ഇരട്ടക്കുട്ടികളുടെ പരിശോധന ഫലം വന്നപ്പോൾ അച്ഛനും അമ്മയും ഞെട്ടി.. സംഭവിച്ചത് കണ്ടോ

Read Time:5 Minute, 39 Second

ഇരട്ടക്കുട്ടികളുടെ പരിശോധന ഫലം വന്നപ്പോൾ അച്ഛനും അമ്മയും ഞെട്ടി…! സംഭവിച്ചത് കണ്ടോ

ഇരട്ടക്കുട്ടികൾ പ്രസവിക്കുന്നു എന്നത് അല്ലെങ്കിൽ ഒരു പ്രസവത്തിൽ മൂന്നോ നാലോ കുഞ്ഞുങ്ങൾ ഉണ്ടാകുന്നു എന്നത് പലപ്പോഴും നാം കാണാറുള്ള സംഭവങ്ങളാണ്. എന്നാൽ ഈ കുഞ്ഞുങ്ങളുടെ മാതാവും പിതാവുമെല്ലാം ഒരാൾ തന്നെ ആണെല്ലോ ആകാറുള്ളത്.

മാം​ഗ്ലൂരിൽ നിന്ന് തിരികെ വീട്ടിൽ വന്നപ്പോഴുള്ള കാഴ്ച അതിഭീകരം

എന്നാൽ ഇരട്ടക്കുട്ടികളിൽ കുഞ്ഞിന്റെ അച്ഛനമ്മമാർ വ്യത്യസ്തരായല്ലോ? ബ്രസീലിൽ നിന്ന് അത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. ബ്രസീലിൽ നിന്നുള്ള 19 കാരിയായ യുവതിയുടെ പ്രസവം വൈദ്യശാസ്ത്രത്തെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്.

യുവതി പ്രസവിച്ച ഇരട്ടകുഞ്ഞുങ്ങളുടെ അച്ഛൻമാർ രണ്ടുപേരാണെന്നതാണ് സവിശേഷത. ഇത് അപൂർവവും തികച്ചും വിചിത്രവുമാണെങ്കിലും, അത് അസാധ്യമല്ലെന്ന് യുവതിയെ ചികിത്സിച്ച ഡോക്ടർ പറയുന്നു. യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയെങ്കിലും ഡിഎൻഎ പരിശോധനയിൽ രണ്ട് കുട്ടികളുടെയും പിതാവ് രണ്ടു പേരാണെന്ന് കണ്ടെത്തി.

എല്ലാവരും എന്തിനാ വന്നത്.. എന്റെ കുഞ്ഞിന്റെ ഈ കിടപ്പ് കാണാനാണോ

എന്നാൽ ഇക്കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ ആദ്യം യുവതിയും തയ്യാറായില്ല. ഇങ്ങനെയൊന്നും സാധ്യമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് അവർ പറഞ്ഞു. ഡോക്‌ടർമാർ ഈ സംഭവത്തെ പത്തുലക്ഷത്തിൽ ഒന്ന് എന്നാണ് വിശേഷിപ്പിക്കുന്നത്.

ബ്രസീൽ സ്വദേശിനിയാണ് യുവതി. ഒരേ ദിവസം രണ്ട് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനാലാണ് ഇത്തരമൊരു സംഭവം ഉണ്ടായത്. ഒമ്പത് മാസങ്ങൾക്ക് ശേഷം അവൾ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. ഇരട്ടക്കുഞ്ഞുങ്ങൾ വളരാൻ തുടങ്ങിയതോടെയാണ് ഇവരുടെ പിതൃത്വത്തെക്കുറിച്ച് യുവതിക്ക് തന്നെ സംശയം തോന്നിയത്.

