എന്റെ രണ്ടാമത്തെ വിവാഹബന്ധവും തീര്‍ത്തു; ചതി തുറന്നുപറഞ്ഞ് ദയ അശ്വതി

Read Time:6 Minute, 34 Second

എന്റെ രണ്ടാമത്തെ വിവാഹബന്ധവും തീര്‍ത്തു; ചതി തുറന്നുപറഞ്ഞ് ദയ അശ്വതി

ജനപ്രിയ ടെലിവിഷൻ റിയാലിറ്റി ഷോ ബിഗ്‌ ബോസിൽ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ്, വൈൽഡ് കാർഡ് എൻട്രി യിലൂടെ ദയ അശ്വതി എന്ന മത്സരാർഥി എത്തുന്നത്. പ്രേക്ഷകർക്ക് ഇഷ്ട്ടപ്പെടാത്ത മത്സരാർഥികളിൽ ഏറെ മുന്നിൽ ആയിരുന്നു ദയ അശ്വതി. രജിത് കുമാർ എന്ന പ്രേക്ഷക പ്രിയ മത്സരാർത്ഥിയെ ഒട്ടും തന്നെ ഇഷ്ട്ടപ്പെടാത്ത ഒരു മത്സരാർത്ഥി ആയിരുന്നു ദയ അശ്വതി. ബിഗ് ബോസ് രണ്ടാം സീസണിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കിയത് ദയ അശ്വതി ആണെന്ന് വേണമെങ്കിൽ പറയാം. ദയ അശ്വതിയുടെ പല സംസാരങ്ങളും സീസൺ രണ്ടിൽ വഴക്കുകൾ ആയി മാറീട്ടുണ്ട്. ഇത് വളരെ വലിയ പ്രശ്നങ്ങളും പ്രേക്ഷകർക്ക് വരെ ഇഷ്ട്ടപ്പെടാത്ത രീതിയിലേക്ക് മാറിയിട്ടുമുണ്ട്.

ബിഗ് ബോസ് മത്സര വേദിയിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷം ദയ അശ്വതി തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി പ്രേക്ഷകരോട് പങ്കു വെക്കാറുണ്ട്. ബിഗ് ബോസ്സിൽ പങ്കെടുത്തതിന് ശേഷ ഒട്ടേറെ ഫോള്ളോവെർസ് ദയ അശ്വതിക്ക് ഉണ്ടായിരുന്നു. അടുത്തിടെ ദയ അശ്വതി തന്റെ യൂട്യൂബ് ചാനൽ തുടങ്ങിരുന്നു. അടുത്തിടെ ദയ അശ്വതി രണ്ടാമതും വിവാഹം കഴിച്ചു എന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ ഇപ്പോളിതാ ആ വിവാഹ ബന്ധം കൂടി താൻ വേർപെടുത്തുകയാണ് എന്നാണ് ദയ അശ്വതി പ്രേക്ഷകരുമായി പങ്കു വക്കുന്നത്.

ദയയുടെ പ്രണയങ്ങളും വിവാഹവുമൊക്കെ ചർച്ചയാകാറുണ്ട്. ഇപ്പോൾ താരം രണ്ടാമതും വിവാഹിതയായി എന്ന വാർത്തയാണ് എത്തുന്നത്. ബിഗ് ബോസ് സീസൺ 2 ൽ പങ്കെടുത്തതോടെയാണ് ദയ അശ്വതിയെ കൂടുതൽ ആളുകൾ അറിഞ്ഞത്. ഷോ കഴിഞ്ഞതിന് ശേഷമായി തന്റെ വിവാഹമുണ്ടാവുമെന്ന് അവർ പറഞ്ഞിരുന്നു. ആദ്യവിവാഹത്തിലെ താളപ്പിഴകളെക്കുറിച്ചും ദയ സംസാരിച്ചിരുന്നു. അടുത്തിടെയായിരുന്നു ദയ വിവാഹിതയായെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. തനിക്കേറെ പ്രിയപ്പെട്ട ഉണ്ണിക്കൊപ്പമുള്ള ചിത്രങ്ങൾ ദയ തന്നെ പോസ്റ്റ് ചെയ്തിരുന്നു. ഉണ്ണിയുമായുള്ള ബന്ധത്തിൽ നിന്നും പിൻവാങ്ങിയെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് ദയ ഇപ്പോൾ.

ഫേസ്ബുക് വഴിയാണ് ദയ ഇത് സംബന്ധിച്ച കുറിപ്പ് പങ്കു വച്ചതു അശ്വതിയുടെ വാക്കുകൾ ഇങ്ങനെയാണ്. എന്റെ എല്ലാ സുഹൃത്തുക്കളും അറിയുന്നതിന് എന്ന് പറഞ്ഞാണ് ദയ അശ്വതിയുടെ കുറിപ്പ് തുടങ്ങുന്നത്.

