
പൊട്ടിക്കരഞ്ഞ് നടി രമ്യയുടെ ലൈവ്; അത് നിങ്ങൾ ഒരിക്കലും വിശ്വസിക്കരുത്; നിങ്ങളുദ്ദേശിക്കുന്ന ആളല്ല ഞാൻ
പൊട്ടിക്കരഞ്ഞ് നടി രമ്യയുടെ ലൈവ്; അത് നിങ്ങൾ ഒരിക്കലും വിശ്വസിക്കരുത്; നിങ്ങളുദ്ദേശിക്കുന്ന ആളല്ല ഞാൻ
വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് രമ്യ സുരേഷ്. കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്ക് ആരംഭം കുറിച്ച രമ്യ സുരേഷ് ബിഗ് സ്‌ക്രീനിൽ തന്റേതായ ഇടം നേടിയെടുത്ത നടികൂടിയാണ്. രാജി എന്ന കഥാപാത്രത്തിലൂടെയാണ് കുട്ടൻപിള്ളയിൽ ഉടനീളം രമ്യ സ്വാഭാവിക ചലനങ്ങൾ കൊണ്ട് ജന ശ്രദ്ധ പിടിച്ചു പറ്റിയത്.
പിന്നീട് സലോമിയുടെയും പ്രകാശന്റെയും അമ്മച്ചയായിട്ടാണ് രമ്യ സുരേഷ് മലയാളി സിനിമ പ്രേമികളുടെ ഇടയിൽ അറിയപ്പെട്ടത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ രമ്യ പങ്കിട്ട ഒരു വീഡിയോ ആണ് ഇപ്പോൾ ചർച്ച ആയി മാറുന്നത്; ഇപ്പോൾ പ്രചരിക്കുന്ന അ ശ്ലീ ല വീഡിയോക്ക് പിന്നിലെ യാഥാർഥ്യത്തെ കുറിച്ചാണ് ; നടി രമ്യ സുരേഷ് തുറന്നു പറയുന്നത്.
തന്റേതെന്ന പേരിൽ പ്രചരിക്കുന്ന വ്യാജ വിഡിയോക്കെതിരെ കേ സ് കൊടുത്ത് നടി രമ്യ സുരേഷ്. നടിയുടേതുപോലെ മുഖസാദൃശ്യമുള്ള പെൺകുട്ടിയുടെ വിഡിയോയാണ് പ്രചരിക്കുന്നത്. രമ്യയുടെ ഫേയ്സ്ബുക്കിലെ രണ്ട് ചിത്രങ്ങളും മറ്റൊരു പെൺകുട്ടിയുടെ ഫോട്ടോയും വിഡിയോകളും ചേർത്താണ് ഇ വിഡിയോ. സുഹൃത്തുവഴിയാണ് ഇത്തരത്തിലൊരു വിഡിയോയെക്കുറിച്ച് താൻ അറിയുന്നത് എന്നാണ് രമ്യ വ്യക്തമാക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴ എ സ്പി ഓഫിസിൽ ചെന്ന് പ രാതി നൽകിയെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ രമ്യ തുറന്നു പറയുന്നു. എന്നെ പരിചയമുള്ള ഒരാൾ ആണ് വിഡിയോയുടെ കാര്യത്തെപറ്റി പറയുന്നത്. അദ്ദേഹം എന്റെ ഫോണിലേയ്ക്ക് ആ ഫോട്ടോയും വിഡിയോയും അയച്ചു തന്നു. എന്റെ ഫെയ്സ്ബുക്ക് പേജിലുള്ള രണ്ട് ഫോട്ടോയും വേറൊരു കുട്ടിയുടെ വിഡിയോസുമാണ് അതിൽ ഉണ്ടായിരുന്നത്.
ആ കുട്ടിയുടെ ഫോട്ടോ കണ്ടാൽ എന്നെപ്പോലെ തന്നെ ഇരിക്കും എന്നതാണ് ഞെട്ടിക്കുന്ന സത്യം. ആ വിഡിയോ കണ്ടതോടെ എന്റെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി. എന്തു ചെയ്യണം ആരെ വിളിക്കണം എന്നറിയില്ല. കുറച്ചു സമയം കഴിഞ്ഞ് എന്റെ നാട്ടിൽ തന്നെയുള്ള പൊ ലീസ് സ്റ്റേഷനിൽ വിളിച്ച് കാര്യം തിരക്കി. ആലപ്പുഴ എ സ്പി ഓഫിസിൽ ചെന്ന് ഇന്ന് തന്നെ പരാതി എഴുതി കൊടുക്കാൻ പറഞ്ഞു. ഉച്ചയ്ക്ക് ഒരു തരി ഭക്ഷണം കഴിക്കാതെ തന്നെ എസ്പി ഓഫിസിൽ പോയി പ രാതി കൊടുത്തു.
ഇതുപോലുള്ള അമ്പത്തിയാറാമത്തെ കേസ് ആയിരുന്നു എന്റേത് എന്ന് . കേ സ് ഉടൻ ഫയൽ ചെയ്തു. വിഡിയോ വന്ന ഗ്രൂപ്പിന്റെയും ഗ്രൂപ്പ് അഡ്മിന്റെയും അത് പങ്കുവച്ച ആളുടെയും വിവരങ്ങൾ എടുക്കുകയും ചെയ്തു. വേണ്ട നടപടികൾ ഉടനടി ചെയ്യുമെന്നും അവർ എന്നെ അറിയിച്ചു. നമുക്ക് ഒരുപാടു ധൈര്യവും സമാധാനവും നൽകുന്ന വാക്കുകളാണ് സൈബർ സെ ല്ലിലെ ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞത് എന്ന് താരം പറയുന്നു.
പക്ഷേ, ഈ വിഡിയോ എത്രത്തോളം പേർ കണ്ടുവെന്നോ പ്രചരിച്ചെന്നോ തനിക്കു അറിയില്ല. നമുക്ക് എത്രപേരോട് ഇത് ഞാനല്ല എന്ന് പറയാൻ പറ്റും. ഈ വിഡിയോ പ്രചരിക്കുന്നവർ ഇത് സത്യമാണോ എന്നുപോലും നോക്കാതെയാണ് ഇങ്ങനെ ചെയ്യുന്നത്. – രമ്യ വിഡിയോയിൽ പറഞ്ഞു.