രാവണ പ്രഭുവിലെ മോഹൽലാലിന്റെ നായികാ ജാനകി, വസുന്ധര ദാസ് ഇന്ന് ആരാണെന്ന് അറിഞ്ഞാൽ ശരിക്കും അതിശയിക്കും

Read Time:7 Minute, 3 Second

രാവണ പ്രഭുവിലെ മോഹൽലാലിന്റെ നായികാ ജാനകി, വസുന്ധര ദാസ് ഇന്ന് ആരാണെന്ന് അറിഞ്ഞാൽ ശരിക്കും അതിശയിക്കും

രഞ്ജിത്തിന്റെ സംവിധാനത്തിൽ 2001-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രാവണപ്രഭു. മോഹൻലാൽ, ഇന്നസെന്റ്, നെപ്പോളിയൻ, രേവതി തുടങ്ങിയവർ കഥാപാത്രങ്ങളുമായി വേഷമിടും ചെയ്തിരുന്നു. എന്നാൽ ചിത്രത്തിൽ ഏറെ ശ്രദ്ധയാകർഷിച്ച ഒരു നായികാ ഉണ്ടായിരുന്നു വസുന്ധര ദാസ്. ജാനകി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ഏറെ പ്രേക്ഷക ശ്രദ്ധ നേടിയതും. ഒരു നടി എന്നതിലുപരി വസുന്ധര ഒരു ഗായിക എന്ന നിലയിലും പേരെടുത്ത താരം കൂടിയാണ്. താരത്തിന്റെ ഷക്കാലക്ക ബേബി എന്നുള്ള ഗാനവും ഏറെ ശ്രദ്ധേയമാണ്. നടി എന്നതിനെക്കാൾ ഉപരി ശ്രദ്ധേയയായ ഗായികയാണ് വസുന്ധര ദാസ്.

തമിഴ് അയ്യങ്കാർ ബ്രാഹ്മണ സമുദായത്തിൽ കിഷൻ ദാസിന്റെയും വിമല ദാസിന്റെയും മകളായിട്ട് വസുന്ധര ജനിച്ചത്. അച്ഛൻ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ സി ഇ ഓ ആയിരുന്നു. എന്നാൽ താരത്തിന്റെ മാതാവ് ഒരു സയന്റിസ്റ് കൂടിയാണ്. വസുന്ധര ദാസ് തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചത് ബാംഗ്ലൂരിലെ ക്ലണി കോൺവെന്റ് ഹൈസ്കൂൾ , ശ്രീവിദ്യ സ്കൂൾ എന്നിവിടങ്ങളിൽ നിന്നായിരുന്നു. ഗണിത ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, സ്ഥിതി വിവര ശാസ്ത്രം എന്നിവയിൽ ബാംഗളൂരിലെ മൌണ്ട് കാർമ്മൽ കോളേജിൽ നിന്നാണ് ബിരുദം പൂർത്തിയാക്കിയത്.

വളരെ ചെറു പ്രായത്തിൽ തന്നെ വസുന്ധര തന്റെ മുത്തശ്ശി ഇന്ദിര ദാസിൽ നിന്നു ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതം അഭ്യസിച്ചു തുടങ്ങിരുന്നു. പിന്നീട് ലളിത കായ്കനി, പണ്ഡിറ്റ് പരമേശ്വർ ഹെഗ്‌ഡെ എന്നിവരുടെ കീഴിൽ പരിശീലനം നേടുകയും ചെയ്തു. വസുന്ധര ദാസ് തന്റെ ആറാമത്തെ വയസ്സ് മുതൽ ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു തുടങ്ങിരുന്നു. ഇതിനു പുറമെ നല്ലവണം ഗിറ്റാർ വായിക്കുവാനും വസുന്ധര പഠിച്ചിട്ടുണ്ട്.

കന്നഡ, തമിഴ്, തെലുഗ്, ഹിന്ദി, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ് എന്നി ഭാഷകൾ വസുന്ധരയ്ക്ക് നന്നായി കൈകാര്യം ചെയ്യുവാൻ സാധിക്കും. കോളേജിൽ പഠിക്കുന്ന കാലത്തു പെൺകുട്ടികളുടെ മ്യൂസിക് ബാൻഡിലെ പ്രധാന ഗായിക കൂടിയായിരുന്നു താരം. കോളേജ് ഗായിക സംഘത്തിലെ പ്രധാന താരം കൂടി ആയിരുന്നു വസുന്ധര.

