
സഞ്ജുവിന്റെ മനോ നില തെറ്റിയോ? ഗൗതം ഗംഭീർ, ചെക്കനെ തേച്ചു ഒട്ടിച്ചു
സഞ്ജുവിന്റെ മനോ നില തെറ്റിയോ? ഗൗതം ഗംഭീർ, ചെക്കനെ തേച്ചു ഒട്ടിച്ചു
ഇപ്പോഴും സഞ്ജു സാംസനെ ഏറ്റവും അധികം പിന്തുണക്കുന്ന ഒരാളാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഇപ്പോൾ ലോകസഭാ എം പി യുമായ ഗൗതം ഗംഭീർ. എന്നാൽ ഇപ്പോൾ ആകട്ടെ സഞ്ജു സാംസനെ കണക്കറ്റു വിമർശിച്ചിരിക്കുകയാണ് മറ്റാരും തന്നെയാണ് ഗൗതം ഗംഭീർ തന്നെ. സഞ്ജുവിന്റെ പ്രകടനം തീർത്തും സ്ഥിരത ഇല്ലാത്തതാണ് എന്നാണ് ഗംഭീർ തുറന്നു പറയുന്നത്. ഇത് ആദ്യമായാണ് ഗംഭീർ രൂക്ഷമായി സഞ്ജുവിനെ വിമർശിക്കുന്നത്.
നേരത്തെ സഞ്ജുവിന്റെ ബാറ്റിങ്ങിനെ ഇപ്പോഴും പിന്തുണക്കാറുള്ളത് ഗംഭീർ ആയിരുന്നു. സഞ്ജുവിന്റെ മനോ നിലയിലുള്ള തകരാറാണ് പ്രകടനത്തിൽ പ്രതിഫലിക്കുന്നത് എന്ന് ഗംഭീർ വെട്ടി തുറന്നു പറഞ്ഞിരിക്കുകയാണ്. സഞ്ജുവിന്റെ സ്ഥിരത ഇല്ലായ്മ അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്തുകയാണ്. സഞ്ജു എല്ലാ സീസണിലും തുടക്കത്തിൽ തന്നെ വമ്പൻ സ്‌കോറുകൾ നേടാറുണ്ട്. എന്നാൽ പിന്നീട് അങ്ങോട്ട് സഞ്ജുവിന് അ ഫോം നില നിർത്തുവാൻ സാധിക്കാറില്ല.
സഞ്ജു ഇ സീസണിന്റെ ആദ്യ മത്സരത്തിൽ 119 റൺസ് എടുത്തതും ഗംഭീര പ്രകടനമായിരുന്നു അത്. പിന്നീടുള്ള മത്സരങ്ങളിൽ 4 , 1 , 21 എന്നിങ്ങനെ ആയിരുന്നു പ്രകടനങ്ങൾ. സഞ്ജുവിന്റെ സ്ഥിരത ഇല്ലായ്മ പലപ്പോഴും ചർച്ച ആകാറുണ്ട്. ഇത്തവണ അത് തന്നെയാണ് ഗംഭീർ ഉയർത്തി കാണിക്കുന്നതും, രൂക്ഷമായ രീതിൽ വിമർശിച്ചിരിക്കുന്നതും. കിട്ടിയാൽ കിട്ടി ഇല്ലെങ്കിൽ ഒന്നും ഉണ്ടാകില്ല എന്ന അവസ്ഥായിലാണ് സഞ്ജുവിന്റെ ബാറ്റിംഗ് എന്ന് ഗംഭീർ കുറ്റപ്പെടുത്തുന്നു.
ഐ പി എൽ ലിലെ പ്രകടനങ്ങൾ പരിശോധിക്കുമ്പോൾ കളിക്കാർക്ക് സ്ഥിരത എന്നത് അനിവാര്യമായ ഒരു ഘടകം തന്നെയാണ്. എല്ലായ്പ്പോഴും മനോഹരമായ ഇന്നിങ്‌സുകളുമായി സഞ്ജു തന്റെ ബാറ്റിംഗ് തുടങ്ങാറുണ്ട്. ഒന്നുകിൽ വമ്പൻ സ്കോർ ചെയ്യും അല്ലെങ്കിൽ വട്ട പൂജ്യമാകും എന്നതാണ് സഞ്ജുവിന്റെ എപ്പോഴത്തെയും ബാറ്റിംഗ് ശൈലി. ബാറ്റിംഗ് ഗ്രാഫ് ഒരിക്കലും ഉയർത്തുവാൻ സഞ്ജുവിന് സാധിക്കാറില്ല. ഒരു മികച്ച ബാറ്റസ്മാന്റെ ഗ്രാഫ് നടുക്ക് എപ്പോളും ബാലൻസ് ചെയ്തു നിൽക്കും.
രോഹിത് ശർമ്മ, വിരാട് കോഹ്ലി, എ ബി ഡിവീലേഴ്സ് എന്നി ബ്രിലന്റ് കളിക്കാരെ നോക്കൂ, ഒരു കളിയിൽ അവർ 80 റൺസെടുത്താലും അടുത്ത കളിയിൽ പൂജ്യത്തിനോ രണ്ടു റൻസിനോ വീഴുന്നില്ലനും ഗംഭീർ പറയുന്നു. കോഹ്‌ലിയും രോഹിത് എല്ലാം ഒരു വലിയ ഇന്നിങ്‌സ് കളിച്ചാൽ അടുത്ത കളിയിൽ മുപ്പതോ നാൽപ്പതു റൺസ് അടിച്ചു മാത്രമേ പുറത്താകൂ. എന്നാൽ സഞ്ജുവിന് സ്ഥിരത ഇല്ലാത്തതു കൊണ്ട് ഇവരുടെ മികവിലേക്കു ഉയരുവാൻ മിക്ക പ്പോഴും സാധിക്കാറില്ല.
സഞ്ജുവിന്റെ ഗ്രാഫ് നോക്കൂ, ഒരു 90 റൺസെടുത്താൽ അടുത്ത കളിയിൽ പൂജ്യമോ ഒന്നോ രണ്ടോ റൺസ് ആയിരിക്കും. ശരിക്കും പറഞ്ഞാൽ മൈൻഡ് സെറ്റിന്റെ കുഴപ്പമാണ് ഇവിടെ സംഭവിക്കുന്നത്. സഞ്ജു ഇനിയെങ്കിലും നല്ലവണം ചിന്തിച്ചു ബാറ്റ് ചെയ്യണം. സാഹചര്യത്തിന് അനുസരിച്ചു കളിയ്ക്കാൻ പഠിക്കണം. ഒരേ സമയം വെടിക്കെട്ട് നടത്താനും, ക്ഷമയോടെ ക്രീസിൽ നിന്നു ഇന്നിങ്‌സ് കെട്ടി പടുത്തുവാനും സാധിക്കണമെന്നും ഗംഭീർ പറയുന്നു.