സംവിധായകന് കിടിലൻ മറുപടിയുമായി ചാക്കോച്ചൻ

Read Time:2 Minute, 5 Second

ഒരിക്കലും പ്രായമാകാത്ത നാടൻ എന്ന വിശേഷണത്തിന് ഉടമയാണ് മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോബോബൻ .താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന വീഡിയോകളും വിശേഷങ്ങളും വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുക്കാൻ ഉണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തൻറെ എല്ലാ കുഞ്ഞു വിശേഷങ്ങളും കുടുംബത്തോടൊപ്പവും ഒറ്റയ്ക്കും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട് .ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കുഞ്ചാക്കോബോബൻ സോഷ്യൽ മീഡിയയിൽ ഇട്ട ഒരു വീഡിയോയാണ്. വീഡിയോയ്ക്ക് കമൻറ് മായി വന്ന സംവിധായകന് അപ്പോൾ തന്നെ ചുട്ടമറുപടിയുമായി അടുത്ത വീഡിയോയും പങ്കുവെച്ചിരിക്കുകയാണ് താരം.

ബാംഗ്ലൂരിലുള്ള ചാക്കോച്ചൻ കാറിൽ യാത്ര ചെയ്യുന്ന ഒരു വീഡിയോ ആരാധകർക്കായി പങ്കുവെച്ചിരുന്നു. വീഡിയോയ്ക്ക് തൊട്ടുതാഴെ സംവിധായകൻ മിഥുൻ മാനുവൽ തോമസ് പങ്കുവെച്ച് കമൻറ് ഇങ്ങനെയാണ്: റോഡിൽ വണ്ടിക്ക് ഇരുന്ന് വീഡിയോ ഇട്ടാൽ ബാംഗ്ലൂർ ആകില്ല മിസ്റ്റർ.അതിന് മെനക്കെട്ട് ബാംഗ്ലൂർ തന്നെ പോകണം.

കമൻറ് കണ്ടു ബാംഗ്ലൂരിൽ ട്രാഫിക്കിൽ ഇറങ്ങി ഇറങ്ങിനിന്ന് കർണാടക രജിസ്ട്രേഷൻ വണ്ടിയും റോഡും കാണിക്കുന്ന ചാക്കോച്ചൻറെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. വീഡിയോയ്ക്ക് ഒപ്പം മാസ്ക് ധരിച്ച് കിടിലൻ ലുക്കിൽ എത്തിയ ചാക്കോച്ചൻറെ വേഷവും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post രാമശ്ശേരി ഇഡലിക്കൊപ്പം ഐശ്വര്യ ലക്ഷ്മി
Next post തന്റെ പ്രവർത്തിയിൽ മാപ്പ് പറഞ്ഞ് അനിൽകപൂർ