മഞ്ജുവിനെ കെട്ടിപ്പിടിച്ച് മീനാക്ഷി – ഈ ചിത്രം ഒരുപാട് സന്തോഷം നൽകുന്നു എന്നു ആരാധകർ

Read Time:6 Minute, 57 Second

മഞ്ജുവിനെ കെട്ടിപ്പിടിച്ച് മീനാക്ഷി – ഈ ചിത്രം ഒരുപാട് സന്തോഷം നൽകുന്നു എന്നു ആരാധകർ

മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാരിയർ. സല്ലാപം എന്ന ചിത്രത്തിലൂടെ സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ച മഞ്ജു, വളരെ പെട്ടന്ന് തന്നെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറുക ആയിരുന്നു. മമ്മുട്ടി മോഹൻലാൽ എന്നിവരോടൊപ്പം മഞ്ജു വാര്യരുടെ പേരും മലയാള സിനിമയിൽ ഇടം പിടിക്കുക ആയിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുത്ത മഞ്ജു പിന്നീട് സിനിമയിലേക്ക് തിരിച്ചു വരിക ആയിരുന്നു.

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറായാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കുന്നത്. സാക്ഷ്യമെന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. യുവജനോത്സവ വേദിയിൽ നിന്നുള്ള വരവിന് തുടക്കം മുതലേ മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. ഇടക്കാലത്ത് അഭിനയ രംഗത്തുനിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയത്. വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള വരവിൽ മഞ്ജു വാര്യർ സന്തോഷവതിയായിരുന്നു.

മലയാള സിനിമ പ്രേക്ഷകർ മഞ്ജുവിന്റെ സിനിമയിലേക്ക് ഉള്ള മടങ്ങി വരവ് ആഘോഷിക്കുകയും ചെയ്തിരുന്നു. രണ്ടാം വരവിൽ നിരവധി ചിത്രങ്ങൾ ആണ് മഞ്ജുവിനെ കാത്തിരുന്നത്. ഹൌ ഓൾഡ് ഏറെ യു എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ആണ് ഒരു നീണ്ട ഇടവേളയ്ക്കു ശേഷം മഞ്ജു വാരിയർ സിനിമയിൽ തിരിച്ചെത്തിയത്. ഇ ചിത്രം വൻ വിജയമായിരുന്നു. ഇതിനു ശേഷം പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളിലും മഞ്ജു ഇ വിജയം ആവർത്തിക്കുക ആയിരുന്നു. ചതുർ മുഖമാണ് മഞ്ജു വാരിയറിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.

സോഷ്യൽ മീഡിയയിൽ സജീവമാണ് മഞ്ജു വാരിയർ. സിനിമ വിശേഷങ്ങളാണ് താരം കൂടുതലും പങ്കു വെക്കാറുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മകൾ മീനാക്ഷിയുടെയും മഞ്ജു വാര്യരുടെയും ഒരു പഴയ കാല ചിത്രമാണ്. വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ആയിരുന്നു താരത്തിന് ലഭിച്ചതെല്ലാം. ദിലീപുമായുള്ള ബന്ധം വേർപിരിഞ്ഞപ്പോൾ മകളായ മീനാക്ഷി അച്ഛനൊപ്പം പോവുക ആയിരുന്നു. അമ്മയും മകളും ഒരുമിച്ചുള്ള പഴയൊരു ചിത്രം സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറുകയാണ് . മഞ്ജു വാരിയർ ഫാൻസ്‌ പേജിലാണ് ഇ ചിത്രം പങ്കു വെച്ചത്.

