തന്റെ അമ്മയുടെ വലിയ സ്വപ്നം നിറവേറ്റി കൊടുത്ത് കൊണ്ട് മഞ്ജു വാര്യർ ; വിശ്വസിക്കാനാകാതെ കയ്യടിച്ചു ആരാധകർ

Read Time:4 Minute, 51 Second

തന്റെ അമ്മയുടെ വലിയ സ്വപ്നം നിറവേറ്റി കൊടുത്ത് കൊണ്ട് മഞ്ജു വാര്യർ ; വിശ്വസിക്കാനാകാതെ കയ്യടിച്ചു ആരാധകർ

മലയാള ചലച്ചിത്ര വേദിയിൽ ഒരുപാട് സൂപ്പർ സ്റ്റാറുകൾ ഉണ്ടെങ്കിലും ലേഡി സൂപ്പർ സ്റ്റാർ ആയി അന്നും ഇന്നും ഒരാൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. അത് മറ്റാരുമല്ല മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടി മഞ്ജു വാര്യർ തന്നെയാണ് എന്നതിൽ ആരാധകർക്ക് സംശയം ഇല്ല. ദിലീപുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടു നിന്നപ്പോഴും തിരികെ വന്നപ്പോഴും ആ ഇഷ്ട്ടത്തിനു ഒരു കുറവും ഉണ്ടായതായി കണ്ടില്ല. സ്വന്തമായി ഒരു സിനിമയെ വിജയിപ്പിക്കാൻ കെൽപ്പുള്ള, തീയേറ്ററിലേക്ക് ആളുകളെ തള്ളി കയറ്റാൻ കെൽപ്പുള്ള താരമാണ് മഞ്ജു. സൂപ്പർ താര പരിവേഷമുള്ള മലയാളത്തിലെ ഒരേയൊരു നടി കൂടി ആണ് ആരാധകരുടെ സ്വന്തം മഞ്ജു വാര്യർ.

മഞ്ജുവിന്റെ വിശേഷങ്ങൾ അറിയാൻ എന്നും മലയാളി പ്രേക്ഷകർക്ക് അതിയായ താല്പര്യമാണ്. മലയാള സിനിമയിലെ ജനപ്രിയ നായകൻ ദിലീപുമായുള്ള പ്രണയവും വിവാഹവും ഏറ്റവും ഒടുവിൽ വിവാഹ മോചനവും ഒക്കെ വലിയ ചർച്ചക്ക് വഴി തെളിച്ചതും അത് കൊണ്ട് മാത്രമാണ്. ദിലീപുമായി വിവാഹ മോചനം ഉണ്ടായപ്പോഴും സ്വന്തം മകൾ പോലും തള്ളിപ്പറഞ്ഞപ്പോഴും പ്രേക്ഷകർ മഞ്ജുവിന്റെ കൂടെ ആണ് കട്ടക്ക് നില കൊണ്ടത് . സിനിമയിലേക്ക് തിരികെ വന്നപ്പോൾ മലയാളി പ്രേക്ഷകരിൽ നിന്ന് മഞ്ജുവിന് ലഭിച്ച ഗംഭീര സ്വീകരണം ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്.

സമൂഹ മാധ്യമങ്ങളിൽ നിറ സാന്നിധ്യമാണ് മഞ്ജു വാര്യർ. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി മഞ്ജു തന്റെ ആരാധകരെ അറിയിക്കുവാൻ എല്ലായ്പ്പോഴും താനെ ശ്രമിക്കാറുണ്ട്. ഇപ്പോൾ തന്റെ അമ്മയുടെ സ്വപ്ന സാക്ഷാത്കാരത്തെ കുറിച്ച് ആരാധകരോട് തുറന്ന് പറയുകയാണ് മഞ്ജു. തന്റെ വളർച്ചയിൽ അച്ഛനമ്മമാരുടെ പങ്കിനെ കുറിച്ച് പല അഭിമുഖങ്ങളിലും താരം പലപ്പോഴായിട്ടു തുറന്നു പറഞ്ഞിട്ടുണ്ട്. സിനിമയിൽ ഒന്നും വരാതെ തന്നെ മാധവ് വാര്യരേയും ഗിരിജാ വാര്യരേയും മലയാളികൾക്ക് അങ്ങനെ നല്ല പരിചയവുമാണ്.

എന്നാൽ എപ്പോൾ ഇതാ, തന്റെ ചെറുപ്പം മുതൽ ഉള്ളിൽ കൊണ്ട് നടന്ന സ്വപ്നമായ കഥകളിയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മഞ്ജുവിന്റെ അമ്മ, ഗിരിജ വാര്യർ. തന്റെ അമ്മയുടെ സ്വപ്നം യാഥാർഥ്യമാകുമ്പോൾ കാണികളുടെ ഇടയിൽ ഇരുന്നു കയ്യടിക്കാൻ മഞ്ജുവും അ കൂട്ടത്തിൽ ഉണ്ടായിരുന്നു.

പെരുവനം ക്ഷേത്രത്തിൽ വെച്ച് ഇന്നലെ ആയിരുന്നു ഗിരിജ വാര്യരുടെ അരങ്ങേറ്റം. കലാനിലയം ഗോപി ആശാന്റെ കഥകളി പദങ്ങൾക്ക് ഗിരിജ ചുവടു വെച്ചപ്പോൾ നിറഞ്ഞ കയ്യടിയോടെ ആണ് കാണികൾ അവരെ വരവേറ്റത്. മഞ്ജു തന്റെ ഇൻസ്റ്റാഗ്രാം പേജിൽ അമ്മയുടെ കഥകളി വേഷത്തിന്റെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

കല്യാണ സൗഗന്ധികത്തിലെ പാഞ്ചാലിയുടെ വേഷമാണ് ഗിരിജ അരങ്ങിൽ തകത്തു അടിയതു. തന്റെ ചെറുപ്പം മുതലേ ഉള്ള ആഗ്രഹം ആയിരുന്നു കഥകളി ആടണമെന്നത്. ഇപ്പോഴാണ് അതിനു സാധിച്ചതെന്നും ഗിരിജ തുറന്നു പറയുന്നു. ഈ പ്രായത്തിലും തന്റെ ആഗ്രഹം നിറവേറ്റാൻ മകൾ മഞ്ജു വാര്യരും മകൻ മധു വാര്യരും മികച്ച പിന്തുണ നൽകിയെന്നും ഗിരിജ പറയുന്നു. താൻ വര്ഷങ്ങളായി യോഗ അഭ്യസിക്കാറുള്ളതു കൊണ്ട് കഥകളി പഠനം അത്ര ബുദ്ധിമുട്ടു ഉള്ളതായി തോന്നിയില്ല എന്നും ഗിരിജ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഓസ്‌ട്രേലിയൻ യുവതിയെ കേരളത്തിന്റെ മരുമകൾ ആക്കിയ യുവാവിന്റെ പ്രണയം തരംഗമാവുന്നു
Next post ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനോടൊപ്പം ഏഷ്യ കപ്പ് മത്സരവും: രണ്ടാം നിര ടീമിനെ അയക്കുവാൻ ബിസിസിഐ ആലോചന – യുവതാരങ്ങൾക്ക് സാധ്യതകൾ ഏറെ