അമ്പളി ആദിത്യൻ വിവാഹം അറിഞ്ഞപ്പോൾ നടി ജീജ അന്ന് പറഞ്ഞ വാക്കുകൾ അച്ചിട്ടായി

Read Time:6 Minute, 44 Second

അമ്പളി ആദിത്യൻ വിവാഹം അറിഞ്ഞപ്പോൾ നടി ജീജ അന്ന് പറഞ്ഞ വാക്കുകൾ അച്ചിട്ടായി

മലയാളി സിനിമ – മിനി സ്ക്രീൻ പ്രേക്ഷകർക്കിടയിൽ നടൻ ആദിത്യനും നടി അമ്പിളിദേവിയും വിവാഹിതരായത് വൻ ചർച്ചയായിരുന്നു. ആദിത്യൻ നാലുവിവാഹം കഴിച്ചെന്ന തരത്തിലാണ് വാർത്തകൾ അന്ന് വന്നത്. ഇതിനൊപ്പം അമ്പിളിദേവിയുടെ ആദ്യ ഭർത്താവ് കേക്ക് മുറിച്ച് മുൻ ഭാര്യയുടെ വിവാഹം ആഘോഷിച്ചത് പ്രേക്ഷകരെ ഞെട്ടിച്ചു. ഇപ്പോൾ അമ്പിളി ദേവിയുടെയും ആദിത്യന്റെ വിവാഹമോചനവാർത്തകളും ചർച്ചകളും എത്തുമ്പോൾ നടി ജീജ സുരേന്ദ്രന്റെ വാക്കുകളാണ് വീണ്ടും ചർച്ചയാകുന്നത്.

മുൻപ് നല്കിരുന്ന വീഡിയോകളിൽ അമ്പിളി ദേവിയും ആദിത്യനും തങ്ങളുടെ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. അതിൽ ജീവിതം തകർത്ത നടിയെപ്പറ്റി സൂചന നൽകി ആദിത്യൻ പറഞ്ഞു. തന്റെ ആദ്യ ഭാര്യയെ അഭിനയിക്കുവാനായി കൂട്ടി കൊണ്ട് പോയത് ആ നടിയാണെന്നും , തന്റെ ജീവിതം അപ്പാടെ തകർത്തതും ആ നടി ആണെന്നും പേര് പരാമർശിക്കാതെ നടൻ ആദിത്യൻ പറഞ്ഞു.

തുടർന്ന് കൈരളി ടിവിയിലെ ജനപ്രിയ പരിപാടിയായ ജെബി ജങ്ഷനിൽ എത്തിയപ്പോൾ നടി ജീജ ഇരുവർക്കും ആശംസകൾ അർപ്പിച്ചു സംസാരിച്ചിരുന്നു. അതിനു പിന്നാലെ ആദിത്യൻ രോഷാകുലനാകുക ആയിരുന്നു. ഇവരാണ് ജീവിതം നശിപ്പിച്ചതെന്നു ആദിത്യൻ പറഞ്ഞു. സ്നേഹ തൂവൽ എന്ന സീരിയലിലെ നിങ്ങളുടെ ‘അമ്മ ഞാൻ ആയിരുന്നു എന്ന് പറഞ്ഞാണ് നടി ജീജയുടെ മുഖം സ്‌ക്രീനിൽ തെളിഞ്ഞത്. അഞ്ഞൂറിൽ കൂടുതൽ എപ്പിസോഡ് പിന്നിട്ട ആ സീരിയലിൽ ആദിത്യന്റെയും അമ്പിളിയുടെയും മാനസിക അടുപ്പം തങ്ങൾ മനസിലാക്കി എന്നും, എന്നാൽ ഇരുവരും വേറെ കല്യാണം കഴിക്കുക ആയിരുന്നെന്നും താരം പറഞ്ഞു.

ഇപ്പോൾ അമ്പിളി ദേവി ലോവിലിനെ വേണ്ട എന്ന് വെച്ചപ്പോളും, ആദിത്യൻ അമ്പിളിയെ സ്വികരിച്ചപ്പോളും വീണ്ടും ഞങ്ങൾക്ക് വീണ്ടും സന്തോഷം തന്നെയാണ്. ഇനി സിനിമ ലോകത്ത്‌ ഞങ്ങളെ വീണ്ടും ഞെട്ടിച്ചു കൊണ്ട് മൂന്നാമതും നിങ്ങൾ വിവാഹം ചെയ്യരുത്. ജീവിതത്തിൽ അഡ്ജസ്റ്റ്മെന്റ് എന്നത് വളരെ അത്യാവശ്യമായ ഘടകമാണ്. എന്ന് പറഞ്ഞു കൊണ്ടാണ് നടി ജീജ ആശംസകൾ അന്ന് അർപ്പിച്ചത്. സ്‌ക്രീനിൽ നിന്ന് നടി ജീജയുടെ മുഖം മഞ്ഞതോടെ ആദിത്യൻ രോഷാകുലനാകുകയും ചെയ്തു.