മീനൂട്ടിയുടെ കുട്ടിക്കാലത്തെ ചിത്രം വീണ്ടും വൈറലായി മാറിയപ്പോൾ ഇതുപോലൊരു കൂടിക്കാഴ്ച എന്ന് സംഭവിക്കുമെന്നായിരുന്നു എല്ലാവരും ചോദിച്ചത്. മീനാക്ഷിയോട് ചേർന്നുനിൽക്കുന്ന ചിത്രമാണ് ഫാൻസ് ഗ്രൂപ്പുകളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. മുത്തശ്ശന്റെ അപ്രതീക്ഷിത വിയോഗം അറിഞ്ഞപ്പോൾ മീനൂട്ടി അവസാനമായി കാണാനെത്തിയിരുന്നു. ദിലീപിനൊപ്പമായാണ് അന്ന് മീനാക്ഷി മഞ്ജു വാര്യരുടെ വീട്ടിലേക്കെത്തിയത്. അമ്മാവനായ മധു വാര്യരോട് കാര്യങ്ങൾ തിരക്കിയ ശേഷമായിരുന്നു അന്ന് മീനാക്ഷി മടങ്ങിയത്.

ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മഞ്ജു വാര്യരെപ്പോലെ തന്നെയാണ് മീനാക്ഷിയെന്നാണ് ആരാധകർ പറയാറുള്ളത്. സെറ്റ് സാരിയണിഞ്ഞുള്ള ചിത്രം കണ്ടപ്പോഴും ആരാധകർ അമ്മയെക്കുറിച്ചായിരുന്നു പറഞ്ഞത്. മഞ്ജുവും മീനാക്ഷിയും ഒരുമിച്ചുള്ള കൊളാഷ് ചിത്രങ്ങളും ഫാൻസ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചിരുന്നു. അമ്മയുടെ ഫോട്ടോ കോപ്പിയാണ് മീനാക്ഷിയെന്നായിരുന്നു കമന്റുകൾ.

മഞ്ജു വാര്യരും മീനാക്ഷിയും അച്ഛനൊപ്പം പോവാനാണ് താൽപര്യമെന്ന് മീനാക്ഷി വ്യക്തമാക്കിയതോടെ ആ തീരുമാനം അംഗീകരിക്കുകയായിരുന്നു മഞ്ജു വാര്യർ. അച്ഛനും മകളും നല്ല കൂട്ടായിരുന്നു. ഇനിയങ്ങോട്ടുള്ള ജീവിതം മകൾക്ക് വേണ്ടിയാണെന്ന് ഇടയ്ക്ക് ദിലീപ് വ്യക്തമാക്കിയിരുന്നു. പുനർ വിവാഹത്തിനായി തന്നെ നിർബന്ധിച്ചത് മകളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. മീനാക്ഷിയെക്കുറിച്ച് മഞ്ജു വാര്യരോട് ആരാധകർ ചോദിക്കാറുണ്ടെങ്കിലും താരം മറുപടി നൽകാറില്ല. അച്ഛനൊപ്പമാണ് മീനാക്ഷി. ചെന്നൈയിൽ എംബിബിഎസിന് ചേർന്നിരിക്കുകയാണ് താരപുത്രി.

പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അച്ഛനൊപ്പം ശക്തമായി നിലകൊള്ളുകയായിരുന്നു മകൾ. പതറിപ്പോവുന്ന സന്ദർഭങ്ങളുണ്ടായിട്ടും പക്വതയോടെയാണ് മീനൂട്ടി പെരുമാറിയതെന്നായിരുന്നു ആരാധകർ പറഞ്ഞത്. ദിലീപിനൊപ്പം പൊതുവേദികളിലും സജീവമാണ് മീനാക്ഷി. മകൾ സിനിമയിലേക്കെത്തുമോയെന്ന് ചോദിച്ചപ്പോൾ ഡോക്ടറാവാനാണ് അവളുടെ താൽപര്യമെന്നായിരുന്നു ദിലീപ് പറഞ്ഞത്. മീനാക്ഷിയേയും മഞ്ജു വാര്യരേയും ഒരുമിച്ച് കാണാനായി കാത്തിരിക്കുകയാണെന്ന് ആരാധകർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post 3 മാസമുള്ള കുഞ്ഞിനെ ആദ്യമായി കാണാൻ പോലും ആകാതെ – ഹൃദയം തകർക്കുന്ന കുറിപ്പ്
Next post ‘നീ ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് വന്നിട്ട് 5 മാസമായിരിക്കുന്നു എന്ന് വിശ്വസിക്കാനാകുന്നില്ല’; കണ്ണപ്പന്റെ പുതിയ വിശേഷവുമായി പാർവതി!