മകനായി കരുതിവെച്ച സമ്മാനങ്ങൾ വേദന നിറയ്ക്കുന്നു

Read Time:5 Minute, 46 Second

മകനായി കരുതിവെച്ച സമ്മാനങ്ങൾ വേദന നിറയ്ക്കുന്നു

 

​ഇസ്രായേലിൽ ആ ക്രമണത്തിൽ സൗമ്യ മരിക്കുന്നതിന്റെ നടുക്കം മാറാതെ ഇടുക്കി കീരിത്തോട് സ്വദേശി കാഞ്ഞിരംതനം സന്തോഷ്. സൗമ്യയോട് ചൊവ്വാഴ്ച വൈകിട്ട് 5 . 30 നു ഇടുക്കി കീരിത്തോട് നിന്നും വാട്സ് ആപ്പ് വീഡിയോ കോളിൽ സംസാരിക്കുന്ന നേരത്താണ് ആ ക്രമണം ഉണ്ടായത്.
സൗമ്യ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോളാണ് ആ ക്രമണം നടക്കുന്നത്.

പേടിച്ചു കരഞ്ഞു കൊണ്ടാണ് സംസാരിച്ചത്. താൻ ശുശ്രുഷിക്കുന്ന വയോധികയോടൊപ്പം രക്ഷ തേടി വീടിനുള്ളിലെ ബ ങ്കറിനുള്ളിൽ പോകുകയാണെന്നും ഇനി എപ്പോഴാണ് വിളിക്കാൻ സാധിക്കുക എന്ന് അറിയില്ലെന്നും സൗമ്യ പറഞ്ഞിരുന്നു. എന്നാൽ വീഡിയോ കോളിൽ സംസാരിച്ചു കൊണ്ടിരിക്കവെയാണ് പെട്ടെന്ന് വലിയ ശബ്ദത്തോടെ എന്തോ സൗമ്യയുടെ സമീപത്തേക്ക് പതിച്ചത്. അതും പിന്നെ കുറെ പു കയും മാത്രമാണ് പിന്നെ സന്തോഷിനു കാണാൻ കഴിഞ്ഞത്. പിന്നീട് ഫോൺ ഓഫ് ആയി. തിരികെ വിളിച്ചിട് കിട്ടിയതുമില്ല.

ഭ യന്ന് വിറച്ച സന്തോഷ് ഉടൻ തന്നെ ബന്ധുക്കളെ വിവരം അറിയിച്ചു. തുടർന്നാണ് ഇസ്രായേലിൽ ഉള്ള സഹോദരി ഷേർലിയേ വിളിക്കുന്നത്. സൗമ്യക്കൊപ്പം ഉണ്ടായിരുന്ന സന്തോഷിന്റെ സഹോദരിയാണ് സംഭവം വീട്ടുകാരെ അറിയിച്ചത്. ഇ ആ ക്രമണത്തിന് മുൻപ് തന്നെ സൗമ്യ അവിടെന്നു മാറേണ്ടതായിരുന്നു. എന്നാൽ വീട്ടുകാരിയുടെ അസൗകര്യം നിമിത്തമാണ് അവിടെന്നു നീങ്ങുവാൻ വൈകിയതെന്നു സന്തോഷ് ഏറെ വേദനയോടെ പറയുന്നു. അഞ്ചു മിനിട്ടു കഴിഞ്ഞിരുന്നെങ്കിൽ വീട്ടുകാരിയുടെ മകൾ വന്നു കൂട്ടി കൊണ്ട് പോകുമായിരുന്നു. അവർക്കു രക്ഷപെടാമായിരുന്നു കണ്ണീരോടെ സന്തോഷ് പറയുന്നു.

