ആംബുലൻസ് വൈകിയപ്പോൾ ബൈക്കിലിരുത്തി ആശുപത്രിയിൽ എത്തിച്ച് അശ്വിനും രേഖയും, കൈയ്യടിച്ച് കേരളക്കര!

Read Time:9 Minute, 17 Second

ആംബുലൻസ് വൈകിയപ്പോൾ ബൈക്കിലിരുത്തി ആശുപത്രിയിൽ എത്തിച്ച് അശ്വിനും രേഖയും, കൈയ്യടിച്ച് കേരളക്കര!

ആലപ്പുഴ ജില്ലയിലിലെ പുന്നപ്രയിലെ കോ വിഡ് ഡോമിസറിയിൽ അവശ നിലയിൽ ആയിരുന്ന രോഗിയെ ആസ്പത്രിയിൽ എത്തിക്കുവാൻ ആംബുലൻസ് വൈകിയപ്പോൾ, ഒട്ടും കത്ത് നിൽക്കാതെ ബൈക്കിൽ എത്തിയ സന്നദ്ധ പ്രവർത്തകർക്ക് അഭിനന്ദന പ്രവാഹം. ഡോമിസ്‌ലറിയിൽ സെന്ററിൽ പതിവുപോലെ ഭക്ഷണ വിതാനത്തിനു എത്തിയതായിരുന്നു. ഡി വൈ എഫ് ഐ പ്രവർത്തകരായ അശ്വിനും രേഖയും. രോഗിയുടെ അവശത കണ്ടു അറിഞ്ഞു പ്രവൃത്തിക്കുക ആയിരുന്നു ഇവർ. മുഖ്യമന്തി പിണറായി അടക്കം നിരവധി പേര് ഇവരെ അഭിനന്ദിച്ചു മുന്നോട്ടു വന്നിട്ടുണ്ട്.

മരണ മുഖത്തു നിന്നാണ്‌ ആ ബൈക്കിൽ ഇവർ ജീവന്റെ അത്‌ഭുതങ്ങളിലേക്ക്‌ കുതിച്ചു പാഞ്ഞത്. ശ്വാസമെടുക്കാനാകാതെ മരണാസന്നനായ സുബിനെന്ന കോവിഡ്‌ ബാധിതനെ ചുമലിലേറ്റി കുതിച്ച യൗവ്വനങ്ങളെ നാം മഹാമാരിക്കാലത്തെ മനുഷ്യന്റെ മാനിഫെസ്‌റ്റോ എന്ന്‌ വിളിക്കണം. ചുറ്റിലുമുള്ളവർ മടിച്ചുനിന്നപ്പോൾ ആംബുലൻസിന്‌ പോലും കാത്തുനിൽക്കാതെ പുറപ്പെട്ട ധൈര്യത്തെയും മാനവികതയെയും നമ്മൾക്ക് അഭിനന്ദിച്ചേ മതിയാകൂ. ഡി വൈ എഫ് ഐ പുന്നപ്ര വടക്ക് മേഖലാ കമ്മിറ്റി അംഗം പറവൂർ പുത്തൻപറമ്പിൽ അശ്വിൻ കുഞ്ഞുമോനും പ്രവർത്തക കുതിരപ്പന്തി കന്നിട്ട വെളിയിൽ രേഖ പി മോളും കേരളക്കരയുടെ അഭിമാനമായി മാറുകയാണ് ഇപ്പോൾ.

പുന്നപ്ര വടക്ക് പഞ്ചായത്ത് കോവിഡ് ഡൊമിസിലിയറി കെയർ സെന്ററിൽ വെള്ളിയാഴ്‌ച രാവിലെ പ്രഭാത ഭക്ഷണ വിതരണം നടക്കുന്നതിനിടെയാണ്‌ സുബിൻ ശ്വാസം കിട്ടാതെ പിടയുന്നതായി അടുത്ത കിടക്കയിലുള്ളയാൾ അറിയിച്ചത്. അശ്വിനും രേഖയും ഉടൻ അവിടേക്ക്‌ എത്തി. സുബിന്റെ നില മോശമായിരുന്നു. മൂന്നാം നിലയിൽനിന്ന് താഴെയെത്തിക്കാൻ രോഗികളുടെ സഹായം അഭ്യർഥിച്ചെങ്കിലും എല്ലാവരും അറച്ചുനിന്നു. ഒടുവിൽ സന്തോഷ് എന്ന രോഗിയുടെ സഹായത്തോടെ സുബിനെ വളണ്ടിയർമാരായ അശ്വിനും രേഖയും താങ്ങിയെടുത്ത് താഴെയെത്തിക്കുകയായിരുന്നു.

