3 മാസമുള്ള കുഞ്ഞിനെ ആദ്യമായി കാണാൻ പോലും ആകാതെ – ഹൃദയം തകർക്കുന്ന കുറിപ്പ്

Read Time:6 Minute, 57 Second

3 മാസമുള്ള കുഞ്ഞിനെ ആദ്യമായി കാണാൻ പോലും ആകാതെ – ഹൃദയം തകർക്കുന്ന കുറിപ്പ്

ദുബായിൽ കഴിഞ്ഞ ആഴ്ചയുണ്ടായ വാഹന അപകടം കവർന്നെടുത്ത് രണ്ടു പ്രവാസി ജീവനുകളെയാണ്. ജീവിത മാർഗ്ഗം തേടി അറബ് മണ്ണിൽ എത്തിയ രണ്ടു ചങ്ങാതിമാർ മരണത്തിലും ഒരുമിച്ചത് വലിയ വേദനയാണ് പ്രവാസ ജീവിതത്തിനു സമ്മാനിച്ചത്. ശരത് മനീഷ് എന്ന ബാല്യ കാല ചങ്ങാതിമാരുടെ വിയോഗം വേദനയായി പടരുമ്പോൾ ഹൃദയ സ്പർശിയായ കുറിപ്പ് പങ്കു വെക്കുകയാണ് സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി.

ഫേസ് ബുക്കിൽ പങ്കു വച്ച കുറിപ്പ് ഇപ്പോൾ പ്രവാസി ഹൃദയങ്ങളിലും പ്രിയപ്പെട്ടവരിലും വേദന ഉണർത്തുകയാണ്. ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ – കഴിഞ്ഞയാഴ്ച ഖാേർഫക്കാൻ റോഡിലുണ്ടായ അപകടത്തെ തുടർന്ന് മരണമടഞ്ഞ യുവാക്കളായ സുഹൃത്തുക്കളുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് അയച്ചു.

അപകടത്തിൽ മരിച്ചുപോയ ശരത്തും,മനീഷും ബല്യകാല സുഹൃത്തുക്കളാണ്.കുട്ടിക്കാലം മുതൽ ഒരുമ്മിച്ച് കളിച്ച് വളർന്നവർ,ഇരുവരും ജീവിത മാർഗ്ഗം അന്വേഷിച്ച് ഗൾഫിലേക്ക് വരുന്നത് ഒരേ വിമാനത്തിൽ,തികച്ചും യാദൃശ്ചികമെന്ന് പറയട്ടെ മരിച്ച് നിശ്ചലമായി കിടക്കുമ്പോഴും അവസാന യാത്രയും ഒരുമ്മിച്ച് ഒരേ വിമാനത്തിൽ. ഷാന്ർജയിലെ മുവെെല നാഷ്ണൽ പെയിൻറ്സ് സമീപമാണ് മനീഷ് താമസിക്കുന്നത്.പിതാവുമായി ചേർന്ന് സ്വന്തമായി ബിസ്സിനസ്സ് നടത്തുകയാണ് മനീഷ്‌, കമ്പനിയുടെ ആവശ്യത്തിനായി അജ്മാനിൽ നിന്നും റാസൽ ഖെെമ ഭാഗത്തേക്ക് വാഹനം ഓടിച്ച് പോകുമ്പോൾ പിന്നിൽ നിന്നും മറ്റൊരു വാഹനം വന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇരുവർക്കും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു.

മനീഷിന് മൂന്ന് മാസം പ്രായമുളള ഒരു കുട്ടി ഉണ്ട്,ഭാര്യ നിമിത,നാട്ടിലുളള പിതാവ് വന്നതിന് ശേഷം നാട്ടിലേക്ക് പോകുവാൻ ഇരിക്കുകയായിരുന്നു മനീഷ്,പെട്ടെന്ന് യാത്ര വിലക്ക് കാരണം പിതാവിൻറെ യാത്ര മുടങ്ങുകയായിരുന്നു.ആദ്യമായി കുഞ്ഞിനെ ഒരു നോക്ക് കാണുവാൻ മനീഷ് നാട്ടിലേക്ക് പോകുവാൻ ഇരിക്കുമ്പോഴാണ് ഈ ദാരുണ്യമായ അന്ത്യം സംഭവിക്കുകയായിരുന്നു.

