഗം പിടികൂടിയിരിക്കുക എന്നാണ് ആരോഗ്യവകുപ്പിൻറെ ഇപ്പോഴത്തെ നിഗമനം. വയനാട്ടിൽ ആവശ്യത്തിന് ആംബുലൻസ് സേവനമില്ലാത്തതിനാൽ മെഡിക്കൽ കോളേജിലെത്താൻ വൈകിയത് മരണത്തിന് കാരണമായി ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

തോട്ടം തോഴിലാളിയായ അശ്വതിയുടെ പിതാവ് ഉണ്ണികൃഷ്ണനെയും കുടുംബത്തെയും സർക്കാർ സംരക്ഷിക്കണമെന്നാണ് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്. അശ്വതി രണ്ടുവർഷം മുമ്പാണ് മാനന്തവാടിയിലെ വയനാട് ജില്ലാ ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായി ജോലിയിൽ പ്രവേശിച്ചത്. മികച്ച സേവനം പരിഗണിച്ചായിരുന്നു ബത്തേരിയിലേക്കുള്ള അശ്വതിയുടെ സ്ഥലം മാറ്റം.

Leave a Reply

Your email address will not be published. Required fields are marked *

Previous post തന്റെ അക്കൗണ്ടിൽ കരുതിയ രണ്ട് ലക്ഷം രൂപയും വാക്‌സിൻ വാങ്ങാൻ മുഖ്യമന്ത്രിക്ക് കൊടുത്ത്, ഏവരെയും ഞെട്ടിച്ച ആ ബീഡി തൊഴിലാളി ഇതാണ്
Next post സ്വന്തമായി വീടില്ല ബിഗ്‌ബോസ് യാത്ര പകുതിക്ക് അവസാനിപ്പിച്ച് മണിക്കുട്ടൻ യഥാർത്ഥ ജീവിതം ഇങ്ങനെയാണ്