സ്വന്തമായി വീടില്ല ബിഗ്‌ബോസ് യാത്ര പകുതിക്ക് അവസാനിപ്പിച്ച് മണിക്കുട്ടൻ യഥാർത്ഥ ജീവിതം ഇങ്ങനെയാണ്

Read Time:8 Minute, 40 Second

സ്വന്തമായി വീടില്ല ബിഗ്‌ബോസ് യാത്ര പകുതിക്ക് അവസാനിപ്പിച്ച് മണിക്കുട്ടൻ യഥാർത്ഥ ജീവിതം ഇങ്ങനെയാണ്

ജനപ്രിയ മലയാളം ടെലിവിഷൻ റിയാലിറ്റി ഷോ ബിഗ് ബോസ് നെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യുന്നത്. ആര് പുറത്താകും ആരൊക്കെ തുടരും എന്നൊക്കെയാണ് ഇപ്പോഴത്തെ പ്രധാന ചർച്ച. ഈ ഷോയിലൂടെ വീണ്ടും മലയാളികളുടെ പ്രിയങ്കരനായി മാറിയ വ്യക്തിയാണ് നടനും മത്സരാർത്ഥിയും കൂടിയായ മണിക്കുട്ടൻ. ഒരു കാലത്ത് മലയാളി സിനിമ പ്രേക്ഷകരുടെയും മിനിസ്ക്രീൻ പ്രേക്ഷകരുടെയും പ്രിയങ്കരയിരുന്നു മണിക്കുട്ടൻ. അധികം തിളങ്ങാൻ താരത്തിന് സാധിച്ചില്ലെങ്കിലും ഏറെ പ്രേക്ഷക പ്രീതി ഇപ്പോൾ ലഭിക്കുന്ന വ്യക്തിയാണ് മണിക്കുട്ടൻ.

ഒരുപാട് നാളത്തെ നീണ്ട പരിശ്രമങ്ങളുടെ ഫലമായിട്ടാണ് താരം ഇന്ന് കാണുന്ന ഒരു രീതിയിലേക്ക് എത്തിയത്. താഴേന്ന് തന്നെ ഉയർന്ന് വന്ന ഒരു കലാകാരനാണ് മണിക്കുട്ടൻ. കഴിവ് കൊണ്ട് മാത്രം ഇ മേഖലയിൽ പിടിച്ച് നിൽക്കുന്ന ഒരു പ്രതിഭയാണ് മണിക്കുട്ടൻ. പതിനഞ്ച് വർഷമായി സിനിമയിൽ അഭിനയിക്കുന്നതിലും കൂടുതൽ പ്രശസ്തിയാണ് മണിക്കുട്ടന് ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ നൽകികൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയുടെയും ബിഗ് ബോസ് പ്രേക്ഷകരുടെയും പ്രിയ താരമാണ് മണിക്കുട്ടൻ ഇപ്പോൾ.

1986 ൽ തിരുവന്തപുരത്താണ് മണികുട്ടന്റെ ജനനം. ജെയിംസിന്റെയും ഏലിയാമ്മയുടെയും മകനായിട്ടാണ് താരം ജനിച്ചത്. താരത്തിന്റെ യഥാർത്ഥ പേര് തോമസ് ജെയിംസ്. തിരുവന്തപുരത്തെ പട്ടം സെന്റ് മേരിസ് സ്കൂളിൽ നിന്നാണ് തരാം സ്കൂൾ പഠനം പൂർത്തിയാക്കിയത്. അവിടത്തെ തന്നെ മഹാത്മാഗാന്ധി കോളേജിൽ നിന്നാണ് താരം കലാലയ ജീവിതം പൂർത്തിയാക്കിയത്. ഒരു ബിഗ് ബോസ് എപ്പിസോഡിൽ താരം തന്നെ ഇത് പറഞ്ഞിട്ടുണ്ട്. ആ ഷോയുടെ അവതാരകനും നടനുമായ മോഹൻലാലും പഠിച്ചതും ആ കോളേജിൽ നിന്നായിരുന്നു, അതെ പറ്റി ഇരുവരും ഒരു എപ്പിസോഡിൽ സംസാരിച്ചിട്ടുമുണ്ട്.

