ഇതാ ഒരു സന്തോഷ വാർത്ത, ദുരിതകാലം പിന്നിട്ട് കൈലാസ് വീട്ടിലെത്തി; പിന്തുണയ്ക്ക് നന്ദി പറഞ്ഞ് സുഹൃത്തുക്കൾ

Read Time:7 Minute, 10 Second

ഇതാ ഒരു സന്തോഷ വാർത്ത, ദുരിതകാലം പിന്നിട്ട് കൈലാസ് വീട്ടിലെത്തി; പിന്തുണയ്ക്ക് നന്ദി പറഞ്ഞ് സുഹൃത്തുക്കൾ

കുറച്ചു ദിവസങ്ങൾക്കു മുൻപ് മലയാളി മിനി സ്ക്രീൻ പ്രേക്ഷകരെ ഞെട്ടിക്കുന്ന വാർത്ത ആയിരുന്നു, കൈലാസ് നാഥ്‌ എന്ന നടന്റെ വാർത്ത. സ്വാന്തനം സീരിയലിലെ പിള്ള ചേട്ടൻ ഗുരുതര അവസ്ഥയിൽ ആണെന്ന് വാർത്ത വന്നതോടെ, മലയാളി പ്രേക്ഷകർ എല്ലാം ഞെട്ടലിൽ ആയിരുന്നു. ഏകദേശം നൂറ്റി അൻപതോളം ചിത്രങ്ങളിലും, നാലായിരത്തോളം സീരിയലുകളിലും അഭിനയിച്ചിട്ടുള്ള ഒരു താരം ആയിരുന്നു കൈലാസ് നാഥ്‌ എന്ന നടൻ.

കൂടാതെ ദൂരദർശനു വേണ്ടി പ്രേം നസീറിന്റെ ആദ്യ വീഡിയോ ഇന്റർവ്യൂ എടുത്തതും ഇദ്ദേഹമാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടൻ ഗുരുതരാവസ്ഥയിൽ ആണെന്ന വാർത്ത വന്നിരുന്നു. എല്ലാ സീരിയൽ പ്രവർത്തകരും ഇദ്ദേഹത്തിന് വേണ്ടി നൂറു രൂപ challenge ഒക്കെ തുടങ്ങിരുന്നു. ഇദ്ദേഹത്തിനെ മകളും ഇദ്ദേഹത്തിന്റെ അവസ്ഥയെ ചൊല്ലി സോഷ്യൽ മീഡിയയിൽ ഒക്കെ വന്നിരുന്നു.

ചികിത്സയിലായിരുന്ന നടൻ കൈലാസ് നാഥിന്റെ അസുഖം ഭേദമായെന്ന് അടുത്ത സുഹൃത്ത് സുരേഷ്‌കുമാർ രവീന്ദ്രൻ. 20 ദിവസത്തെ ആശുപത്രി ജീവിതത്തിനു ശേഷം അദ്ദേഹം വീട്ടിലേയ്ക്കു മടങ്ങിയതായും കുറിപ്പിൽ വ്യക്തമാക്കി. കൈലാസിന്റെ ചികിത്സയ്ക്കും ആശുപത്രി ചെലവിനും കുടുംബം ബുദ്ധിമുട്ടുകയാണെന്ന് വ്യക്തമാക്കി സുഹൃത്തുക്കൾ കുറച്ച് ദിവസങ്ങൾക്ക് മുൻപ് രംഗത്ത് വന്നിരുന്നു. ഇപ്പോൾ രോഗം ഭേദമായെന്ന് സന്തോഷ വിവരമാണ് ആരാധകരെ സുഹൃത്തു അറിയിക്കുന്നത്.

സ്വാന്തനം സീരിയലിലെ അഭിനേതാക്കൾ തങ്ങളുടെ പിള്ള ചേട്ടന് എന്തെങ്കിലും വിധത്തിലുള്ള സഹായങ്ങൾ ആവശ്യപ്പെട്ടുകൊണ്ടാണ് ആദ്യം എത്തിയത്. അങ്ങനെയാണ് പിള്ള ചേട്ടന്റെ അവസ്ഥ പ്രേക്ഷകർ എല്ലാവരും അറിയുന്നത് തന്നെ. അദ്ദേഹത്തിന് നോൺ ആൾക്കഹോളിക്‌ ലിവർ സിറോസിസ് ആയിരുന്നു. കരൾ മാറ്റി വക്കണം എന്നാണ് പറഞ്ഞിരുന്നത്. അതിനു ഓപ്പറേഷൻ നടത്തുന്നതിന് വേണ്ടിയുള്ള തുക ആണ് എല്ലാവരും അന്വേഷിച്ചിരുന്നു.

അങ്ങനെ കുറെ അധികം പേർ അതിനു വേണ്ടി തുക കൊടുത്തിരുന്നു. ആദ്യമൊക്കെ ഹാർട്ട് അറ്റാക്ക് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകൾ ധന്യ ആയിരുന്നു പിന്നീട് പ്രതികരിച്ചു മുന്നോട്ടു വന്നിരുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് പിള്ള ചേട്ടന്റെ പുതിയ ഫോട്ടോയാണ്. ഹോസ്പിറ്റൽ രൂപത്തിലും അവിടത്തെ യൂണിഫോമിൽ ആണെങ്കിലും താരം വളരെ സന്തോഷവാനാണ്. ചിരിച്ച മുഖത്തോടെ കൂടിയാണ് ഫോട്ടോയിൽ ഉള്ളത്.

