കണ്ണടച്ച് വിശ്വസിച്ചിരുന്ന കൂട്ടുകാരി ചതിച്ചു.. സീരിയൽ നടി യമുനയ്ക്ക് സംഭവിച്ചത്

Read Time:4 Minute, 55 Second

കണ്ണടച്ച് വിശ്വസിച്ചിരുന്ന കൂട്ടുകാരി ചതിച്ചു.. സീരിയൽ നടി യമുനയ്ക്ക് സംഭവിച്ചത്

മലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി യമുന. താരം അടുത്തിടെ വിവാഹിതയായത് എല്ലാം തന്നെ വാർത്തയായിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ അമിതമായി മറ്റുള്ളവരെ വിശ്വസിച്ചതിൻ്റെ പേരിൽ ജീവിതത്തിൽ നേരിടേണ്ടി വന്ന തിരിച്ചടികളെക്കുറിച്ച് പറയുകയാണ് താരം. സീരിയൽ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് യമുന വെളിപ്പെടുത്തൽ നടത്തിയത്.

എല്ലാവരും എന്തിനാ വന്നത്.. എന്റെ കുഞ്ഞിന്റെ ഈ കിടപ്പ് കാണാനാണോ

സംഭവങ്ങൾക്ക് തുടക്കം തനിക്ക് വരുന്ന ഒരു കോളിൽ നിന്നായിരുന്നു. സെക്രട്ടറിയേറ്റിൽ ജോലി ചെയ്യുന്ന അശ്വതി എന്ന പെൺകുട്ടി തന്റെ ഫാൻ ആണ് എന്ന് പറഞ്ഞ് സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു. തന്നോടൊപ്പം ഒരു സെൽഫി എടുക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ താൻ സമ്മതിച്ചു.

സ്ഥിരമായി വിളിക്കുന്ന ആൾ, അതും ഒരു ഉദ്യോഗസ്ഥ, അതു കൊണ്ട് തന്നെ വേറൊന്നും ആലോചിച്ചില്ല. തൻ്റെ വീട്ടിലേക്ക് ശനിയാഴ്ച വരാൻ പറഞ്ഞു. ആ സ്ത്രീ വൈകുന്നേരം തന്റെ വീട്ടിൽ വന്നു. വീട്ടിൽ ആ സമയത്ത് തന്റെ മക്കളും, സഹായിയുമുണ്ട്. ഓഫീസിൽ നിന്ന് നേരെ വരികയാണ് എന്നാണ് പറഞ്ഞത്. കഴിക്കാൻ ഭക്ഷണം ഒക്കെ കൊടുത്തു. അവസാനം സെൽഫി എടുത്ത ശേഷമാണ് അവർ മടങ്ങി പോയത് പോയത്.

നാടുവിറപ്പിച്ച കൊള്ളക്കാരന്‍ വീരപ്പന്റെ മകളുടെ ഞെട്ടിക്കുന്ന കഥ; വിദ്യ ഇപ്പോള്‍ ആരെന്നുകണ്ടോ?

അതിന് ശേഷവും ആ കുട്ടി തന്നെ വിളിക്കാറുണ്ട്. ഒരിക്കൽ ഒരു ഷോയ്ക്ക് താൻ പോകാൻ നിൽക്കുമ്പോൾ അവർ തന്നെ വിളിച്ച് അവർക്കും ആ ഷോയിൽ ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ഒരുമിച്ച് പോവാം എന്ന് പറഞ്ഞപ്പോൾ ശരിയെന്ന് താനും പറഞ്ഞു.

കൂട്ടിന് ഒരാളെ കിട്ടിയ സന്തോഷമായിരുന്നു തനിക്ക്. പരുപാടി കഴിഞ്ഞ് തിരികെ പോരുകയും ചെയ്തു. പക്ഷെ പിന്നീടാണ് അത് പണിയായിരുന്നെന്ന് താൻ തിരിച്ചറിയുന്നത്. പരിപാടിക്ക് പോയി വന്ന ശേഷം എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. അവിടെ ആ സ്ത്രീ എല്ലാവർക്കും ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതും മറ്റും താൻ കണ്ടിരുന്നു. പക്ഷെ അതിന് പിന്നിൽ ചില പ്ലാനിങുകളുണ്ടെന്നുള്ള കാര്യമൊന്നും താൻ അറിഞ്ഞിരുന്നില്ല.

തടി കുറയ്ക്കണമെന്ന് മഹാലക്ഷ്മി തന്നോട് പറഞ്ഞില്ല, പണവും അവള്‍ നോക്കി – എല്ലാത്തിനും കാരണമുണ്ടെന്ന് രവീന്ദർ

താനാണ് ആ പെൺകുട്ടിയെ കൊണ്ടു പോയ എന്ന പേരും കിട്ടി. ഒരു സ്ത്രീയെ കൂടെ കൂട്ടിയത് കാരണം താൻ ലെസ്ബിയനാണ് എന്ന്‌ പോലും പലരും പറഞ്ഞു. ആരെയും അമിതമായി വിശ്വസിക്കരുതെന്നും ഒരു പെണ്ണിനെയും കൂട്ടി പോകരുത് എന്ന പാഠവും താൻ അതോടെ പഠിച്ചെന്നും യമുന പറയുന്നു.

ആ സംഭവത്തോടെ തനിക്ക് എല്ലാവരെയും സംശയമായി. സത്യത്തിൽ അടുത്ത് ഇടപഴകുന്ന സുഹൃത്തുക്കളെ പോലും ഇപ്പോൾ സംശയിക്കുന്ന അവസ്ഥയാണ്. ഇപ്പോഴും പരിചയമില്ലാത്ത ആളുകളുമായി സൗഹൃദം സൂക്ഷിക്കുന്നതിൽ ഒരു കുറവും വരുത്തിയിട്ടില്ല. ഒരു പരിധിയിൽ കൂടുതൽ ആരായാലും ഇപ്പോൾ അടുത്ത് ഇടപഴകാറില്ലെന്നും യുമുന തുറന്നു പറയുന്നു.

മാം​ഗ്ലൂരിൽ നിന്ന് തിരികെ വീട്ടിൽ വന്നപ്പോഴുള്ള കാഴ്ച അതിഭീകരം

Leave a Reply

Your email address will not be published. Required fields are marked *

Previous post മാം​ഗ്ലൂരിൽ നിന്ന് തിരികെ വീട്ടിൽ വന്നപ്പോഴുള്ള കാഴ്ച അതിഭീകരം
Next post ഇരട്ടക്കുട്ടികളുടെ പരിശോധന ഫലം വന്നപ്പോൾ അച്ഛനും അമ്മയും ഞെട്ടി.. സംഭവിച്ചത് കണ്ടോ