താരത്തിന്റെ ജീവിത പങ്കാളി എന്ന് പറയുന്നത്, ദീർഘകാലം പ്രണയിച്ച ശേഷമാണ് ഡ്രമ്മറായ റോബർട്ടോ നരെയ്‌നെ വസുന്ധര ദാസ് വിവാഹം ചെയ്തത്. ഇപ്പോൾ സിനിമകളിൽ നിന്നും ഇടവേളയെടുത്ത് തന്റെ ബാന്റിൽ സജീവമാണ് താരം. പിന്നണി ഗായിക, ചലച്ചിത്ര നടി, സംരംഭക, സംഗീത സംവിധായക, ഗാന രചിതാവ് സർവ്വോപരി പരിസര പ്രവർത്ത എന്നി നിലകളിൽ എല്ലാം തന്നെ വസുന്ധര ഏറെ പ്രശസ്തയാണ്.

1999 ഉലക്ക നായകൻ കമല ഹാസനൊപ്പം ഹേ റാമിൽ അഭിനയിച്ചു കൊണ്ടാണ് വസുന്ധര തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തമിഴിൽ അജിത് കുമാർ നായകനായ സിറ്റിസൺ എന്ന ചിത്രത്തിലും പിന്നീട് അഭിനയിച്ചു. രഞ്ജിത്ത് സംവിധാനം ചെയ്ത്, സൂപ്പർ സ്റ്റാർ മോഹൻലാൽ നായകനായ എക്കാലത്തെയും സൂപ്പർ ഹിറ്റ്‌ ചിത്രം രാവണ പ്രഭു എന്ന ചിത്രത്തിൽ നായികയായി വസുന്ധര എത്തിരുന്നു. പിന്നീട് മ്മൂട്ടിയോടൊപ്പം വജ്രം എന്ന ചിത്രത്തിലും അഭിനയിക്കുക ഉണ്ടായി.

‘എനിക്ക് ഒരിക്കലും അഭിനയിക്കുവാൻ മോഹം ഉണ്ടായിരുന്നില്ല, എന്റെ ലോകം സംഗീതം മാത്രം, അഭിനയം കേവലം യാദൃച്ഛികം മാത്രം. അതൊരു നല്ല പരീക്ഷണം മാത്രം എന്ന് ഒരിക്കൽ താരം തന്നെ തുറന്നു പറഞ്ഞിരുന്നു. നടിയായ പ്രീതി സിന്ധ്യക്കു വേണ്ടിയാണു ഹിന്ദിയിൽ കൂടുതൽ പാട്ടുകൾ വസുന്ധര പാടിട്ടുള്ളത്. ഒരു പോപ്പ് ഗായിക ആകുവാൻ ആഗ്രഹിച്ചിരുന്ന ഒരു പെൺകുട്ടി, സിനിമയിൽ അഭിനയിക്കുക, ബാൻഡ് ഉണ്ടാക്കുക, സംഗീത സംവിധാനം ചെയ്യുക എന്നൊതൊക്കെ വസുന്ധരയുടെ ജീവിതത്തിലെ നാഴിക കല്ലുകളാണ്.

തമിഴ്‌നടൻ അർജ്ജുൻ നായികനായി എത്തിയ മുതൽവനിലെ ഷക്കലക്ക ബേബി എന്ന പാട്ട് പാടിയാണ് വസുന്ധര സിനിമയിലേക്ക് എത്തിയത്. ഇതിന് ശേഷമാണ് നടിയുടെ രൂപസൗകുമാര്യമുള്ള വസുന്ധരയ്ക്ക് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. 11ഓളം ചിത്രങ്ങളിൽ വിവിധ ഭാഷകളിലായി വസുന്ധര അഭിനയിച്ചു. പക്ഷേ അഭിനയിക്കുന്നതിനെക്കാൾ ശ്രദ്ധ വസുന്ധര നൽകിയത് പാട്ടിനാണ്. നിരവധി ഹിറ്റ് ഗാനങ്ങൾ താരം ആലപിച്ചു. സൂപ്പർഹിറ്റ് സിനിമയ ആയിരുന്ന ബോയ്‌സ്, മന്മഥൻ തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകൾ മലയാളികൾ വരെ മൂളുമെങ്കിലും ഇത് വസുന്ധര പാടിയതാണെന്ന് അധികം ആർക്കുമറിയില്ല.

അതെ സമയം വസുന്ധര കർണ്ണാടക ടൂറിസം അംബാസിഡർ കൂടിയാണ്. അതേസമയം തന്റെ ഭർത്താവിനോടൊപ്പം സംഗീത പരിപാടികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു. അതോടൊപ്പം മ്യൂസിക്കൽ തെറാപ്പിയും ഫൌണ്ടേഷൻ വഴി താരം തടത്തി കൊണ്ടുപോകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സഞ്ജുവിന്റെ മനോ നില തെറ്റിയോ?  ഗൗതം ഗംഭീർ, ചെക്കനെ തേച്ചു ഒട്ടിച്ചു
Next post ശോഭനയുടെ വളർത്തുമകൾ നാരായണി വലുതായി മകളെ പഠിപ്പിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തു ശോഭന, സന്തോഷത്തിൽ ആരാധകരും