‘നീ ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് വന്നിട്ട് 5 മാസമായിരിക്കുന്നു എന്ന് വിശ്വസിക്കാനാകുന്നില്ല’; കണ്ണപ്പന്റെ പുതിയ വിശേഷവുമായി പാർവതി!

Read Time:5 Minute, 25 Second

‘നീ ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് വന്നിട്ട് 5 മാസമായിരിക്കുന്നു എന്ന് വിശ്വസിക്കാനാകുന്നില്ല’; കണ്ണപ്പന്റെ പുതിയ വിശേഷവുമായി പാർവതി!

ടെലിവിഷൻ പരമ്പരയിലൂടെയും അവതാരകയായുമെല്ലാം മലയാളി പ്രേകഷക മനസ്സിൽ ഇടം നേടിയ താരമാണ് പാർവതി കൃഷ്ണ. അഭിനേത്രി എന്നതിനു പുറമെ മികച്ച ഒരു നർത്തകി കൂടിയാണ് താരം. പല റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ നിറ സാന്നിധ്യമാണ് താരം. കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ താരമായി പാർവതി മാറിക്കഴിഞ്ഞു. ഗർഭിണിയായിരിക്കെ താരം ചെയ്ത ഡാൻസ് സമൂഹ മാധ്യമങ്ങളിൽ എത്തിയതോടെ കൂടിയായിരുന്നു താരത്തിന്റെ ആരാധക പിന്തുണ കൂടിയത്. വലിയ രീതിയിൽ ആയിരുന്നു വീഡിയോ വൈറൽ ആയി മാറിയത്.

ഗർഭകാലം ആഘോഷമാക്കി മാറ്റിയ താരം, കഴിഞ്ഞ വിഷുവിന് ആയിരുന്നു മകൻ കണ്ണപ്പന്റെ ചിത്രം ആദ്യമായി ആരാധകർക്ക് മുന്നിൽ പങ്കുവെച്ചത്. തുടർന്ന് കുഞ്ഞിന്റെ ഓരോ വളർച്ചയുടെ ഘട്ടങ്ങളും താരം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കു വെച്ചിട്ടുണ്ട്. ഉണ്ണി കണ്ണനായ് ഹാരിപോട്ടർ ആയും എല്ലാം പാർവതിയുടെ കണ്ണപ്പൻ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞാടി. ഈ ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യത ആയിരുന്നു ലഭിച്ചത്.

പാർവ്വതി ക്കൊപ്പം ഇൻസ്റ്റഗ്രാം റിൻസി ലൂടെയും കണ്ണപ്പൻ ആരാധകരുടെ മനം കവർന്നു കൊണ്ടിരിക്കുകയാണ്. ഇന്നിപ്പോൾ വൈറലായി മാറിയിരിക്കുന്നത് കണ്ണപ്പൻ ചേർത്തുപിടിച്ച് പാർവതിയുടെയും ഭർത്താവിന്റെയും ചിത്രങ്ങളാണ്. കുഞ്ഞു നുണക്കുഴി കാട്ടി ചിരിക്കുന്ന കണ്ണപ്പൻ ഈ ചിത്രങ്ങൾ ഇതിനോടകംതന്നെ വൈറലായി മാറിയിരിക്കുകയാണ്. ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പാർവതി കുറിച്ച് ഇപ്രകാരമായിരുന്നു. “സത്യമായിട്ടും, എവിടേക്കാണ് ഈ സമയം പോയിരിക്കുന്നത്? ഇത് എങ്ങനെയാണ് ശരിയാക്കുന്നത് നീ ഈ ലോകത്തേക്കും ഞങ്ങളുടെ ജീവിതത്തിലേക്ക് എത്തിയിട്ട് 5 മാസം പിന്നിട്ടിരിക്കുന്നുവത്രേ.

ഒപ്പം തന്നെ ഇത് എങ്ങനെയാണ് ശരിയാകുക, പൂത്തുനിൽക്കുന്ന ഈ കുഞ്ഞു വ്യക്തിയോട് ഞങ്ങൾക്ക് ഇത്രയും അധികം സ്നേഹം തോന്നുന്നു. നീ ചുറ്റുമുള്ളവർക്ക് സന്തോഷവും തമാശയും മറ്റു നല്കുകയാണ്. യഥാർത്ഥത്തിൽ ഒരു ആഹ്ലാദം. ” നിരവധി കമന്റുകൾ ലൈക്കുകളും ആണ് താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് താഴെയായി എത്തിയിരിക്കുന്നത്. കണ്ണന്റെ അടുത്ത് ചിത്രങ്ങള്ക്കായി കാത്തിരിക്കുകയാണ് ആരാധകർ ഒന്നടങ്കം. ഇങ്ങനെ തന്നെ ചുറ്റുമുള്ളവർക്ക് സന്തോഷവും ആഹ്ലാദവും നൽകി തന്നെ മുന്നോട്ടു പോവുക എന്ന രീതിയിലുള്ള കമന്റുകൾ ആണ് ഈ ചിത്രങ്ങൾക്ക് താഴെയായി എത്തിയിരിക്കുന്നത്.

കണ്ണപ്പനെന്നാണ് മകനെ വിളിക്കുന്നതെന്നും ആൾ പൊളിയാണെന്നും നേരത്തെ പാർവതി പറഞ്ഞിരുന്നു. ആദ്യമായി കുഞ്ഞിനെ കണ്ട നിമിഷത്തെ അനുഭവം പറഞ്ഞറിയിക്കാനാവുന്നതല്ല. പെൺകുട്ടിയായിരിക്കുമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ആരോഗ്യവാനായ കുഞ്ഞായിരിക്കണേയെന്നായിരുന്നു താനാഗ്രഹിച്ചത്. നോർമൽ ഡെലിവറിയായതിൽ സന്തോഷം തോന്നിയിരുന്നു. കുഞ്ഞിന്റെ കാര്യങ്ങൾക്കാണ് ഇപ്പോൾ പ്രഥമ പരിഗണന നൽകുന്നതെന്നും നേരത്തെ പാർവതി വ്യക്തമാക്കിയിരുന്നു. ബബ്ലി ആയിരിക്കുന്ന തന്നെ കാണുമ്പോഴാണ് സ്വയം ഇഷ്ടം തോന്നുന്നതെന്നും നടി വ്യക്തമാക്കിയിരുന്നു.

സംഗീത സംവിധായകനും ഗായകനുമായ ബാലഗോപാലായിരുന്നു പാർവതിയെ വിവാഹം ചെയ്തത്. കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ച് പറഞ്ഞതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം താരം കൃത്യമായി തന്നെ നേരത്തെ പങ്കുവെച്ചിരുന്നു. പ്രസവത്തിന് തൊട്ടുമുൻപും നൃത്തം ചെയ്തിരുന്നു താരം. ഡാൻസ് വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ തരംഗമായി മാറിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post മഞ്ജുവിനെ കെട്ടിപ്പിടിച്ച് മീനാക്ഷി – ഈ ചിത്രം ഒരുപാട് സന്തോഷം നൽകുന്നു എന്നു ആരാധകർ
Next post വാക്‌സിൻ സ്വീകരിച്ചെന്ന പോസ്റ്റ് ഇട്ട യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് മുഖ്യമന്ത്രി പിണറായി തന്നെ പണി കൊടുത്തു