പൾസ് നന്നേ കുറവ്‌. കണ്ണുകൾ പുറത്തേക്ക്‌ തള്ളി ശ്വാസമെടുക്കാൻ പാടുപെടുകയായിരുന്നു സുബിൻ. 108 ഉൾപ്പെടെ മൂന്ന് ആംബുലൻസുകൾ വിളിച്ചു. ഓടിയെത്താൻ 10 മിനിട്ടെങ്കിലും വേണ്ടിവരുമെന്ന മറുപടി കേട്ടതോടെ സെന്ററിലുണ്ടായിരുന്ന ബൈക്കിലിരുത്തി ഉടൻ തൊട്ടടുത്ത സാഗര ആശുപത്രിയിലേക്ക്‌. അവിടെ പ്രാഥമിക ചികിത്സ നൽകി ഓക്‌സിജൻ സംവിധാനമുള്ള ആംബുലൻസ് എത്തിച്ച്‌ ജനറൽ ആശുപത്രിയിലെ കോവിഡ് ചികിത്സാകേന്ദ്രത്തിലേക്ക്‌.

30ന് പ്രവർത്തനമാരംഭിച്ച സെന്ററിൽ അന്നു തൊട്ട്‌ സന്നദ്ധ പ്രവർത്തകരായി അശ്വിനും കുതിരപ്പന്തി കന്നിട്ടവെളിയിൽ രേഖ പി മോളുമുണ്ട്‌. പ്രാണവായുകിട്ടാതെ പിടഞ്ഞ സുബിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചതിന്‌ പിന്നാലെ ചില ചാനലുകളിൽ തെറ്റായ വാർത്തയും കാട്ടുതീപോലെ പ്രചരിച്ചു. കോ വിഡ്‌ ചികിത്സാ കേന്ദ്രത്തിൽ ഡോക്‌ടറുടെ സേവനവും ഓക്‌സിജനും ലഭ്യമല്ലെന്നും ശ്വാസതടസ്സം അനുഭവപ്പെട്ട രോഗിയെ ബൈക്കിലിരുത്തി ആശുപത്രിയിൽ കൊണ്ടു പോയെന്നുമായിരുന്നു വാർത്ത.

രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കോ വിഡ്‌ രോഗികൾക്ക്‌ ക്വാറ ന്റൈൻ സൗകര്യവും വളണ്ടിയർ സേവനവും ഒരുക്കുന്ന കേന്ദ്രങ്ങളാണ്‌ ഡൊമിസിയിലറി കേന്ദ്രങ്ങൾ. പ്രളയകാലത്ത്‌ ഓമനക്കുട്ടനെതിരായ വേട്ടയാടലിനെ ഓർമിപ്പിക്കുന്നതാണ്‌ ഈ നുണക്കഥയും. ആംബുലൻസ്‌ എത്തുംവരെ കാത്തിരുന്നെങ്കിൽ സുബിന്റെ ജീവൻ അപകടത്തിലായേനെയെന്ന്‌ അശ്വിനും രേഖയും പറഞ്ഞു.

നിയുക്ത എംഎൽഎ എച്ച്സലാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. ഷീബ രാകേഷ്, ജില്ലാ പഞ്ചായത്തംഗം ഗീത ബാബു, പഞ്ചായത്ത് പ്രസിഡന്റ്‌ സജിത സതീശൻ, ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹികളായ പ്രശാന്ത് എസ് കുട്ടി, എ അരുൺലാൽ തുടങ്ങിയവർ ഇവർക്ക്‌ അഭിനന്ദനവുമായെത്തി.

