മലയാള സിനിമ ലോകത്തിന് മറ്റൊരു വലിയ നഷ്ടം കൂടി, അനുശോചനം അറിയിച്ചു താരങ്ങൾ

Read Time:5 Minute, 33 Second

മലയാള സിനിമ ലോകത്തിന് മറ്റൊരു വലിയ നഷ്ടം കൂടി – അനുശോചനം അറിയിച്ചു താരങ്ങൾ

മലയാള സിനിമാരംഗത്തെ മുതിർന്ന മേക്കപ്പ് ആർട്ടിസ്റ്റായ ജയചന്ദ്രൻ അന്തരിച്ചു. 52 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം. രണ്ടു മാസമായി ചികിത്സയിൽ കഴിയുകയായിരുന്ന ജയചന്ദ്രന്റെ ആരോഗ്യ നില പെട്ടെന്ന് വഷളാകുകയായിരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം.

പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് മോഹൻദാസിന്റെ ശിഷ്യനായിട്ടായിരുന്നു ചലച്ചിത്ര രംഗത്ത് ജയചന്ദ്രൻ തുടക്കം കുറിച്ചത്. പിന്നീട് ദൂരദർശൻ കേന്ദ്രത്തിലെ ചീഫ് മേക്കപ്പ് ആർട്ടിസ്റ്റായിരുന്ന ബി.വി. റാവു, വേലപ്പൻ ആശാൻ എന്നിവരോടൊപ്പം പ്രവർത്തിച്ചു. മലയാളത്തിൽ സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റായി നൂറ്റമ്പതിലേറെ സിനിമകളിൽ പ്രവർത്തിച്ച ജയചന്ദ്രന് 2002-ൽ കുബേരൻ എന്ന ചിത്രത്തിന് മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.

മലയാള സിനിമ രംഗത്തെ മുതിർന്ന മേക്കപ്പ് ആർട്ടിസ്റ്റായ ജയചന്ദ്രൻ (52) അന്തരിച്ചു. മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ടു മാസമായി ചികിത്സയിലായിരുന്നു. പെട്ടെന്ന് ആരോഗ്യനില വഷളാവുകയായിരുന്നു. പൃഥ്വി രാജ് ഉൾപ്പെടെയുള്ള താരങ്ങൾ അനുശോചനം അറിയിച്ചു രംഗത്ത് എത്തിട്ടുണ്ട്. ഏവർക്കും വലിയ ആഘാതമാണ് നല്കിരിക്കുന്നത്.

നീലത്താമര, ഇവൻ മര്യാദ രാമൻ അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് കൈലാഷ്. അന്തരിച്ച മേക്കപ്പ് മാൻ ജയചന്ദ്രനെ കുറിച്ച് കൈലാഷ് ഫെയ്സ്ബുക്കിൽ എഴുതിയത് ഇങ്ങനെ. പ്രിയ മേക്കപ്പ് മാൻ ജയചന്ദ്രൻ ചേട്ടൻ വിടവാങ്ങി.. എന്റെ മുഖത്ത് ആദ്യമായി ചായം പുരട്ടിയ കലാകാരൻ.

പാലക്കാട് ആലത്തൂരിലുള്ള ഒരു അമ്പലത്തിനു മുമ്പിലെ ‘പാർ‍ത്ഥൻ കണ്ട പരലോകം’ ലൊക്കേഷൻ. ജയറാമേട്ടനും ജഗതിച്ചേട്ടനും തുടങ്ങി വലിയൊരു താരനിര അവിടെയുണ്ടായിരുന്നു. ആദ്യമായി അഭിനയിക്കാനെത്തിയ എന്നെ സഹസംവിധായകൻ മേക്കപ്പ് മാന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ‘ഇതാ കല്യാണച്ചെക്കൻ’ എന്നൊരു നിർദ്ദേശവും കൊടുത്തു.

മുന്നിലെ കസേര ചൂണ്ടി ‘മക്കള് വാ ഇരിക്ക്’ എന്ന് ജയചന്ദ്രൻ ചേട്ടൻ പറഞ്ഞു. ‘ആദ്യമായി അഭിനയിക്കുവാ ഇല്യോ.. ദൈവം അനുഗ്രഹിക്കട്ടെ’ എന്നു പറഞ്ഞ് എന്റെ നെറ്റിയിൽ അദ്ദേഹം ചായം തൊട്ടപ്പോൾ ഞാൻ അറിയാതെ കണ്ണടച്ചുപോയി. ആദ്യമായി ചായത്തിന്റെ മണം ഞാൻ അനുഭവിച്ചു. ജയേട്ടന്റെ നെറ്റിയിലെ ചന്ദനത്തിന്റെ ഗന്ധം അതിനു കൂട്ടായി. പിന്നീട് പല സിനിമകളും ഞാൻ ജയേട്ടന് മുന്നിലിരിക്കാൻ സാഹചര്യമൊരുക്കി. അദ്ദേഹം മേക്കപ്പ് പെട്ടി തുറന്നുതന്നെ വെച്ചിരുന്നു. എന്റെ ആദ്യ മേക്കപ്പ്കഥകൾ സംസാരങ്ങളായി. ഇപ്പോൾ, അത് ഓർമ്മകൾ മാത്രമാവുന്നു.

ആത്മീയതയുടെ കാരുണ്യതീർത്ഥം ചൊരിഞ്ഞ എന്റെ നാട്ടുകാരനായ ക്രിസോസ്റ്റം തിരുമേനി.. മുഖ്യധാരാസിനിമയിലെ എക്കാലത്തെയും ഹിറ്റ് മേക്കറായ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ്.. ഒരു കാലത്ത് പത്രവാർത്തകളിലൂടെ ഞാനറിഞ്ഞുതുടങ്ങിയ വിപ്ലവതാരം ഗൗരിയമ്മ.. എഴുത്തിന്റെയും അഭിനയത്തിന്റെയും മറ്റൊരു പരിവേഷമായ മാടമ്പ് കുഞ്ഞുകുട്ടൻ…

സ്വയം കൂട്ടിലടയ്ക്കാൻ വിധിക്കപ്പെട്ട ഈ വേളയിൽ, ഓർമ്മകൾ മാത്രം കൂട്ട്.. ഇന്നലെ എന്റെ ഇളയ മകളുടെ പിറന്നാളായിരുന്നു. ഇന്ന് അവളുടെ അമ്മയുടെയും. പ്രിയമുള്ളവരുടെ പരലോകവാർത്തകൾ തുടരെത്തുടരെ വരുമ്പോൾ സ്വകാര്യസന്തോഷങ്ങൾക്ക് എന്തു പ്രസക്തി..? വിടവാങ്ങലുകളുടെയും വ്യാധികളുടെയും വ്യാപനകാലത്തിലൂടെ കടന്നുപോകുമ്പോൾ ചോദിക്കാതിരിക്കാനാവുന്നില്ല; കാലമേ.. ഇതെന്തൊരു കോലം? #staysafe

Leave a Reply

Your email address will not be published. Required fields are marked *

Previous post മകനായി കരുതിവെച്ച സമ്മാനങ്ങൾ വേദന നിറയ്ക്കുന്നു
Next post ബീന ആൻ്റണിയ്ക്ക് ആരോഗ്യനിലയിൽ മാറ്റം, സന്തോഷം പങ്കു വെച്ച് മനോജ് പറഞ്ഞത് ഹൃദയം തട്ടുന്ന വാക്കുകൾ