എല്ലാം വെറും വാഗ്ദാനം മാത്രമായി ഒതുങ്ങി – പാവം രക്ഷിതാക്കളെ ഈ കുട്ടികളുടെ ഇപ്പോഴത്തെ അവസ്ഥ

Read Time:6 Minute, 42 Second

എല്ലാം വെറും വാഗ്ദാനം മാത്രമായി ഒതുങ്ങി – പാവം രക്ഷിതാക്കളെ ഈ കുട്ടികളുടെ ഇപ്പോഴത്തെ അവസ്ഥ

തിരുവനന്തപുരം നെയ്യാറ്റിൻ കരയിൽ ഭൂമി തർക്കത്തെ തുടർന്ന് സ്വയം മരിച്ച രാജൻ അമ്പിളി ദമ്പതികളുടെ മക്കൾക്ക് ഇത് വരെ നൽകിയ വാഗ്ദാനം ഒന്നും തന്നെ നടപ്പിൽ ആയില്ല. ഭൂമിയുടെ ഉടമസ്ഥ അവകാശത്തെ കുറിച്ചുള്ള കേസ് നീണ്ടു പോകുന്നതോടെ ആണ് ഭൂമിയും വീടും എന്ന കുട്ടികളുടെ ആവശ്യം സ്വപ്നമായി തന്നെ ഇപ്പോളും തുടരുന്നത്. തങ്ങളുടെ അച്ഛനും അമ്മയും അന്തി ഉറങ്ങുന്ന ആ സ്ഥലവും വീടും തന്നെ വേണം എന്നുള്ള ആവശ്യം അന്ന് എല്ലാവരും സമ്മതിച്ചിരുന്ന കാര്യമാണ്. എന്നാൽ ഇത് വരെ ആ കുട്ടികളുടെ പേരിലേക്ക് വീടും സ്ഥലവും എന്നത് വെറും വാഗ്ദാനം ആയി ഒതുങ്ങി.

 

ജോലി എന്ന ഉറപ്പും ഇത് വരെ യാഥാർഥ്യം ആയിട്ടില്ല. കേരളത്തെ ഞെട്ടിച്ചത് ആയിരുന്നു നെയ്യാറ്റിൻകര ദുരന്തം. കോടതി ഉത്തരവ് അനുസരിച്ചു കൊണ്ട് കുടിയിൽ നിന്നും ഇറക്കാൻ പോലീസ് എത്തിയപ്പോ ഭീഷണി മുഴക്കാൻ വേണ്ടി ചെയ്തത് ഒരു വൻവിന ആയി മാറുക അയിരുന്നു. അച്ഛനും അമ്മക്കും വേണ്ടി കുഴി എടുക്കുന്ന മകൻ മലയാളികളുടെ മനസ്സിൽ ഒന്നടങ്കം കരയിച്ചു. അന്ന് അവൻ വിരൽ ചൂണ്ടിയത് മലയാളികളുടെ ഓരോരുത്തരുടെയും മുഖത്തേക്കാണ്. അഞ്ചു മാസം പിന്നിടുബോൾ അച്ഛനോ അമ്മയും ഉറങ്ങുന്ന ആ വീട്ടിൽ തന്നെ ഉണ്ട് രാഹുലും രഞ്ജിത്തും. ഇവരുടെ ദുഃഖ വാർത്തയിൽ നിറഞ്ഞ സമയത് ഭൂമിയും വീടും എന്ന വാഗ്ദാനം പലരും നൽകി എന്നാൽ അതൊന്നും ഇതുവരെ നടന്നിട്ടില്ല.

ജോലിയും വാഗ്ദാനം നല്കിരുന്നു. എന്നാൽ ഇപ്പോഴും അതെല്ലാം അന്യമായി തന്നെ തുടരുന്നു. വീട് നിർമ്മിക്കാൻ സ്ഥലം ലഭിച്ചു എന്നാൽ സർക്കാർ ഏറ്റെടുത്തു നൽകുമെന്ന് പറഞ്ഞ ഭൂമി ഇതുവരെ കിട്ടിയിട്ടില്ല. തങ്ങളുടെ മാതാപിതാക്കൾ നഷ്ട്ടപ്പെട്ട അ രണ്ടു കുട്ടികൾ ഇപ്പോഴും അന്തിയുറങ്ങുന്നത് വൈദ്യുതി പോലും കടന്നു ചെല്ലാത്ത അ കുടിലിലാണ്. ദമ്പതികളുടെ മരണം സംബന്ധിച്ച് നാല് മാസം കഴിഞ്ഞിട്ടും ആരും ഇതുവരെ വാക്ക് പാലിക്കാത്തതിനെ പറ്റി ഓർത്തു നാണക്കേടുണ്ടെന്നു ജനങ്ങൾ പോലും പറയുന്നു.

