ഇതുവരെ കണ്ടതൊന്നുമല്ല യഥാർത്ഥ മഞ്ജു ചലഞ്ച് ; യഥാർത്ഥ മഞ്ജു ചലഞ്ച് ഇതുതന്നെ !

Read Time:4 Minute, 41 Second

ഇതുവരെ കണ്ടതൊന്നുമല്ല യഥാർത്ഥ മഞ്ജു ചലഞ്ച് ; യഥാർത്ഥ മഞ്ജു ചലഞ്ച് ഇതുതന്നെ !

മലയാള സിനിമയുടെ എക്കാലത്തെയും ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. നീണ്ട പതിനാലു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണു മഞ്ജു വീണ്ടും സിനിമാ ലോകത്തേയ്ക്ക് തിരിച്ചു എത്തിയത്. മഞ്ജുവിന്റെ തിരിച്ച് വരവ് മലയാള സിനിമാലോകവും, മലയാളി പ്രേക്ഷകരുമെല്ലാം ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. തുടർന്ന് ഈയിടെ താരത്തിന്റെ പുതിയ പുതിയ മേക്കോവറുകളും ആരാധകരും പ്രേക്ഷകരും ഒന്നടങ്കം ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ഇക്കഴിഞ്ഞിടയ്ക്ക് മഞ്ജു വാര്യർ ചതുരംഗം മൂവി പ്രൊമോഷന് വേണ്ടി എത്തിയ ലുക്ക് കണ്ട് സോഷ്യൽ മീഡിയയും മഞ്ജു ആരാധകരും ഒന്നടങ്കം അമ്പരന്നിരുന്നു. ഷോർട് സ്കേർട്ടും ടോപ്പും ധരിച്ചായിരുന്ന് മഞ്ജു എത്തിയത്. ഒരു ബേബി ഡോളിനെ പോലെ മുഖത്തു പുഞ്ചിരി തൂകി എത്തിയ മഞ്ജുവിന്റെ ചിത്രങ്ങൾ അന്ന് സമൂഹമാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. വലിയ തരംഗം തന്നെയായിരുന്നു ആ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ സൃഷ്ടിച്ചത്.

നടി മഞ്ജുവിന്റെ വസ്ത്ര ധാരണവും, ഹെയർ സ്റ്റൈലുമെല്ലാം അനുകരിച്ചു കൊണ്ട് നിരവധി പേർ രംഗത്തേയ്ക്ക് വരികയും, സമൂഹമാധ്യമങ്ങളിൽ അത് ഒരു ചലഞ്ച് ആയി മാറുകയും വരെ ചെയ്തിരുന്നു. എന്നാൽ ഇന്നിപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് മഞ്ജു തന്നെ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ്. മഞ്ജുവിനെ അനുകരിച്ചുകൊണ്ട് ഒരു മുത്തശ്ശി ഇപ്പോൾ എത്തിയിരിയ്ക്കുകയാണ്. മഞ്ജുവിന്റെ ആ ചിത്രവും മുത്തശ്ശിയുടെ മഞ്ജു ചലഞ്ച് ചിത്രവും സംയോജിപ്പിച്ചുകൊണ്ടാണ് മഞ്ജു എത്തിയിരിയ്ക്കുന്നത്. “എനിക്ക് എപ്പോഴെങ്കിലും ഇതിലും വലിയ ഒരു അംഗീകാരം ലഭിക്കുമോ ! ലക്ഷ്മി ആന്റിയോട് ധാരാളം സ്നേഹം മാത്രം.” എന്നായിരുന്നു മഞ്ജു ചിത്രം പങ്കു വെച്ചുകൊണ്ട് കുറിച്ചത്.

ഏതാനും ദിവസങ്ങൾക്കു മുൻപ് മഞ്ജുവിന്റെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബ്ലാക്ക് മിഡിയും വൈറ്റ് ടോപ്പും ഷൂവുമണിഞ്ഞ് കൈവീശി നടന്നു വരുന്ന മഞ്ജുവിന്റെ ആ ചിത്രം ആരാധകർ ഏറ്റെടുത്തതോടെ സമാനമായ വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ടുള്ള ഫാഷൻ ചലഞ്ചുകളും ഹാഷ് ടാഗുകളുമൊക്കെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു.

കുട്ടികളും യുവതികളുമടക്കം നിരവധിയേറെ പേരാണ് മഞ്ജുവിന്റെ പോസ് അനുകരിച്ചു കൊണ്ടുള്ള ചിത്രങ്ങൾ പങ്കുവച്ചത്. ഇപ്പോഴിതാ, ഒരു മുത്തശ്ശിയെ സോഷ്യൽ മീഡിയയ്ക്ക് പരിചയപ്പെടുത്തുകയാണ് മഞ്ജു. മിഡിയും ടോപ്പുമണിഞ്ഞ് ഏറെ ആത്മവിശ്വാസത്തോടെ കൈവീശി കാണിക്കുന്ന ലക്ഷ്മി മുത്തശ്ശിയോടുള്ള സ്നേഹവും മഞ്ജു അറിയിക്കുന്നു. ഇതിലും വലിയൊരു സന്തോഷം ലഭിക്കാനുണ്ടോ എന്നാണ് മഞ്ജു ചോദിക്കുന്നത്.

നിരവധി കമന്റുകളും ലൈക്കുകളുമാണ് മഞ്ജു പങ്കുവെച്ച ഈ ചിത്രത്തിന് താഴെയായി എത്തിയിരിയ്ക്കുന്നത്. ലക്ഷ്മി മുത്തശ്ശിയുടെ ഈ മഞ്ജു ചലഞ്ച് സമൂഹമാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിരിയ്ക്കുകയാണ്. ഇതുവരെ കണ്ട മഞ്ജു ചലഞ്ചുകളെല്ലാം ഇതിനു മുന്നിൽ ഒന്നുമല്ല എന്ന തരത്തിലുള്ള കമന്റുകളാണ് വരുന്നത്.

Could I be more rewarded ever!!!!! 😂
Lots and lots of love to this sweetheart Lakshmi aunty ❤️❤️❤️
@dd_divyadharvish
Thank you Sani Yas for sharing this with me!

Leave a Reply

Your email address will not be published. Required fields are marked *

Previous post നാട്ടിൽ ഉള്ളവർ പിഴിഞ്ഞത് എന്തിനാ ഞങ്ങളെ കാണിക്കുന്നത്? നീ ആരാണെന്ന് എല്ലാവർക്കും അറിയാം, സ്വാസികയുടെ ഫോട്ടോയ്ക്ക താഴെ വൃത്തികെട്ട കമന്റുമായി ഞരമ്പൻമാർ എത്തി
Next post സഞ്ജുവിന്റെ മനോ നില തെറ്റിയോ?  ഗൗതം ഗംഭീർ, ചെക്കനെ തേച്ചു ഒട്ടിച്ചു