വാക്‌സിൻ സ്വീകരിച്ചെന്ന പോസ്റ്റ് ഇട്ട യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് മുഖ്യമന്ത്രി പിണറായി തന്നെ പണി കൊടുത്തു

Read Time:7 Minute, 49 Second

വാക്‌സിൻ സ്വീകരിച്ചെന്ന പോസ്റ്റ് ഇട്ട യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് മുഖ്യമന്ത്രി പിണറായി തന്നെ പണി കൊടുത്തു

ചിന്ത ജെറോം കുറച്ചു ദിവസം മുൻപാണ് വാക്സിൻ സ്വീകരിച്ചത്. അതിന്റെ ചിത്രം ഫേസ് ബുക്ക് അടക്കം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ വലിയ തോതിലുള്ള വിമർശനവുമായി ഒരു വിഭാഗം ആളുകൾ രംഗത്ത് വന്നു. 45 വയസ്സിനു മുകളിൽ ഉള്ളവർക്ക് മാത്രമാണ് ഇപ്പോൾ വാക്സിൻ നൽകുന്നതെന്നും, എന്നാൽ ഇപ്പോൾ 34 വയസ്സ് മാത്രം ഉള്ള ചിന്തക്ക് എങ്ങനെയാണു വാക്സിൻ ലഭിച്ചതെന്നും ചിലർ ചോദിച്ചിരുന്നു. പിന് വാതിൽ വഴി വാക്സിൻ നൽകുന്നു എന്ന് അഭിപ്രായപ്പെട്ടവരും ധാരാളം. പിന് വാതിൽ വഴിയല്ല മുൻ വാതിൽ വഴി തന്നെയാണ് വാക്സിൻ എടുത്തണെന്നു ചിന്ത ജെറോം വ്യക്തമാക്കിരുന്നു.

കൊ വിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ വാക്‌സിൻ സ്വീകരിക്കണമെന്ന കേന്ദ്ര സർക്കാരിൻ്റെ നിർദേശത്തെ തുടർന്നാണ് കൊവിഡ് പ്രതിരോധ വാക്‌സിൻ സീകരിച്ചതെന്ന് യുവജനക്ഷേമ കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം. മുകളിൽ പ്രായമുള്ളവർക്ക് മാത്രമാണ് നിലവിൽ കൊവിഡ് വാക്‌സിൻ വിതരണം ചെയ്യുന്നത്. എന്നാൽ 34 വയസ് മാത്രമുള്ള ചിന്തയ്‌ക്ക് എങ്ങനെയാണ് വാക്‌സിൻ ലഭിച്ചതെന്ന ചോദ്യം സമൂഹമാധ്യമങ്ങളിലടക്കം ശക്തമാണ്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലടക്കം ചർച്ചകൾ തുടരുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി ചിന്ത നേരിട്ടെത്തിയത്.

മാതൃഭൂമി ഡോട്ട്‌കോമിനോടാണ് വാക്‌സിൻ സ്വീകരിക്കാനിടയായ സാഹചര്യം അവർ പറഞ്ഞത്. കൊവിഡ് പ്രതിരോധ രംഗത്ത് മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരും മറ്റ് ഏജൻസികളിൽ പ്രവർത്തിക്കുന്നവരും വാക്‌സിൻ സ്വീകരിക്കണമെന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് താൻ വാക്‌സിനെടുത്തതെന്നും ചിന്ത വ്യക്തമാക്കി. കേന്ദ്ര സർക്കാരിൻ്റെ നിർദേശത്തെ തുടർന്നാണ് താനും കമ്മീഷൻ അംഗങ്ങളും ജീവനക്കാരും കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് വാക്‌സിൻ നൽകുന്നതിൽ പ്രായപരിധി നിശ്ചിയിച്ചിട്ടില്ല.

യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം മാനദണ്ഡങ്ങൾ ലംഘിച്ച് കൊവിഡ് വാക്സീൻ സ്വീകരിച്ചെന്ന് പരാതി. കൊല്ലത്ത് അഭിഭാഷകനായ ബോറിസ് പോളാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പരാതി അന്വേഷിക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് മറുപടി കിട്ടിയെന്ന് ബോറിസ് പോൾ അറിയിച്ചു. വിവാദങ്ങളെ തുടർന്ന് നടപടി എടുക്കുവാൻ മുഖ്യമന്ത്രി തന്നെ നിർദേശിക്കുക ആയിരുന്നു.

കൊവിഡ് രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച കാര്യം ചിന്ത ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. 45 വയസ് പിന്നിട്ടിട്ടില്ലാത്ത ചിന്ത വാക്സിൻ സ്വീകരിച്ചത് പിൻവാതിലിലൂടെയെന്ന വിമർശനമാണ് നവമാധ്യമങ്ങളിലടക്കം ഉയരുന്നത്. എന്നാൽ കൊവിഡ് സന്നദ്ധ പ്രവർത്തക എന്ന നിലയിൽ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടതിനാലാണ് ചിന്ത വാക്സിൻ സ്വീകരിച്ചതെന്ന് യുവജന കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചു.