മകൾ ധന്യയോട് ഒപ്പം സെൽഫി എടുത്താണ് തരാം വന്നിരിക്കുന്നത്. ഹോസ്പിറ്റൽ യൂണിഫോമിൽ നീല ഉടുപ്പിൽ മാസ്ക് ഒക്കെ ധരിച്ചാണ് പിള്ള ചേട്ടനെ കാണുന്നത്. പക്ഷെ ഗുതുതരാവസ്ഥയിൽ നിന്ന് മാറിയ മുഖം ഒക്കെ നമ്മുക്ക് ഐ ചിത്രത്തിൽ കാണാൻ ആകും. വളരെ സന്തോഷത്തിലാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മകളും സന്തോഷവതിയാണ്. എന്തായാലും ഗുരുതരാവസ്ഥ തരണം ചെയ്തു എന്ന് ഇ ചിത്രങ്ങളിലൂടെ മനസിലാക്കാം.

ഇതുവരെയും ഡിസ്ചാജ് ചെയ്തിട്ടില്ല എന്നാണ് വാർത്തകളിൽ അറിയുവാൻ സാധിച്ചത്. എന്നാൽ ഇതേ കുറിച്ച് മറ്റൊന്നും പുറത്തു ഇതുവരെയും വന്നിട്ടില്ല. ഇ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. എല്ലാ പ്രേക്ഷകർക്കും അദ്ദേഹത്തിന്റെ ആരാധകർക്കും ഇ ചിത്രങ്ങൾ കണ്ടപ്പോൾ സന്തോഷമായി എന്ന് തന്നെ കരുതാം. എന്തെന്നാൽ ഗുരുതരാവസ്ഥയിൽ കിടന്ന ഒരു മനുഷ്യൻ, ഒന്ന് നേരെ പോലും അകാൻ കഷ്ട്ടപെട്ട ഒരു മനുഷ്യൻ, ഒന്ന് നേരെ ഇരുന്നു ചിരിക്കുമ്പോൾ അത് നമ്മുക്ക് എല്ലാവർക്കും ഒരു സന്തോഷമാണ്.

കാരണം നമ്മൾ എന്നും കണ്ടു കൊണ്ടിരുന്ന ഒരു ഒരാൾ തന്നെ ആയിരുന്നു പിള്ള ചേട്ടൻ. അങ്ങനെ ഒരാൾക്ക് ഒരു ഗുരുതരാവസ്ഥ വന്നപ്പോൾ എല്ലാവര്ക്കും ഒരു ഞെട്ടൽ തന്നെ ആയിരുന്നു. ഇപ്പോൾ ഇ ചിത്രം എല്ലാ പ്രേക്ഷകർക്കും സന്തോഷം പകർത്തുന്ന ഒന്ന് തന്നെ ആണ്. മകളോടൊപ്പം ഇങ്ങനെ ചിരിച്ചിരിക്കുന്ന അച്ഛനെ കാണുവാൻ തന്നെ ആണ് പ്രേക്ഷകർ ആഗ്രഹിച്ചിരുന്നതും, പ്രാർത്ഥിച്ചിരുന്നു.

സുരേഷ്‌കുമാർ രവീന്ദ്രന്റെ കുറിപ്പ്

കൈലാസേട്ടന് അസുഖം ഭേദമായി, അദ്ദേഹം വീട്ടിലെത്തി. ആ ഒരു ചെറിയ ചലഞ്ചിൽ പങ്കെടുത്ത്, അദ്ദേഹത്തിന് എല്ലാവിധ സ്‌നേഹവും പിന്തുണയും അറിയിച്ച എന്റെ പ്രിയ സുഹൃത്തുക്കളോട് നന്ദി പറഞ്ഞ് അതിന്റെ വില കളയുന്നില്ല. ഒരുപാട് സന്തോഷം, ഒരുപാടൊരുപാട് സ്‌നേഹം

കൈലാസേട്ടന്റെ വാക്കുകൾ – ഭഗവത് കൃപയാൽ അനുഗ്രഹീതമായ ദിനം.

സുമനസ്സുകളുടെ എല്ലാം പ്രാർത്ഥനകളുടേയും അനുഗ്രഹങ്ങളുടേയും സപ്പോർട്ടിന്റേയും ഫലമായി , ദുരിത പൂരിതമായ 20 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഈശ്വരാനുഗ്രഹത്താൽ സന്തോഷമായി ഇന്ന് വീട്ടിലേക്ക് മടങ്ങുന്നു. തുടർന്നും എല്ലാവരുടേയും പ്രാർത്ഥനകളും അനുഗ്രഹവും ഉണ്ടാകണേ..വാക്കുകൾക്കതീതമായ നന്ദിയും കടപ്പാടും കൃതജ്ഞതയും എല്ലാവരേയും അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മണി ചേട്ടന്റെ വീട്ടുകാരുടെ ഇപ്പോളത്തെ അവസ്ഥ, ആരോടും പരാതി പറയാതെ കലാഭൻ മണിയുടെ കുടുംബം
Next post അച്ഛനും അമ്മയ്ക്കും ഇല്ലെങ്കിലും കുട്ടികൾക്ക് കോ വിഡ്!; ഈ ലക്ഷണങ്ങൾ കുട്ടിക്കുണ്ടോ എന്ന് നോക്കൂ..