ആലപ്പുഴയിൽ ഗുരുതരാവസ്ഥയിലുള്ള കൊ വിഡ് രോഗിയെ ഇരു ചക്രവാഹനത്തിൽ ഇരുത്തി ആശുപത്രിയിലെത്തിച്ച ഡി വൈ എഫ്ഐ  പ്രവർത്തകരെ അഭിനന്ദിച്ച് ഡി വൈ എഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. അപരനോടുള്ള സ്നേഹം, കരുതൽ മറ്റെന്തിനേക്കാളും മഹത്തരമാണ്. ആ കരുതലും സേനഹവും കാണിച്ച അശ്വിനും രേഖയും അഭിമാനവും മാതൃകയുമാണെന്ന് റഹീം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണ രൂപം

മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അശ്വിൻ കുഞ്ഞുമോൻ,രേഖാ നിങ്ങൾ അഭിമാനമാണ്,മാതൃകയാണ്. ഇന്ന് രാവിലെമുതൽ വൈറലായ ചിത്രത്തിലെ രണ്ടുപേർ.ഇരുവരും ഡിവൈഎഫ്ഐ സഖാക്കൾ. അൽപം മുൻപ് അവരോട് വീഡിയോ കോളിൽ സംസാരിച്ചു, അഭിവാദ്യങ്ങൾ നേർന്നു. സി എഫ്എ ൽ ടി സി യിൽ പതിവ്പോലെ ഭക്ഷണ വിതരണത്തിന് പോയതായിരുന്നു ഇരുവരും.അപ്പോഴാണ് ഒരു കോവിഡ് രോഗിയുടെ നില അൽപം ഗുരുതരമാണ് എന്ന് അറിയുന്നത്. ആംബുലൻസ് എത്താൻ സ്വാഭാവികമായ കാലതാമസം ഉണ്ടാകുമെന്ന് അറിഞ്ഞു. അതുവരെ കാത്തുനിൽക്കാതെ ബൈക്കിൽ അശ്വിനും രേഖയും രോഗിയെ കയറ്റി ആശുപത്രിയിലേയ്ക്ക് പാഞ്ഞു.

റോഡപകടത്തിൽപെട്ട് പിടയുന്നവരെ ആശുപത്രിയിൽ എത്തിക്കാൻ മടികാണിക്കുന്ന ആളുകളെ നമ്മൾ കാണാറുണ്ട്. യഥാസമയം ആശുപത്രിയിൽ എത്തിക്കാത്തതിനാൽ മാത്രം മരണപ്പെട്ട എത്രയോ സംഭവങ്ങൾ അപകട മരണങ്ങളുടെ പട്ടികയിലുണ്ട്‌. നന്മയുടെ ഒരു കൈ നീണ്ടാൽ ഒരു പക്ഷേ ജീവന്റെ തുടിപ്പ് തിരികെ കിട്ടുമായിരുന്ന എത്രയോ സഹോദരങ്ങൾ.. നന്മകൾക്ക് നിറം മങ്ങിയിട്ടില്ലെന്നു കാട്ടിത്തരികയാണ് ഇവർ രണ്ടുപേർ. അപരനോടുള്ള സ്നേഹം, കരുതൽ മറ്റെന്തിനേക്കാളും മഹത്തരമാണ്.

അനേകം ഡിവൈഎഫ്ഐ പ്രവർത്തകരാണ് സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്നത്.അവർക്കെല്ലാവർക്കും അരവിന്ദും രേഖയും കൂടുതൽ ആവേശം പകരുന്നു. അശ്വിൻ കുഞ്ഞുമോൻ ആലപ്പുഴ ജില്ലയിലെ പുന്നപ്ര നോർത്ത് മേഖലാ കമ്മിറ്റി അംഗവും,രേഖ എകെജി യൂണിറ്റ് കമ്മിറ്റി അംഗവുമാണ്. രണ്ടുപേരും സംസ്ഥാന സർക്കാരിന്റെ സന്നദ്ധം വോളന്റിയർ സേനയിൽ അംഗങ്ങളാണ്. ഇരുവർക്കും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ

കൊ വിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

One thought on “ആംബുലൻസ് വൈകിയപ്പോൾ ബൈക്കിലിരുത്തി ആശുപത്രിയിൽ എത്തിച്ച് അശ്വിനും രേഖയും, കൈയ്യടിച്ച് കേരളക്കര!

Leave a Reply

Your email address will not be published. Required fields are marked *

Previous post 11 കാരനെ ഏറെ നേരമായും കാണാഞ്ഞതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോൾ കണ്ട കാഴ്ച
Next post മോളെ ഐ സി യു വിലേക്ക് മാറ്റുവാ എന്നു പറഞ്ഞ നിമിഷം എല്ലാം തകർന്നു – കുറിപ്പുമായി സാജൻ സൂര്യ