കഴിഞ്ഞ ഡിസംബറിലാണ് കുട്ടികളുടെ മാതാപിതാക്കൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണമടഞ്ഞത്. രക്ഷിതാക്കളെ സംസ്‌കരിക്കാൻ ഇളയ മകനായ രഞ്ജിത് കുഴി വെട്ടുന്നത്, ലോക മനസാക്ഷിയെ ചുട്ടു പൊളിച്ചു. ഇ സാഹചര്യത്തിലാണ് നിരവധി പേര് സഹായ ഹസ്തങ്ങളായി ഇവരുടെ അടുത്തേക്ക് എത്തിയത്. വീട് നിർമിക്കാൻ പണം നൽകുമെന്ന് നിരവധി പേര് പ്രഖ്യാപിച്ചിരുന്നു.

വീട് നിർമ്മിക്കുവാൻ സർക്കാർ 10 ലക്ഷം രൂപ ഇവർക്ക് അനുവദിച്ചു നൽകുകയും ചെയ്തു. എന്നാൽ ഇ തുക പഞ്ചായത്തിന്റെ കൈവശമുണ്ട് പക്ഷെ ഭൂമി ഇല്ലാത്തവർക്ക് എങ്ങനെ വീട് നിർമ്മിച്ച് നൽകാനാകും എന്നതാണ് പഞ്ചായത് അധികൃതരുടെ ചോദ്യം. ഭൂമിയുടെ അവകാശം സംബന്ധിച്ച കേസ് അവസാനിക്കാതെ തങ്ങൾക്കു ഒന്നും ചെയ്യാൻ ആകില്ലെന്ന് അധികൃതർ വ്യക്തമാക്കിരിക്കുകയാണ്. അതിയന്നൂർ പഞ്ചായത്തിലെ രേഖകൾ പ്രകാരം വസന്ത തന്നെയാണ് രാജൻ താമസിച്ചിരുന്ന ഭൂമിയുടെ ഇപ്പോളത്തെ ഉടമ.

രാജൻ താമസിച്ചിരുന്ന വസന്തയുടെ ഭൂമി വിലക്ക് വാങ്ങി നൽകുവാൻ ബോബി ചെമ്മണൂർ രംഗത്ത് വന്നെങ്കിലും സർക്കാർ സഹായിക്കുന്ന പ്രതീക്ഷയിൽ രാജന്റെ മക്കൾ അന്ന് അത് നിരസിച്ചു. കേസ് നീങ്ങുന്ന മുറക്ക് ആലോചിക്കാമെന്ന നിലപാടിലാണ് ഇപ്പോൾ എല്ലാവരും. അല്ലാതെ ഭൂമി ഏറ്റെടുത്തു നൽകാമെന്ന യാതൊരു നടപടിയും ഇതുവരെ ആരംഭിച്ചിട്ടില്ല. ഭൂമി എന്ന് ഏറ്റെടുത്തു നൽകുമെന്ന കാര്യത്തിൽ ആർക്കും വ്യക്തമായ ഒരു മറുപടിയും തരുവാൻ സാധിച്ചിട്ടില്ല എന്ന് മക്കളായ രഞ്ജിത്തും രാഹുലും പറയുന്നു.

കടുത്ത വേനൽ ചൂട് തെല്ലൊന്നുമല്ല ഇ കുട്ടികളെ അലട്ടുന്നത്. വൈദ്യുതി ലഭിക്കാത്തതിനാൽ വീട്ടിൽ ഒരു ഫാൻ പോലും ഉപയോഗിക്കുവാൻ സാധിക്കുന്നില്ല. പരാതി ആരോട് പറയണമെന്ന് അറിയില്ലെന്ന് ഇ മക്കൾ പറയുന്നു. ജോലി നൽകുമെന്ന് പറഞ്ഞു അതും നടപ്പിലായില്ല. ദമ്പതികളുടെ മരണ ശേഷം മൂത്ത മകന് വാഗ്ദാനം ചെയ്ത ജോലിയാണ് ഇതുവരെ ലഭിക്കാത്തത്. ജോലി ലഭിക്കുമെന്ന വിശ്വാസം ഇപ്പോഴും ഇ കുട്ടികൾക്കുണ്ട്. പക്ഷെ എന്നാണ് ജോലി ലഭിക്കുക എന്ന ചോദ്യത്തിന് ആരുടെയും പക്കൽ ഉത്തരം ഇല്ല എന്ന് രാഹുൽ തുറന്നു പറയുന്നു.

നടപടി ക്രമങ്ങൾ ഇതുവരെ ഒന്നും തന്നെ ആയിട്ടില്ല എന്നാണ് കരുതുന്നത്. താൻ പ്ലസ് ടു വരെ പഠിച്ചിട്ടുണ്ടെന്നും, ജോലി ആവശ്യത്തിനായി ഒരു അധികൃതരും ഇത് വരെ തന്റെ സർട്ടിഫിക്കറ്റുകൾ വാങ്ങിട്ടില്ല എന്ന് രാഹുൽ തന്നെ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇരുപത്തിരണ്ട് ലക്ഷം വിലയുള്ള തന്റെ കാർ വിറ്റ് ഓക്‌സിജൻ സിലിണ്ടർ ഫ്രീയായി വിതരണം ചെയുന്ന ഈ യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ താരം
Next post മലയാളത്തിന്റെ പ്രിയ താരം ഗുരുതരാവസ്ഥയിൽ ഒരാഴ്ചയായി അബോധാവസ്ഥയിൽ