അടുത്തടുത്തുള്ള രണ്ടു വീടുകളിലാണ് കണ്ണീർ തോരാതെ ദുഃഖം തളം കെട്ടുന്നതു ഒരു വീട്ടിൽ മകളും മറ്റേ വീട്ടിൽ മകളെ പോലെ സ്നേഹിക്കുന്ന മരുമകളും ഇനി തിരിച്ചു വരില്ല എന്നറിയുമ്പോൾ വിങ്ങി പൊട്ടി നിൽക്കുകയാണ്. ഒരു വീട്ടിൽ നിന്ന് നോക്കിയാൽ കാണാവുന്ന അകലം മാത്രമാണ് ഇ രണ്ടും വീടും തമ്മിൽ. സൗമ്യയും സന്തോഷും തമ്മിൽ പ്രണയ വിവാഹം ആയിരുന്നു. കീരിത്തോട് പുത്തൻ പുരക്കൽ സതീശന്റെയും സാവിത്രിയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തേത് ആയിരുന്നു സൗമ്യ. സജേഷ് സഹോദരനും സനുപ്രിയ അനുജത്തിയുമാണ്.

കഞ്ഞിക്കുഴി S N സ്കൂളിൽ ആയിരുന്നു വിദ്യാഭ്യാസം. സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു സൗമ്യയുടെ അച്ഛൻ 2005 ലെ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പ്രതിനിധിയായി കഞ്ഞിക്കുഴി പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ വനിതാ സംവരണമായ വാർഡിൽ നിന്ന് സൗമ്യയുടെ അമ്മയാണ് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്, എന്നാൽ പിന്നീട് അഭിപ്രായ ഭിന്നതയെ തുടർന്ന് ഇരുവരും കോൺഗ്രസിൽ നിന്ന് രാജിവെച്ചു സി പി എമിൽ ചേർന്നിരുന്നു.

അടുത്തടുത്ത വീടുകളിൽ ആയിരുന്ന സന്തോഷിനും സൗമ്യക്കും ഇടയിൽ പ്രണയം പൂവിട്ടതോടെ ഇരു വീടുകളിലും വലിയൊരു പൊ ട്ടിത്തെറിയാണ് ഇരുവരും പ്രതീക്ഷിച്ചതു. എന്നാൽ അങ്ങനെ ഒന്നും ഉണ്ടായില്ല. ഇരു വീട്ടുകാരും വിവാഹത്തിന് സമ്മതം മൂളി. ഏകദേശം മൂന്ന് വർഷം നീണ്ടു നിന്ന പ്രണയം 2010 മെയ് 31 നു ആയിരുന്നു ഇരുവരുടെയും വിവാഹം. കീരിത്തോട് നിത്യ സഹായ മത പള്ളിയിൽ വെച്ചാണ് നടന്നത്.

ഇരു മത വിഭാഗത്തിൽ പെട്ടവരാണെങ്കിലും ഇരു വീട്ടുകാർക്കും വിവാഹത്തിന് പൂർണ സമ്മതം ആയിരുന്നു. എട്ടു വർഷം മുൻപ് മകൻ ജനിച്ചതിനു ശേഷമാണ് സൗമ്യ ജോലിക്കായി ഇസ്രായേലിലേക്ക് പോകുന്നത്. അവിടെ ജോലി ചെയ്തിരുന്ന സന്തോഷിന്റെ സഹോദരി മാർക്ക് ഒപ്പം ആയിരുന്നു യാത്ര, അവസാനം 2019 അവസാനം അനുജത്തിയുടെ വിവാഹത്തിന് വേണ്ടിയാണു നാട്ടിൽ വന്നത്. ഇ വർഷം വീണ്ടും വരൻ ഇരുന്നെങ്കിലും സാഹചര്യം അനുകൂലമല്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആദ്യ കൺമണിയ്ക്ക് സൂപ്പർ പേരിട്ട് മണികണ്ഠനും അഞ്ജലിയും
Next post മലയാള സിനിമ ലോകത്തിന് മറ്റൊരു വലിയ നഷ്ടം കൂടി, അനുശോചനം അറിയിച്ചു താരങ്ങൾ