നടൻ ബാല വിവാഹിതനായി, വിവാഹ ചിത്രങ്ങൾ വൈറലാവുന്നു

Read Time:2 Minute, 56 Second

നടൻ ബാല വിവാഹിതനായി, വിവാഹ ചിത്രങ്ങൾ വൈറലാവുന്നു

നടൻ ബാലയും എലിസബത്തും വിവാഹിതയായി. ഇന്ന് രാവിലെ 11 . 30 നു തൃശൂരിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

നടൻ ബാലയുടെയും എലിസബത്തിന്റെയും വിവാഹ റിസപ്‌ഷൻ ഇന്ന് നടന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായി ലളിതമായാണ് ചടങ്ങു നടന്നത്. നേരത്തെ ബാലയുടെ വിവാഹം കഴിഞ്ഞതായി വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്നലെയാണ് ബാല സോഷ്യൽ മീഡിയയിലൂടെ വിവാഹ റിസപ്‌ഷൻ ആരാധകരെ അറിയിച്ചത്.

ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ബാല റിസപ്‌ഷൻ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. “അതെ, നാളെയാണ് ആ ദിവസം. ജീവിതത്തിൽ തനിച്ചായ വിഷമഘട്ടങ്ങളിൽ എന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു” എന്ന് കുറിച്ചുകൊണ്ടാണ് ബാല വീഡിയോ പങ്കുവച്ചത്.

നടന്മാരയ ഉണ്ണി മുകുന്ദൻ, മുന്ന, ഇടവേള ബാബു എന്നിവരുൾപ്പടെ സിനിമാ മേഖലയിൽ നിന്നുള്ള ബാലയുടെ ചില സുഹൃത്തുക്കളും വിവാഹ റിസപ്‌ഷനിൽ പങ്കെടുത്തു.

കോവിഡ് പശ്ചാത്തലത്തിൽ ബാലയുടെ അമ്മയ്ക്കും സഹോദരനും ചെന്നൈ നിന്ന് എത്തി ചേരാൻ ആയില്ല. അമ്മയെ വിളിച്ചു ബാല അനുഗ്രഹം തേടിരുന്നു. തൊട്ടു പിന്നാലെ സഹോദരൻ ശിവയേയും വിളിച്ചിരുന്നു.

ഡോക്ടറായ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തിരിക്കുന്നത്. ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് പങ്കുവച്ച ഒരു വീഡിയോയിലൂടെ ആയിരുന്നു ബാല വിവാഹിതനായി എന്ന വാർത്ത ആദ്യം പുറത്തു വന്നത്. വീഡിയോയിൽ ബാലയുടെ ഭാര്യ എന്ന് പറഞ്ഞാണ് ശ്രീശാന്ത് എലിസബത്തിനെ അന്ന് പരിചയപ്പെടുത്തിയത്.

പിന്നീട് എലിസബത്തിനൊപ്പമുള്ള ബാലയുടെ ഓണാഘോഷത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.

ഗായിക ആയ അമൃത സുരേഷ് ആയിരുന്നു ബാലയുടെ ആദ്യ ഭാര്യ. 2019 ലാണ് ഇവർ വിവാ ഹമോചനം നേടിയത്. അവന്തിക എന്നൊരു മകളുണ്ട്.

നടി കനക ആളാകെ മാറി; ഇപ്പോൾ കണ്ടോ? ലൈവിൽ താരം പറഞ്ഞത്.. ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Previous post നടി കനക ആളാകെ മാറി; ഇപ്പോൾ കണ്ടോ? ലൈവിൽ താരം പറഞ്ഞത്.. ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ
Next post ബാല വിവാഹം കഴിഞ്ഞ് ഭാര്യയ്ക്ക് നൽകിയ സമ്മാനം കണ്ടോ? സ്‌നേഹം കണ്ട് ക ണ്ണുനിറഞ്ഞ് എലിസബത്ത്…