‘അവൻ ഒരു അന്യനെ പോലെ ഒറ്റക്ക് കേക്ക് മുറിക്കുന്നത് കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’ നടൻ കിഷോർ സത്യയുടെ കുറിപ്പ് വൈറലാകുന്നു !!

Read Time:6 Minute, 0 Second

 

‘അവൻ ഒരു അന്യനെ പോലെ ഒറ്റക്ക് കേക്ക് മുറിക്കുന്നത് കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’ നടൻ കിഷോർ സത്യയുടെ കുറിപ്പ് വൈറലാകുന്നു !!

ബിഗ് സ്ക്രീൻ മിനി സ്ക്രീൻ വ്യത്യാസമില്ലാതെ ഒരുപോലെ തിളങ്ങിയ താരമാണ് നടൻ കിഷോർ സത്യ. നടി ചാർമിളയുമായി വേർപിരിഞ്ഞ താരം രണ്ടാമതും വിവാഹം കഴിച്ചിരുന്നു, അതിൽ അദ്ദേഹത്തിനൊരു മകനുണ്ട്, ഇപ്പോൾ വളരെ ഗൗരവമേറിയ ഒരാവസ്ഥയെ പറ്റി ഒരു കുറിപ്പ് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മകന്റെ പിറന്നാൾ ആഘോഷത്തിൽ നിന്നും അകന്ന് നിന്ന് വീക്ഷിക്കേണ്ടി വന്ന അവസ്ഥയെ കുറിച്ച്‌ പറയുകയാണ് നടൻ കിഷോർ സത്യ..

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു, ഇന്ന് എന്റെ മകന്റെ ജന്മദിനമായിരുന്നു, അവൻ കേക്ക് മുറിക്കുന്നത് ഒരു അന്യനെപ്പോലെ ദൂരെ നിന്ന് നോക്കി കാണാനേ സാധിച്ചിരുന്നുള്ളു, താൻ കുറച്ച് ദിവസമായി കൊച്ചിയിൽ ഷൂട്ടിങ്ങിൽ ആയിരുന്നതുകൊണ്ട് ഒരുപാട് പേരുമായി ഇട പഴകിയത് കൊണ്ടും കുറച്ച്‌ ദിവസം സ്വയം നിയന്ത്രിത റൂം ക്വാറന്റൈൻ തീരുമാനിക്കുക ആയിരുന്നു താനെന്നും കിഷോർ പറയുന്നു…

മിക്കപ്പോഴും തിരക്കുകൾ കഴിഞ്ഞ ഞാൻ തിരികെ വീട്ടിൽ എത്തുന്നത് അവൻ ഒരു ആഘോഷമാക്കറുള്ളതായിരുന്നു, കെട്ടിപ്പിടുത്തവും, ഉമ്മകളും, കെട്ടിമറിയലുകളും അങ്ങനെ ആകെ മൊത്തത്തിൽ ഒരു ബഹളമായിരുന്നു എന്നും, പക്ഷെ ഇത് ആദ്യമായാണ് അരികിൽ ഉണ്ടായിട്ടും ഈ അകലം പാലിക്കേണ്ടി വന്നതെന്നും, അതുകൊണ്ടുതന്നെ അത് എന്റെ മനസിനെ വല്ലാതെ തളർത്തിയിരുന്നു എന്നും കിഷോർ പറയുന്നു…


അതുകൊണ്ട് ദൂരെ മാറി നിന്നുകൊണ്ട് അവനെ ഞാനും കെട്ടിപിടിച്ച് ഉമ്മ കൊടുക്കുണ്ടായിരുന്നു അകലത്ത്‌ നിന്നുകൊണ്ട് എന്നും താരം പറയുന്നു.. ഈ ജന്മദിനത്തിൽ അവന് ജനൽ തുറക്കുമ്ബോൾ മലനിരകൾ കാണുന്ന ഇടത്തു പോണമെന്നാരുന്നു അവന്റെ ആഗ്രഹം അതെല്ലാം സാധിക്കാതെ പോയെന്നും കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി വീടുകളിൽ തളയ്ക്കപ്പെട്ട എന്റെ മകനെ പോലെ നിരവധി കുറഞ്ഞുങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തിൽ ഈ കൊറോണ കാരണം ഒരു പ്രശ്ങ്ങൾ ഉണ്ടാകുമെന്നും നമ്മൾ ഏവരും അത് വളരെ ശ്രദ്ധയോടെ നോക്കണമെന്നും കിഷോർ പറയുന്നു.