സ്കൂട്ടറിന് പിന്നിൽ തട്ടി നിർത്താതെ പോയി; പിന്തുടർന്ന് ബസ് തടഞ്ഞ് യുവതി

തുടർന്ന് കുട്ടികളുടെ ഡിഎൻഎ പരിശോധന നടത്താൻ അവൾ തീരുമാനിച്ചു. കുട്ടിയുടെ പിതാവെന്ന് വിശ്വസിച്ചയാളുടെ ഡിഎൻഎ ശേഖരിച്ചു. എന്നാൽ പരിശോധനയിൽ ഒരു കുട്ടിയുടെ ഡിഎൻഎ മാത്രമാണ് ആ സാംപിളുമായി പൊരുത്തപ്പെട്ടത്. “ഞാൻ മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഡിഎൻഎ പരിശോധനയ്ക്കായി അയാളെയും വിളിച്ചുവരുത്തി.

അത് പോസിറ്റീവ് ആയിരുന്നു. ഫലങ്ങളിൽ ഞാൻ ആശ്ചര്യപ്പെട്ടു. ഇത് സംഭവിക്കുമെന്ന് എനിക്കറിയില്ലായിരുന്നു, കുട്ടികൾ വളരെ സാമ്യമുള്ളവരാണ്. അതുകൊണ്ട് ആദ്യം സംശയം തോന്നിയിരുന്നില്ലെന്നും ഒരു പ്രാദേശിക മാധ്യമവുമായുള്ള സംഭാഷണത്തിൽ അവർ പറഞ്ഞു.

നാടുവിറപ്പിച്ച കൊള്ളക്കാരന്‍ വീരപ്പന്റെ മകളുടെ ഞെട്ടിക്കുന്ന കഥ; വിദ്യ ഇപ്പോള്‍ ആരെന്നുകണ്ടോ?

ഈ പ്രതിഭാസം അപൂർവമാണെങ്കിലും, ഇത് കേൾക്കാത്ത കാര്യമല്ല. ആർത്തവ ചക്രത്തിൽ രണ്ടാമത്തെ അണ്ഡം പുറത്തുവരുകയും വ്യത്യസ്ത ലൈംഗിക ബന്ധത്തിൽ മറ്റൊരു വ്യക്തിയുടെ ബീജവുമായി അണ്ഡം ബീജസങ്കലനം നടത്തുകയും ചെയ്യുമ്പോൾ ഇത് സംഭവിക്കുന്നു. ഹെറ്ററോപാരന്റൽ സൂപ്പർഫെക്യുണ്ടേഷൻ എന്നാണ് ഇതിന്റെ ശാസ്ത്രീയ പദം.

ഒരേ അമ്മയിൽ നിന്നുള്ള രണ്ട് അണ്ഡങ്ങൾ വ്യത്യസ്ത പുരുഷന്മാർ ബീജസങ്കലനം നടത്തുമ്പോൾ ഇത് സംഭവിക്കാം. കുഞ്ഞുങ്ങൾ അമ്മയുടെ ജനിതക പദാർത്ഥങ്ങൾ പങ്കിടുന്നു, പക്ഷേ അവ വ്യത്യസ്ത മറുപിള്ളകളിൽ വളരുന്നു- യുവതിയെ ചികിത്സിച്ച ഡോക്ടർ ടുലിയോ ജോർജ് ഫ്രാങ്കോ പ്രാദേശിക വാർത്താ മാധ്യമത്തോട് പറഞ്ഞു, കേസിന്റെ അങ്ങേയറ്റത്തെ അപൂർവതയെക്കുറിച്ചും ഡോക്ടർ പരാമർശിച്ചു. ലോകത്ത് ആകെ 20 ഹെറ്ററോപാരന്റൽ സൂപ്പർഫെകണ്ടേഷൻ കേസുകൾ മാത്രമേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണടച്ച് വിശ്വസിച്ചിരുന്ന കൂട്ടുകാരി ചതിച്ചു.. സീരിയൽ നടി യമുനയ്ക്ക് സംഭവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Previous post കണ്ണടച്ച് വിശ്വസിച്ചിരുന്ന കൂട്ടുകാരി ചതിച്ചു.. സീരിയൽ നടി യമുനയ്ക്ക് സംഭവിച്ചത്
Next post പൊട്ടിത്തെറിച്ചു രവീന്ദ്രറും – ഈ തടി വെച്ചു താൻ എന്തു ചെയ്യും എന്ന് അവതാരകൻ