സൂര്യനും മണലും കടലും ഞാനും ,ഗ്ലാമറസ് ലുക്കില്‍ ശാലിന്‍ സോയ

Read Time:2 Minute, 2 Second

ഗ്ലാമറസ് ലുക്കിലെത്തി ആരാധകരെ അമ്പരപ്പിക്കാറുള്ള നടിയാണ് ശാലിന്‍ സോയ. വമ്പന്‍ മേക്കോവറിന്റെ പേരില്‍ അടുത്തിടെ ശാലിന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.ലോക്ഡൗണ്‍ കാലത്ത് ഡയറ്റിലൂടേയും വ്യായാമത്തിലൂടേയും 13 കിലോയോളം ശരീരഭാരമാണ് ശാലിന്‍ കുറച്ചത്. മെലിഞ്ഞ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. കീറ്റോ ഡയറ്റിലൂടേയും ചിട്ടയായ വ്യായാമത്തിലൂടേയും 68 കിലോയില്‍ നിന്ന് 55 കിലോ ആയി കുറയ്ക്കുകയായിരുന്നു. എല്‍സമ്മ എന്ന ആണ്‍കുട്ടി, മല്ലുസിങ്, വിശുദ്ധന്‍, റെബേക്ക ഉതുപ്പ് കിഴക്കേമല, ധമാക്ക തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ മാലിദ്വീപില്‍ അവധി ആഘോഷിക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്. മാലിദ്വീപ് കടപ്പുറത്തു നിന്നുള്ളതാണ് ചിത്രം. സ്വിമ്മിങ് സ്യൂട്ട് അണിഞ്ഞ് നില്‍ക്കുന്ന ശാലിനെയാണ് ചിത്രത്തില്‍ കാണുന്നത്.സൂര്യനും മണലും കടലും ഞാനും എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്ന്. കഴിഞ്ഞ ദിവസമാണ് താരം മാലിദ്വീപില്‍ എത്തിയത്. കോവിഡ് പടര്‍ന്നു പിടിച്ചതിന് ശേഷമുള്ള താരത്തിന്റെ ആദ്യത്തെ വിദേശ യാത്രയാണിത്. എന്തായാലും ആരാധകരുടെ മനം കവരുകയാണ് താരത്തിന്റെ ചിത്രങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

Previous post സുരേഷ്‌ഗോപിയെക്കൊണ്ട് പച്ച എലിയെ കഴിപ്പിച്ച് സംവിധായകന്‍ ഭദ്രന്‍
Next post വര്‍ക്കൗട്ട് സെഷന്റെ കിടിലന്‍ വീഡിയോ പങ്കുവെച്ച് സാറ അലി ഖാന്‍