ഫേസ് ബുക്ക് പോസ്റ്റ് കുറിപ്പ് – ഇന്ന് എന്റെ മോന്റെ ജന്മദിനം ആയിരുന്നു. പക്ഷെ ഒരു അന്യനെപോലെ അകലെ നിന്ന് അവൻ കേക്ക് മുറിക്കുന്നത് ഞാൻ കണ്ടു. കുറെ ദിവസമായി കൊച്ചിയിൽ ഷൂട്ടിങ്ങിൽ ആയിരുന്നു ഞാൻ. ഇന്നലെയാണ് തിരിച്ചെത്തിയത്. ഒരുപാട് പേരുമായി ഇട പഴകിയത് കൊണ്ട് കുറച്ച് ദിവസം സ്വയം നിയന്ത്രിത റൂം ക്വാറന്റൈൻ തീരുമാനിച്ചു ഞാൻ. യാത്ര കഴിഞ്ഞുള്ള എന്റെ മടങ്ങി വരവുകൾ മോന് ആഘോഷമാണ്. കെട്ടിപ്പിടുത്തവും ഉമ്മകളും കെട്ടിമറിയലുകളും. അങ്ങനെ അങ്ങനെ.

ഇത് ആദ്യമായാണ് അരികിൽ ഉണ്ടായിട്ടും ഈ അകലം. മനസ്സ് കൊണ്ട് കെട്ടിപ്പിടിച്ച്, ഉമ്മവച്ച് ഞാൻ അവനോടൊപ്പം ചേർന്നു.. ദൂരെ മാറിനിന്ന്….
മാറിയ കാലം നൽകിയ അകൽച്ചയുടെ പുതിയ ശീലങ്ങൾ.. ഈ birthday ക്ക് ജനൽ തുറക്കുമ്പോൾ മലനിരകൾ കാണുന്ന ഇടത്തു പോണമെന്നാരുന്നു അവന്റെ ആഗ്രഹം. അതൊക്കെ പ്ലാൻ ചെയ്ത് സെറ്റ് ചെയ്തിരുന്നു. കൊറോണയുടെ പുതിയ തേർവ്വാഴ്ചയിൽ അതൊക്കെ ചവിട്ടി അരയ്ക്കപ്പെട്ടു.

കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി വീടുകളിൽ തളയ്ക്കപ്പെട്ട എന്റെ മകനെ പോലെ നിരവധി കുറഞ്ഞുങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തിൽ ഞാൻ ഏറെ ഖിന്നനാണ്.. ജീവനും ജീവിതവും തിരിച്ചു പിടിക്കാനുള്ള ഓട്ടത്തിൽ അവരെ നാം ഗൗനിക്കാതെ ഇരിക്കരുത്…..
അവർക്കായും നാം സമയം കണ്ടെത്തണം, ഒപ്പം മനസും…

അതുപോലെ തന്നെ ഇപ്പോൾ നടൻ സാജൻ സൂര്യയും ഇതുപോലെ ഒരു അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു അദ്ദേഹത്തിന്റെ മകൾക്ക് യാതൊരു ലക്ഷണങ്ങളും ഇല്ലാഞ്ഞിട്ടും കോവിഡ് പോസറ്റീവ് ആയതുമൂലം മൂന്നു ദിവസം വളരെ അവശ നിലയിൽ ആശുപത്രിയിൽ ആയിരുന്നു എന്നും അദ്ദേഹം വളരെ വേദനയോടെ പറയുന്നു, നമ്മൾ വളരെ നിസ്സാരമായി ഈ സാഹചര്യത്തെ കാണരുത് എന്നും, കോവിഡ് നിസ്സരക്കാരനല്ല എന്നും പ്രത്യേകിച്ചും കുട്ടികളെ വളരെ സൂക്ഷിക്കണം എന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വാക്‌സിൻ സ്വീകരിച്ചെന്ന പോസ്റ്റ് ഇട്ട യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് മുഖ്യമന്ത്രി പിണറായി തന്നെ പണി കൊടുത്തു
Next post എന്റെ രണ്ടാമത്തെ വിവാഹബന്ധവും തീര്‍ത്തു; ചതി തുറന്നുപറഞ്ഞ് ദയ അശ്വതി