ശോഭനയുടെ വളർത്തുമകൾ നാരായണി വലുതായി മകളെ പഠിപ്പിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തു ശോഭന, സന്തോഷത്തിൽ ആരാധകരും

Read Time:5 Minute, 19 Second

ശോഭനയുടെ വളർത്തുമകൾ നാരായണി വലുതായി മകളെ പഠിപ്പിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തു ശോഭന, സന്തോഷത്തിൽ ആരാധകരും!

മകൾ അനന്ത നാരായണിയെ പഠനത്തിൽ സഹായിക്കുന്ന ശോഭനയുടെ ഒരു വിഡിയോ ശ്രദ്ധ നേടുകയാണ്. മകളുടെ പഠന കാര്യങ്ങൾ അന്വേഷിക്കുന്ന ശോഭനയെയാണ് വിഡിയോയിൽ കാണുന്നത്. മകളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ എത്രമാത്രം താരം ശ്രദ്ധാലുവാണെന്ന് ഈ വിഡിയോയിലൂടെ മനസിലാക്കാം. മക്കളുടെ പഠന കാര്യത്തിൽ രക്ഷിതാക്കൾക്ക് ശോഭന ചില ഉപദേശങ്ങളും പങ്കു വയ്ക്കുന്നുണ്ട്. അനന്ത നാരായണിയ്ക്കൊപ്പമുള്ള ശോഭനയുടെ വിഡിയോ ആരാധകർ വളരെപ്പെട്ടാന്നാണ് ഏറ്റെടുത്തത്.

മകളോട് പുസ്തകം എവിടെയെന്നും പാഠഭാഗങ്ങൾ പൂർത്തിയാക്കിയിട്ടില്ലല്ലോ എന്നും ചോദിക്കുന്നുണ്ട്. അനന്തനാരായണിയ്ക്കും അമ്മയ്ക്കുമുള്ള സ്നേഹം കൊണ്ട് നിറയുകയാണ് വിഡിയോയ്ക്ക് താഴെ. മലയാളത്തിലാണ് ശോഭന വിഡിയോയിൽ കൂടുതൽ സംസാരിക്കുന്നത്. മലയാളം മനസിലാകാത്ത പല ആരാധകരും തങ്ങളുടെ ഇഷ്ട താരം എന്താണ് പറയുന്നതെന്ന് ആരെങ്കിലും ഇംഗ്ലീഷിൽ പറഞ്ഞു തരുമോ എന്നും ചോദിക്കുന്നുണ്ട്.

മകളുടെ വിശേഷങ്ങൾ അറിയാനും നിരവധിപേരാണ് ചോദ്യങ്ങളുമായി എത്തിയത്. അനന്തനാരായണി ഏത് ക്ലാസിലാണ് പഠിക്കുന്നതെന്നും നൃത്തം പഠിക്കുന്നുണ്ടോ എന്നൊക്കെയാണ് ആരാധകരുടെ പ്രധാന സംശയങ്ങൾ. മകൾ നാരായണിയെ പൊതുവേദിയിൽ ശോഭന പരിചയപ്പെടുത്തിയിട്ടില്ല. മുൻപ് കടൽതീരത്ത് മകൾക്കൊപ്പം അവധിക്കാലം ചിലവഴിക്കുന്ന ചിത്രം ശോഭന പോസ്റ്റ് ചെയ്തിരുന്നു.

പാന്റും ടോപ്പുമണിഞ്ഞുള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഈ പ്രായത്തിലും എന്നാ ഒരിതാ എന്നാണ് പലരും ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. ശോഭന സോഷ്യൽ മീഡിയകളിൽ അടുത്ത കാലത്താണ് സജീവമായത്. നടി സമൂഹ മാധ്യമങ്ങളിലൂടെ നൃത്തം ചെയ്യുന്ന വീഡിയോകളും നൃത്ത വിദ്യാലയമായ കാലാർപ്പണയിലെ കുട്ടികളുടെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ പങ്കുവെയ്ക്കാറുണ്ട്.

തന്റെ അമ്മയിമാരുടെ പാത പിന്തുടർന്ന് സിനിമാ നൃത്ത കുടുംബത്തിൽ നിന്നും വരുന്ന ശോഭന സിനിമയിലും പിന്നീട് നൃത്ത രംഗത്തും സജീവയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് വീണ്ടും നിറസാനിധ്യമായി എത്തിയിരിക്കുകയാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന. സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണിയും ഈ ചിത്രത്തിലൂടെ മലയാളസിനിമ മേഘലയിൽ നീണ്ട ഇടവേളയ്ക്ക് ശേഷം ചുവട് വയ്ക്കുകയും ചെയ്തു താരം .പ്രശസ്ത നർത്തകിമാരും നടിമാരുമായ ലളിത-പത്മിനി-രാഗിണിമാരുടെ സഹോദരന്റെ പുത്രിയാണ് ശോഭന.

2010 ൽ ആണ് ഒരു പെൺകുഞ്ഞിനെ ശോഭന ദത്തെടുക്കുന്നത്. അടുത്തിടെ ഇൻസ്റ്റയിൽ കുഞ്ഞിനോടൊപ്പമുള്ള ഏതാനും ചിത്രങ്ങൾ ശോഭന പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ ഇപ്പോൾ മകൾക്ക് ഒപ്പമുള്ള ചില നിമിഷങ്ങൾ വീഡിയോ ആയി ശോഭന പങ്ക് വച്ചിരിക്കുന്നത്. നാരായണിയുടെ സ്റ്റഡി ടൈം വീഡിയോ ആണ് ശോഭന ഷെയർ ചെയ്‌തത്.

മകളോട് പുസ്തകം എവിടെയെന്നും പരീക്ഷാഭാഗങ്ങൾ അപ്‌ഡേറ്റ് ആക്കിയിട്ടുണ്ടോ എന്നും ശോഭന ചോദിക്കുന്നുണ്ട്. മാത്രമല്ല എല്ലാ രക്ഷിതാക്കളും കുട്ടികൾക്ക് മതിയായ വിദ്യാഭ്യാസം കൊടുക്കണമെന്നും, അതാണ് ഏറ്റവും പ്രധാനപെട്ട കാര്യമെന്നും ശോഭന വീഡിയോയിലൂടെ പറയുന്നു.

വിദ്യാഭ്യാസം സ്റ്റാറ്റസിന്റെ ഭാഗം മാത്രം ആകരുതെന്നും ശോഭന വ്യക്തമാക്കി. അവസാനം മകളെ നോക്കിയുള്ള ആ ചിരി അത് പൊളിച്ചു എന്നാണ് ആരാധകർ പറയുന്നത്. മാത്രമല്ല മകളോട് മലയാളത്തിൽ സംസാരിക്കുന്നതും ആരാധകർക്ക് സന്തോഷം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post രാവണ പ്രഭുവിലെ മോഹൽലാലിന്റെ നായികാ ജാനകി, വസുന്ധര ദാസ് ഇന്ന് ആരാണെന്ന് അറിഞ്ഞാൽ ശരിക്കും അതിശയിക്കും
Next post ഇരുപത്തിരണ്ട് ലക്ഷം വിലയുള്ള തന്റെ കാർ വിറ്റ് ഓക്‌സിജൻ സിലിണ്ടർ ഫ്രീയായി വിതരണം ചെയുന്ന ഈ യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ താരം