ഇപ്പോൾ 34 വയസ്സുണ്ടെങ്കിലും അവിവാഹിതനാണ് മണിക്കുട്ടൻ. അൻപതോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം ആദ്യം അഭിനയിച്ചത് മണിക്കുട്ടൻ തന്നെ നായകനായ വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലാണ്. അതിനു ശേഷം താരം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിലെ സൂപ്പർ താരങ്ങളോടൊപ്പം നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ത്രിശൂർ പൂരമാണ് ഏറ്റവും അവസാന അഭിനയിച്ച പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം.

തീർത്തും അപ്രതീക്ഷിതമായിട്ടാണ് ബിഗ് ബോസ് മത്സരാർത്ഥി മണിക്കുട്ടൻ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയത്. ‘ഇവിടെ ഇനി എനിക്ക് നിൽക്കാൻ ഭയമാണ്. ഇവിടെ ഞാനെടുത്ത നിലപാടുകളിലല്ല, അതിലൊക്കെ പൂർണ്ണ വിശ്വാസമുണ്ട്. ആരേയും ഭയക്കുന്നുമില്ല’, എന്ന് പറഞ്ഞുകൊണ്ടാണ് മണിക്കുട്ടൻ വീടിന്റെ പടി ഇറങ്ങിയത്. അക്ഷരാർത്ഥത്തിൽ എല്ലാവർക്കും ഞെട്ടൽ ഉണ്ടാക്കിയ ഒരു തീരുമാനം കൂടിയായിരുന്നു അത്. മണിക്കുട്ടന്റെ പിൻവാങ്ങലിനു ശേഷം വികാരഭരിതമായ രംഗങ്ങൾക്കാണ് പിന്നീട് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. ഇപ്പോഴും അദ്ദേഹം തിരികെ വരും എന്ന പ്രതീക്ഷയിൽ ആണ് പ്രേക്ഷകരും, മറ്റു മത്സരാർത്ഥികളും ആരാധകരും.

രാത്രിയിൽ കിടക്കാൻ നേരം എന്തോ ചിന്തിച്ചിട്ട് പോയതാണ്; എന്ന് ഡിംപൽ പറയുമ്പോൾ അവന് ധൈര്യം കൊടുത്താൽ തീരാവുന്ന പ്രശ്നങ്ങളെ ഉണ്ടായിരുന്നുള്ളൂ എന്ന് പറയുകയാണ് നോബി. വെറും മൂന്നാഴ്ചകൾ മാത്രം ഉണ്ടായിരുന്ന ഷോയിൽ നിന്നും പോകേണ്ട ആളായിരുന്നില്ല മണിക്കുട്ടൻ എന്നും മറ്റുളളവർ പറയുന്നു. എങ്കിലും മണിക്കുട്ടൻ മടങ്ങി വരും എന്ന് എല്ലാ മലസരാർഥികളിലും ഒരു പ്രതീക്ഷയാണ് ഇപ്പോഴും ഉള്ളത്.

സന്ധ്യയുമായും സൂര്യയുമായുുള്ള വിഷയവും ചെരുപ്പേറ് വിഷയവുമൊക്കെ ചൂണ്ടിക്കാട്ടിയാണ് മണികുട്ടൻ ബിഗ് ബോസിനോട് വിട പറയുന്നത്. തനിക്ക് ഇവിടെ നിൽക്കാൻ ഭയമാണെന്നും, സന്ധ്യയുമായി മറ്റ് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല എന്നും മണിക്കുട്ടൻ ബിഗ് ബോസിനെ അറിയിച്ചു. ഞാൻ പറഞ്ഞത് ശരിയായി മനസ്സിലാക്കിയില്ല. അതാണ് ഏക വിഷമം. കലാകാരിയായ രീതിയിൽ അത് മനസ്സിലാക്കിയിട്ടുണ്ടോ എന്നറിയില്ല. നിഷ്കളങ്കമായ രീതിയിലാണ് ഞാൻ കലയെ കുറിച്ച് ചോദിച്ചത്. ഞാനായിട്ട് തൊഴുത് സോറി ചോദിച്ചതാണ്.