ഒരു ഫാർമസിയിൽ അക്കൗണ്ടായി ജോലി ചെയ്യുകയായിരുന്നു ശരത്.മലപ്പുറം മഞ്ചേരി കാട്ടിൽ ശശിധരൻറെ മകനാണ് ശരത്.അടുത്ത കാലത്താണ് ശരത്തിൻറെ വിവാഹം കഴിഞ്ഞത്. ഭാര്യ ഗോപിക. ഇരുവരുടെയും ആത്മാവിന് നിത്യശാന്തിക്ക് പ്രാർത്ഥിക്കുന്നു. അഷ്റഫ് താമരശ്ശേരി

നിരവധി കമന്റുകളാണ് ഇ പോസ്റ്റിനു താഴെ വന്നിരിക്കുന്നത്- ഫേസ്ബുക്കിൽ വീണ്ടും ഒരു പോസ്റ്റ് കാണാനിടയാകരുത് എന്നു ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് താങ്കളുടെ പ്രൊഫൈലിൽ മാത്രമാണ്. അത്രയധികം നൊമ്പരപ്പെടുത്തുന്ന വാർത്തകൾ ആണ് ഓരോന്നും… മുൻപ് കണ്ട ഓരോ വാർത്തകൾ അന്ന് തന്നെ നമ്മൾ എല്ലാവരും മറക്കുന്നു, എന്നാൽ ആ കുടുംബത്തിൽ ഉള്ളവരുടെ അവസ്ഥ ഓർത്തു നോക്കിക്കേ… രണ്ടു വീട്ടിലും ഞാൻ പോയിരുന്നു സർ .വല്ലാത്ത ഒരവസ്ഥയാണ് രണ്ടു വീട്ടിലേയും. താങ്കളെ പോലുള്ള വ്യക്തിയുടെ ഇടപെടലാണല്ലോ സ്വന്തം മണ്ണിലേക്ക് അന്ത്യ വിശ്രമം കൊള്ളാൻ ഇവർക്ക് എത്താൻ കഴിയുന്നതും കുടുംബാംഗങ്ങൾക്ക് ഒരു നോക്ക് കാണാൻ കഴിയുന്നതും. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ . big salute sir. രണ്ടു പേരുടെ ആത്മാക്കൾക്കും നിത്യശാന്തി നേരുന്നു

എത്രയോ ആളുകൾ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെട്ട് ഗൾഫ് നാടുകളിൽ എത്തി ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞു നാട്ടിലേക്ക് മടങ്ങി പോകാൻ തീരുമാനിച്ചു ഒരുക്കങ്ങൾ നടത്തുന്നു. വീട്ടുകാർ ഗൾഫിന്റെ മണമുള്ള ബാഗ്യം പെട്ടിയും നോക്കി പ്രിയപ്പെട്ടവരുടെ തിരിച്ചു വരവിനായി ദിവസങ്ങ എണ്ണി നീക്കുന്നു. അവസാനം ഹതഭാഗ്യരായ ബന്ധുക്കൾക്ക് എത്തുന്നത് പ്രിയപ്പെട്ടവരെ മരണവാർത്ത. എത്ര കുടുംബങ്ങൾ പ്രയാസപ്പെടുന്നു.

നിരവധി പ്രവാസി സഹോദരന്മാർ ഒരുപാട് സ്വപ്നങ്ങളുമായാണ് ഈ നാട്ടിലെത്തുന്നത്. അതിനിടയിൽ ഉണ്ടാവുന്ന അപകടങ്ങൾ ഒരു കുടുംബത്തിലെ സ്വപ്നങ്ങളാണ് തകർക്കുന്നത് . ചില അപകടങ്ങൾ വിളിച്ചുവരുത്തുന്നു .ചിലത് നമ്മൾ പോലും അറിയാതെ വരുന്നു . അകാലത്തിൽ മരണപ്പെട്ട സഹോദരന്മാർക്ക് ആത്മാവിന് നിത്യ ശാന്തിക്കായി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം.

രണ്ടുപേരും എന്റെ അയൽവാസിയും ശരത് സുഹൃത്തിന്റെ മകനുമാണ്, ശരത്തിന്റെ കല്യാണത്തിൽ ഞാൻ കഴിഞ്ഞ വെക്കേഷനിൽ പങ്കെടുത്തു, ഞാൻ ജിദ്ദയിൽ നിന്നും വീട്ടിൽ എത്തിയ ദിവസമാണ് ഈ നാടിനെ നടുക്കിയ വാർത്ത അറിയുന്നത്, ഒന്നും പറയാനില്ല ആ കുടുംബത്തിന്റെ അവസ്ഥ, അവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഒരാളെപ്പോലെ 7 പേര് ഉണ്ട് എന്ന് പറയുന്നത് വെറുതെയ, നിങ്ങളെ പോലെ നിങ്ങൾ മാത്രം തന്നെ ഒള്ളു ഇക്കാ

Leave a Reply

Your email address will not be published. Required fields are marked *

Previous post മോളെ ഐ സി യു വിലേക്ക് മാറ്റുവാ എന്നു പറഞ്ഞ നിമിഷം എല്ലാം തകർന്നു – കുറിപ്പുമായി സാജൻ സൂര്യ
Next post മഞ്ജുവിനെ കെട്ടിപ്പിടിച്ച് മീനാക്ഷി – ഈ ചിത്രം ഒരുപാട് സന്തോഷം നൽകുന്നു എന്നു ആരാധകർ