അവസാനം എന്റെ ബേബി എത്തിയെന്ന് പേര്‍ളിമാണി

Read Time:2 Minute, 46 Second

തന്റെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിക്കുന്ന താരമാണ് പേര്‍ളിമാണി.അവതാരികയായും അഭിനേത്രിയായും ജനഹൃദയങ്ങള്‍ കീഴടക്കിയ താരം ബിഗ്‌ബോസ് എന്ന റിയാലിറ്റിഷോയുടെ ടൈറ്റില്‍ വിന്നറായിരുന്നു.ബിഗ്‌ബോസിലൂടെ തന്നെയാണ് പേര്‍ളി തന്റെ പ്രിയതമനായ ശ്രിനിഷുമായി കൂടുതല്‍ അടുക്കുന്നതും.ഷോയിലൂടെ തങ്ങളുടെ ഇഷ്ടം തുറന്നു പറഞ്ഞ ഇരുവരും നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നുവെങ്കിലും മലയാളികളുടെ ഇഷ്ട ജോടിയാണ് പേര്‍ളിയും ശ്രിനിഷും.

സമൂഹമാധ്യങ്ങളില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത് ഗര്‍ഭിണിയായ പേര്‍ളിയുടെ ചിത്രങ്ങളും ഇരുവരും ഒത്തുള്ള സുന്ദര നിമിഷങ്ങളുമാണ്.കവിഞ്ഞ ദിവസം പേര്‍ലി പങ്കുവെച്ച ഡേ ഇന്‍ മൈലൈഫിന് സോഷ്യല്‍ മീഡിയയില്‍ മികച്ച സ്വീകാര്യതകിട്ടിയെങ്കിലും പാചകം ചെയ്യുന്ന സമയത്ത് ഗ്യാസ് ലൈറ്റ് ഓണ്‍ ആണോ എന്ന് ചോദിച്ച് നിരവധിപ്പേര്‍ കമന്റുകള്‍ ചോദിച്ചിരുന്നു.അതിന് മറുപടിയായി പേര്‍ളി ഇന്‍സ്റ്റര്‍ഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന സ്റ്റോറിയില്‍ പുതിയ ഒറു വിശേഷം കൂടി പങ്കുവെയ്ക്കാനുണ്ട്.

ഷൂട്ടിംഗിന്റെ തിരക്കുമായി ബന്ധപ്പെട്ട് ഒരുമാസത്തേക്ക് വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്ന ശ്രീനിഷിന് പകരമായി പേര്‍ളിയ്ക്ക് കൂട്ടിനായി എത്തിയിരിക്കുന്നത് ദീപ്തി സതിയാണ്.പേര്‍ളിയുടെ അടുത്ത സുഹൃത്തായ ദീപ്തിയുടെ വീട്ടിലാണ് മുംബൈയില്‍ എത്തുമ്പോള്‍ പേര്‍ളി താമസിക്കാറ്.പേര്‍ളിയുടെ അടുത്തെത്തിയ ദീപ്തി യാത്രയില്‍ കൂടെ കരുതിയ സാധനങ്ങളെല്ലാം സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നതും പേര്‍ളി വിഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.അതിനോടൊപ്പം ഗ്യാസിന്റെ ലൈറ്റ് ഓണ്‍ ആക്കിയതല്ല,അടുക്കളയിലെ വേട്ടം അടിക്കുന്ന കാരണത്താല്‍ അങ്ങനെ തോന്നുന്നതാണെന്നും പേര്‍ളി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post തണുപ്പിനെ മാത്രമല്ല ചൂടിനെയും ഭയക്കണം, ചൂട് കാലത്ത് കൊറോണ വ്യാപനം വര്‍ദ്ധിക്കുമെന്ന് മലയാളി ഗവേഷണ വിദ്യാര്‍ത്ഥിനിയുടെ കണ്ടെത്തല്‍
Next post പ്രതിഫലമായി 10 കോടി രൂപ ചോദിച്ച് അനില്‍ കപൂര്‍