ഈ സാഹചര്യത്തിൽ പുറത്തുവരുന്ന പ്രചാരണങ്ങൾ തെറ്റിധാരണ പരത്തുന്നതിനും വ്യക്തിഹത്യ നടത്തുന്നതിനും ഉദ്ദേശിച്ചിട്ടുള്ളതാണ്. പിൻവാതിൽ മുഖേനെയല്ല, മുൻ വാതിലിൽ കൂടിയാണ് താൻ വാക്‌സിൻ സ്വീകരിച്ചതെന്നും ചിന്ത പറഞ്ഞു. ചിന്തയുടെ ഫേസ് ബുക് കുറിപ്പ് ഇങ്ങനെ -കോവാക്സിൻ സ്വീകരിച്ചു.ആശങ്കയില്ലാതെ, ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരും വാക്സിനേഷൻ സ്വീകരിച്ചു രോഗപ്രതിരോധം തീർക്കണം. കോവിഡിനെ നമുക്ക് ഒത്തൊരുമിച്ച് മറികടക്കാം.

പോസ്റ്റിനു താഴെ നിരവധി കുറിപ്പുകളാണ് വന്നത് – 1987 ൽ ജനിച്ച ചിന്താ ജെറോമിനു കണക്ക്‌ പ്രകാരം 34 വയസ് ആയിട്ടേ ഉള്ളു. നിലവിൽ കേരളത്തിൽ 18 നും 45 നും ഇടയിൽ പ്രായമായവർക്കുള്ള വാക്സിനേഷൻ ആരംഭിച്ചിട്ടില്ല . നിലവിൽ കേന്ദ്ര സർക്കാർ നൽകുന്ന വാക്സിൻ 45 വയസിനു മുതിർന്നവർക്കാണ് എന്നാണ് അറിവ്‌ . ഇനി ചിന്ത ജെറോം ഒരു ആരോഗ്യ പ്രവർത്തകയല്ല, പോലീസോ, ആതുര സേവന രംഗത്തോ ഇല്ലെന്ന് മാത്രമല്ല പറയത്തക്ക ഒരു പണിയുമില്ല പ്രത്യേകിച്ച്‌ ജനസേവനവുമില്ല .

വാക്സിൻ എടുക്കാൻ പ്രേരിപ്പിക്കുന്ന നല്ല ഉദ്ദേശത്തോടെ കൂടിയുള്ള പോസ്റ്റിനെ അഭിനന്ദിക്കുന്നു, എന്നാലും ദൈന്യന്തിരം 100 ന് മുകളിൽ ആൾകരുമായി സമ്പർക്കം പുലർത്തുന്ന കോവിഡ് വാരിയേഴ്സ് കാറ്റഗറിയിൽ പെട്ട ബാങ്ക് ഉദ്യോഗസ്ഥർ ക് പോലും സുഗമമായി വാക്സിൻ കിട്ടാത്ത സാഹചര്യത്തിൽ താങ്കൾക്ക് ഏങ്ങനെ കിട്ടി എന്ന് അവർ ചിന്തിച്ചു പോകാം.. ദയവു ചെയ്തു കോവിടുമായി ഫൈറ്റ് ചെയ്യുന്ന അവരുടെയൊക്കെ മനോവീര്യം കെടുതാതെ ഇരിക്കുക…

സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ പദവിയിൽ ഇരിക്കുന്ന ആൾ വാക്സിൻ എടുത്തിനെതിരെ കരയുന്നവരോട് എന്ത് പറയാനാണ്..എങ്ങനെ കിട്ടി എവിടുന്നു കിട്ടി എന്ന് വലിയ കാര്യത്തിൽ കമന്റിടുന്നവരോടാണ്, മിനിമം ബോധമാവാം.. ഇത് യുവജനങളേ വാക്സിൻ എടുക്കാനുള്ള പ്രചോദനത്തിനും വാക്സിൻറ്റെ ആവശ്യകതയേ പറ്റി ബോധവാ9മാരാക്കുന്നതിനായിട്ടാണ് വാക്സിൻ എടുത്തതു0 പോസ്റ്റ് ഇട്ടതും എന്ന് വെച്ചുകാച്ച്

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘നീ ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് വന്നിട്ട് 5 മാസമായിരിക്കുന്നു എന്ന് വിശ്വസിക്കാനാകുന്നില്ല’; കണ്ണപ്പന്റെ പുതിയ വിശേഷവുമായി പാർവതി!
Next post ‘അവൻ ഒരു അന്യനെ പോലെ ഒറ്റക്ക് കേക്ക് മുറിക്കുന്നത് കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’ നടൻ കിഷോർ സത്യയുടെ കുറിപ്പ് വൈറലാകുന്നു !!