തന്റെ ജീവിതം നശിപ്പിച്ചത് ഇവരാണെന്നു പറഞ്ഞുകൊണ്ടാണ് നടൻ ആദിത്യൻ അന്ന് പൊട്ടി തെറിച്ചത്. എന്നാൽ ജിജോ സുരേന്ദ്രൻ അന്ന് പറഞ്ഞ വാക്കുകൾ ഇന്നിപ്പോൾ വീണ്ടും ചർച്ച ആകുകയാണ്. ഇരുവരുടെയും വിവാഹം നടന്ന സമയത്തു പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.

താര വിവാഹങ്ങളും, വിവാഹ മോചന വാർത്തയും ഇപ്പോൾ പതിവ് സംഭവങ്ങളാണ്. സെലിബ്രിറ്റികളുടെ വിവാഹം പോലെ തന്നെ വിവാഹമോചന വാർത്തയും സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ച ആകാറുണ്ട്. അത്തരത്തിൽ അടുത്തിടെ മാധ്യമങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഏറെ ആഘോഷിച്ച ഒരു വിവാഹ മോചന വാർത്ത ആയിരുന്നു മേഘന- ഡോൺ വിവാഹ മോചനം. വിവാഹ മോചനം പോലെ തന്നെ ഇവരുടെ വിവാഹവാർത്തയും മാധ്യമങ്ങൾ ഏറെ കൊട്ടിഘോഷിച്ചതാണ്. അടുത്തിടെയാണ് ഇരുവരും വേർപിരിഞ്ഞത്.

വിവാഹമോചന വാർത്ത വന്നതിന് ശേഷം ഇരുവരും വാർത്ത ശരിവക്കുന്ന രീതിയിൽ പ്രതികരിക്കുകയും ചെയ്തു. നിരവധി ആളുകളാണ് ഇവരുടെ വിവാഹ മോചന വാർത്തയിൽ പ്രതികരണവുമായി എത്തിയത്. അതിൽ സീനിയർ ആർട്ടിസ്റ്റ് ജീജ സുരേന്ദ്രൻ നടത്തിയ അഭിപ്രായ പ്രകടനം ആയിരുന്നു ഏറെ ശ്രദ്ധേയമായത്.


അന്ന് താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ ആണ് രംഗത്ത് വന്നത്. മുൻപ് ആദിത്യൻ ജയൻ – അമ്പിളി ദേവി വിവാഹത്തിനുശേഷവും, ജീജയുടെ ചില പരാമർശങ്ങൾ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. വർഷങ്ങളായി, മിനി സ്‌ക്രീൻ-ബിഗ് സ്‌ക്രീൻ രംഗത്തുള്ള ജീജ ഇതിനോടകം എഴുപതോളം സീരിയലുകളിൽ ആണ് അഭിനയിച്ചത്. ഒട്ടുമിക്ക താരങ്ങൾക്കൊപ്പവും ജീജ അഭിനയിച്ചിട്ടുണ്ട്. മേഘനക്കൊപ്പവും, താരം അഭിനയിച്ചിട്ടുണ്ട്. മേഘ്‌നയുടെ ഭർത്താവിന്റെ വീട്ടുകാരുമായി തനിക്കുളത് വര്ഷങ്ങളുടെ ബന്ധം ആണെന്നും ജീജ പറയുന്നു.

 

ഇത് എന്റെ പേഴ്സണൽ അഭിപ്രായം ആണ്. എന്റെ കമന്റ്റ് ഇത്രയും വൈറൽ ആകും എന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വരുന്നുണ്ട്. എനിക്ക് അതൊരു പ്രശ്നമല്ല. പക്ഷെ സത്യം പറയാതെ ഇരിക്കാൻ എനിക്ക് ആകില്ല. ന്യായം അല്ലാത്ത കാര്യം കണ്ടപ്പോൾ എനിക്ക് വിഷമം ആയതുകൊണ്ടുതന്നെയാണ് അന്ന് കമന്റു ചെയ്തത്. ഇപ്പോഴും ഞാൻ പറഞ്ഞതിൽ ഒക്കെ ഉറച്ചു തന്നെ നില്കുന്നു. കാരണം സത്യത്തിന്റെ ഭാഗം ഞാൻ പറയും. മുൻപ് ആദിത്യൻ ജയന്റെ കാര്യത്തിൽ ഞാൻ പ്രതികരിച്ചതും അതുകൊണ്ടുതന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ” ഭർത്താവിന് മറ്റൊരു സ്ത്രീയുമായി പരസ്ത്രീ ബന്ധം ” പ്രിയ നടി അമ്പിളി ദേവിയുടെ തുറന്നടിച്ച വെളിപ്പെടുത്തൽ വൈറലാകുന്നു
Next post ദിലീപും, കാവ്യയുമായിരുന്നു ഉത്തര ഉണ്ണിയുടെ വിവാഹ ആഘോഷങ്ങളിൽ പ്രധാന ആകർഷണം,  പ്രത്യേകതകൾ വിവരിച്ച് നടി ഊർമിള ഉണ്ണി