ബിഗ് ബോസ് വിൻ ചെയ്യണമെന്നൊന്നും ഇല്ല. സൂര്യയുടെ വിഷയമാണേലും ചെരുപ്പെറിയുമൊക്കെ എല്ലാ സഹിച്ച് നിൽക്കുന്നത് ഈ പ്ലാറ്റ് ഫോമിനെ റെസ്പെക്ട് ചെയ്തിട്ടാണ്’, എന്നും പോകുന്നതിന് മുൻപേ മണിക്കുട്ടൻ പറഞ്ഞിരുന്നു. എല്ലാവരും മത്സരം തുടരുക. ഇന്നലെ രാത്രി ഫുൾ സംസാരിച്ച് പ്രോമിസ് ചെയ്തതാണ്. കാലിന് ഭയങ്കര വേദനയായിരുന്നെടാ. ഞാനെന്തിനാ ഇവിടെ നിൽക്കുന്നത്. നെഞ്ചോട് നെഞ്ചുവെച്ച് കലിപ്പുണ്ടാക്കിയിട്ട്. എന്നോടെങ്കിലും ആലോചിക്കാതെ ചെയ്യില്ലായിരുന്നു.

ഒരുവാക്കുണ്ടെങ്കിൽ പറഞ്ഞേനെ എന്നുപറഞ്ഞുകൊണ്ടാണ് ഡിംപൽ കരയുന്നത്. പ്രഷർ വരുമ്പോ ഡിംപിലനേക്കാൾ കൂടുതൽ പറയാറുണ്ട് എന്നുപറഞ്ഞാണ് സൂര്യ കരയുന്നത്. എന്റെ മുഖത്ത് പോലും നോക്കാതെ മണിക്കുട്ടൻ പോയി എന്നും സൂര്യ കരഞ്ഞുകൊണ്ട് പറയുന്നു. കരഞ്ഞ് വയ്യാതാക്കല്ലേ ഫോട്ടോയൊക്കെ വിെച്ചിട്ട് കരയല്ലേ എന്ന് പറഞ്ഞുകൊണ്ടാണ് സൂര്യയെ മറ്റുള്ളവർ ആശ്വസിപ്പിക്കുന്നത്. നിങ്ങളുടെ മനസ്സിൽ പോകും എന്ന് എനിക്ക് അറിയില്ലായിരുന്നു,ഐ ലവ് യൂ എന്നാണ് ഋതു പറയുന്നത്.

എൻറെ 15 വർഷത്തെ സിനിമ ജീവിത സ്വപ്നം. പ്രേക്ഷകർ ഇത്രയും കാലം എന്നെ സപ്പോർട്ട് ചെയ്തു. പറയാൻ പറ്റിയ വലിയ സിനിമയൊന്നും ചെയ്തിട്ടില്ല എങ്കിലും അവർ പിന്തുണച്ചു, ഇവിടെയും സപ്പോർട്ട് കിട്ടി. എൻറെ മാതാപിതാക്കളെ നോക്കാനുള്ള കടമ. കൊവിഡ് സമയത്ത് നഷ്ടപ്പെട്ട കൂട്ടുകാരൻ, അവരോടൊക്കെ പറഞ്ഞതൊക്കെ ഇവിടെ വെച്ചിട്ടാണ് പോകുന്നത്’, എന്ന് പറഞ്ഞശേഷമാണ് മണിക്കുട്ടൻ പുറത്തേക്ക് പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post അപ്പൊ എല്ലാരും പ്രാർഥിക്കുക അവസാന യാത്രയെന്നറിയാതെ അശ്വതിയുടെ വാക്കുകൾ വീഡിയോ
Next post എന്റെ ദൈവമേ കണ്ണൂരിലെ ഈ യുവഡോക്ടർക്ക് സംഭവിച്ചത്, മിടുക്കിയായ മഹ മധുവിധു പോലും മാറ്റിവച്ചവൾ