ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനോടൊപ്പം ഏഷ്യ കപ്പ് മത്സരവും: രണ്ടാം നിര ടീമിനെ അയക്കുവാൻ ബിസിസിഐ ആലോചന – യുവതാരങ്ങൾക്ക് സാധ്യതകൾ ഏറെ

Read Time:4 Minute, 17 Second

ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനോടൊപ്പം ഏഷ്യ കപ്പ് മത്സരവും: രണ്ടാം നിര ടീമിനെ അയക്കുവാൻ ബിസിസിഐ ആലോചന – യുവതാരങ്ങൾക്ക് സാധ്യതകൾ ഏറെ

ഇംഗ്ലണ്ട് എതിരായ ഗുജറാത്തിലെ മൊട്ടേറയിലെ നാലാമത്തെയും പരമ്പരയിലെ അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റ് ജയിച്ച ടീം ഇന്ത്യ പരമ്പര 3-1 നു നേരത്തെ സ്വന്തമാക്കിയിരുന്നു . ചെന്നൈയിലെ ആദ്യ ടെസ്റ് മത്സരം തോറ്റ ശേഷം പിന്നീട് നടന്ന 3 ടെസ്റ്റിലും ജയിച്ച കയറി കോഹ്‌ലിയും സംഘവും പരമ്പരക്കൊപ്പം ഇ വർഷം ജൂണിൽ നടക്കുവാൻ പോകുന്ന ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലേക്കും യോഗ്യത നേടുകയും ഉണ്ടായി. ഇ വർഷം ജൂൺ 18 മുതൽ ഇന്ത്യയും കിവീസും തമ്മിലാണ് കലാശ പോരാട്ടം നടക്കുന്നത്. ഇ മത്സത്തിനുള്ള തിയ്യതി നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു.

എന്നാൽ ഇപ്പോൾ ഫൈനൽ നടക്കുന്ന വേദിയെ സംബന്ധിച്ച് ചില ആശയ കുഴപ്പങ്ങൾ നില നിൽക്കുന്നുണ്ട്. ഐസിസി ലോർഡ്‌സിൽ ഫൈനൽ മത്സരം നടത്തുവാനാണ് നേരത്തെ തീരുമാനിച്ചത് എങ്കിലും ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ മത്സരത്തിന് ഇംഗ്ലണ്ടിലെ സതാംപ്‌ടൺ വേദിയാകുമെന്നാണ് ബിസിസിഐ പ്രസിഡൻറ് സൗരവ് ഗാംഗുലി ഇപ്പോൾ പറയുന്നത്.

എന്നാൽ ഐസിസി യുടെ ഭാഗത്തു നിന്ന് ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഒന്നും തന്നെ ഉണ്ടായിട്ടില്ല. വരുന്ന ഫൈനലിനായി സതാംപ്ടണിൽ സ്റ്റേഡിയത്തിന് തൊട്ടടുത്ത് ഹോട്ടലുകൾ അടക്കുള്ള സൗകര്യങ്ങളുള്ളതാണ് സ്റ്റേഡിയത്തെ പരിഗണിക്കുവാൻ പ്രധാന കാരണമായി കണക്കാക്കുന്നത്.

അതേസമയം ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ നടക്കുന്നതിനോടൊപ്പം നടക്കുന്ന ഏഷ്യ കപ്പ് മത്സരങ്ങളിലും എങ്ങനെ പങ്കെടുക്കുമെന്നതാണ് ബിസിസിഐയുടെ ഇപ്പോളത്തെ ആലോചന. ഏഷ്യ കപ്പ് ഈ വർഷം നടക്കുകയാണെങ്കിൽ ഇന്ത്യ തങ്ങളുടെ രണ്ടാം നിര ടീമിനെയാവും അയയ്ക്കുക എന്നതാണ് ചില ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന.

ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ കോഹ്‌ലിയുടെ നായകത്വത്തിൽ ടീം കളിക്കുവാനിരിക്കുന്നതിനാൽ തന്നെ ജൂൺ അവസാന വാരം നടക്കുന്ന ഏഷ്യ കപ്പിൽ രണ്ടാം നിര ടീമിനെ മാത്രമാവും അയയ്ക്കുവാൻ സാധിക്കുകയെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.

കെഎൽ രാഹുൽ ആവും ടീമിനെ നയിക്കുകയെന്നാണ് ലഭ്യമാകുന്ന സൂചനകൾ. വിരാട് കോഹ്‍ലി, രോഹിത് ശർമ്മ എന്നിവർ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കളിക്കുവാനായി ഐപിഎല്ലിന് ശേഷം ഇംഗ്ലണ്ടിലേക്ക് പോകുന്നതിനാൽ തന്നെ ലോകേഷ് രാഹുലിനെ ക്യാപ്റ്റനാക്കി ഒരു ടീമിനെ അയക്കുമെന്നാണ് ബിസിസിഐ ഭാഗത്തു നിന്ന് ലഭ്യമാകുന്ന സൂചനകൾ.

ഒട്ടേറെ രണ്ടാം നിര താരങ്ങൾ ടീമിൽ കളിക്കുവാനായി ആഭ്യന്തര ക്രിക്കറ്റിലടക്കം മിന്നും പ്രകടനമാണ് ഇ അടുത്ത കാലത്തു കാഴ്ചവെക്കുന്നത് . വരുന്ന ഐപിഎല്ലിലെ യുവതാരങ്ങളുടെ പ്രകടന മികവാണ് ബിസിസിഐ ഇതിനായി ഇപ്പോൾ ഉറ്റു നോക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

Previous post തന്റെ അമ്മയുടെ വലിയ സ്വപ്നം നിറവേറ്റി കൊടുത്ത് കൊണ്ട് മഞ്ജു വാര്യർ ; വിശ്വസിക്കാനാകാതെ കയ്യടിച്ചു ആരാധകർ
Next post ബിഗ് ബോസ്സിലെ സന്ധ്യ മനോജ്: ആരാണെന്നു അറിയേണ്ടേ, തീർച്ചയായും അറിഞ്ഞിരിക്കണം