
ആദ്യ കൺമണിയ്ക്ക് സൂപ്പർ പേരിട്ട് മണികണ്ഠനും അഞ്ജലിയും
ആദ്യ കൺമണിയ്ക്ക് സൂപ്പർ പേരിട്ട് മണികണ്ഠനും അഞ്ജലിയും
കമ്മട്ടി പാടം എന്ന സിനിമയിലൂടെ ബാലേട്ടൻ എന്ന കഥാപാത്രമായി സിനിമ പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിച്ച നടനാണ് മണികണ്ഠൻ ആചാരി. ആദ്യ ചിത്രത്തിന് നാടക പ്രവർത്തകനായ മണികണ്ഠനെ തേടി മികച്ച സ്വഭാവ നടനുള്ള സംസ്ഥാന പുരസ്കാരവും എത്തിരുന്നു. സിനിമയോടുള്ള അഭിനിവേശം ശക്തമായപ്പോൾ ചമ്പക്കര മീൻ മാർക്കറ്റിൽ മീൻ വെട്ടി ഉപജീവനം നടത്തിരുന്ന മണികണ്ഠനു കമ്മട്ടി പാടത്തിലൂടെയുള്ള സിനിമ പ്രവേശനത്തിന് ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
മലയാളത്തിന് പുറമെ തമിഴിലും ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞ താരമാണ് മണികണ്ഠൻ. രജനികാന്ത് ചിത്രം പേട്ട, വിജയ് സേതുപതി ചിത്രം എന്നിവയിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ മണികണ്ഠന് സാധിച്ചിരുന്നു. അതോടൊപ്പം കോബ്രയിൽ ഇർഫാൻ പത്താനൊപ്പവും, വിജയ് സേതുപതിക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. മമ്മുട്ടി ചിത്രം മാമാങ്കത്തിലും മികച്ച ഒരു കഥാപാത്രത്തെ മണികണ്ഠൻ അവതരിപ്പിച്ചിരുന്നു. തുറമുഖം അനുഗ്രഹീതൻ ആന്റണി എന്നിവയാണ് മണികണ്ഠന്റെ പുതിയ ചിത്രങ്ങൾ.
എന്നാൽ ഇപ്പോൾ വിശേഷം മറ്റൊന്നാണ്. തന്റെ ആദ്യ കണ്മണിക്ക് ഏറെ വ്യത്യസ്‌തമായ പേര് നല്കിരിക്കുകയാണ് മണികണ്ഠൻ. ചെറിയ പേരാണെങ്കിലും വലിയ അർത്ഥമുള്ള പേരാണ് മണികണ്ഠൻ കുട്ടിക്ക് നല്കിരിക്കുന്നത്. ആദ്യ കണ്മണിക്ക് പേര് നൽകി മണികണ്ഠനും ഭാര്യ അഞ്ജലിയും. അവൻ ഇനി മുതൽ ഇസൈ മണികണ്ഠൻ എന്ന് അറിയപ്പെടും എന്നാണ് നടൻ സോഷ്യൽ മീഡിയ വഴി അറിയിച്ചത്. നമസ്ക്കാരം ഇന്ന് ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഞങ്ങളുടെ മകന് ഈ വിശാലമായ ലോകത്തിന് കൈ കൊടുത്ത് പേരു ചൊല്ലി പരിചയപ്പെടാൻ അവന് ഞങ്ങൾ ഒരു പേരിട്ടു. ചെറിയ പേരാണങ്കിലും വലിയ അർഥമുള്ള ഒരു പേര്.” ഇസൈ” ഇസൈ മണികണ്ഠൻ”, എന്ന് കുറിച്ചുകൊണ്ടാണ് സന്തോഷം നടൻ പങ്ക് വച്ചത്.
തമിഴിൽ സംഗീതം എന്നാണ് ഇസൈ എന്ന പേരിന്റെ അർഥം. മാർച്ച് പത്തൊൻപതിനാണ് അഞ്ജലി ആൺകുഞ്ഞിന് ജന്മം നൽകിയത്. അന്ന് മുതൽ മകന്റെ പേരെന്താണ് എന്ന് ചോദിച്ചുകൊണ്ട് ആരാധകർ എത്തിയിരുന്നു. ഇതിനുള്ള മറുപടി ആയാണ് നടൻ പുതിയ സന്തോഷവാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ ലോക്ഡൌൺ കാലഘട്ടത്തിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. ലോക്ക് ഡൗൺ–കൊവിഡ് കാലമായതിനാൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹം. വിവാഹ ചടങ്ങിലേക്കുള്ള തുക മുഖ്യമന്ത്രിയുടെ നിധിയിലേക്ക് സംഭാവന ചെയ്തു അന്ന് ഇരുവരും കൈയടി നേടിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു അതിഥി കൂടി എതാൻ പോകുന്നു എന്ന സന്തോഷ വാർത്ത, നിരവയറുമായി നിൽക്കുന്ന അഞ്ജലിയുടെ ഫോട്ടോ വച്ച് മണികണ്ഠൻ പങ്കു വെച്ചത്. കമ്മട്ടിപ്പാടത്തിൽ ക്വട്ടേഷൻ ഗാംഗിലൊരാളായ ബാലൻ ആണ് മണികണ്ഠന് ഏറ്റവും കൂടുതൽ ആരാധകരെ സമ്മാനിച്ച ചിത്രം. ശേഷം നിരവധി കഥാപാത്രങ്ങൾ മണികണ്ഠനെ തേടിയെത്തിയിരുന്നു.
ആദ്യ ചിത്രത്തിന് നാടക പ്രവർത്തകനായ മണികണ്ഠനെ തേടി മികച്ച സ്വഭാവ നടനുള്ള സംസ്ഥാന പുരസ്‌കാരവും എത്തി. തമിഴിൽ രജിനികാന്തിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ട എന്ന ചിത്രത്തിലും മണികണ്ഠൻ അഭിനയിച്ചു. രാജീവ് രവിയുടെ തുറമുഖം ആണ് വരാനിരിക്കുന്ന സിനിമ. മാമാങ്കത്തിലും മണികണ്ഠൻ സുപ്രധാന വേഷത്തിൽ എത്തിയിരുന്നു.