ഞാൻ ഉണ്ണിയുമായി വിവാഹം കഴിച്ചു ജീവിക്കണം എന്ന ആഗ്രഹം തിരഞ്ഞെടുത്തു എന്നത് സത്യമാണ്. പക്ഷെ ഉണ്ണിയുടെ ഭാര്യ നിയമപരമായി വേർപിഞ്ഞതിനു ശേഷം മാത്രം വിവാഹം കഴിക്കാം എന്നു കരുതി. പക്ഷെ മൂന്നു വർഷമായി പിരിഞ്ഞു കഴിയുകയായിരുന്നു ഉണ്ണിയും ഉണ്ണിയുടെ ഭാര്യയും. ഇടക്ക് ഇവർ ഒന്നിച്ചു പിന്നേയും പിരിഞ്ഞു, ഇപ്പോൾ അവർ വീണ്ടും ഒന്നിക്കുകയാണ് എന്ന് ഉണ്ണി എന്നോട് പറഞ്ഞുവെന്ന് ദയ പറയുന്നു. അതുകൊണ്ട് തന്നെ ഞാൻ ഉണ്ണിയുമായുള്ള വിവാഹബന്ധത്തിൽ നിന്നും പിന്മാറുകയാണ്. വേർപിരിക്കാൻ എളുപ്പമാണ്, പക്ഷെ ഒന്നിപ്പിക്കാനാണ് പാടുള്ളത്.

അവർ രണ്ടു പേരും ഒരിക്കലും ഇനി ഒന്നിക്കില്ല എന്ന് പറഞ്ഞതിനാലും ഉണ്ണിയുടെ ഭാര്യ കോടതിയിൽ നിന്നും വക്കിൽ നോട്ടീസ് അയച്ചതിനാലും ആണ് ഞാൻ ഈ വിവാഹബന്ധത്തിന് സമ്മതിച്ചത്. പക്ഷെ, ഇപ്പോൾ അവർ വീണ്ടും ഒന്നിക്കുന്നു എന്ന് കേട്ടതിൽ ഞാൻ സന്തോഷിക്കുന്നു. കാരണം കുടുംബ ജീവിതം ഒറ്റപ്പെട്ടു പോയ എനിക്ക് അറിയാം അതിൻ്റെ വിഷമം. ഇനി ഇന്ന് മുതൽ ഉണ്ണിയുമായി എനിക്ക് ഒരു ബന്ധവും ഉണ്ടാവില്ല. ഇതിൽ ഞാൻ ചതിക്കപ്പെട്ടു എന്ന് പറയുന്നതിലും എനിക്ക് ഇഷ്ട്ടം പിരിഞ്ഞു പോയ ഉണ്ണിയുടെ ഭാര്യയും കുടുബ ജീവിതവും ഒന്നിക്കപ്പെടാൻ ഞാൻ ഒരു കാരണം ആയിഎന്ന് പറയാനും കേൾക്കാനും ആണ് എനിക്കിഷ്ട്ടം. ഞാൻ ഈ എടുത്ത തീരുമാനം എനിക്ക് ഇപ്പോൾ കുറച്ച് വിഷത്തോടെ ആണെങ്കിലും പിന്നിട്ട് ശരി എന്ന് എനിക്ക് തോന്നുന്നുണ്ട് എന്നുമായിരുന്നു ദയ അശ്വതി കുറിച്ചത്.

നിരവധി പേരാണ് ദയയുടെ പോസ്റ്റിന് കീഴിൽ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത് . പൊതുജനം പലവിധം, പല രീതിയിലുള്ള അഭിപ്രായങ്ങളുണ്ടാവും. പല ചിന്തകളുമുണ്ടാവും. ഇത് എന്റെ ജീവിതമാണ്, എന്റെ തീരുമാനവുമെന്നുള്ള മറുപടിയായിരുന്നു ദയ നൽകിയത്. ഉണ്ണി എന്ന ആളുടെ ജീവിതത്തിലെ ചെറിയ പിണക്കത്തിൽ പോലും ദയ വിഷയമായി വന്നേക്കാം, നിങ്ങളുടെ വിഷമഘട്ടം മാറട്ടെ, ഇനി മറ്റൊരാളുടെ കൂടെ നിങ്ങളെ കാണുമോയെന്ന ചോദ്യങ്ങളും പോസ്റ്റിന് താഴെ എത്തി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘അവൻ ഒരു അന്യനെ പോലെ ഒറ്റക്ക് കേക്ക് മുറിക്കുന്നത് കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’ നടൻ കിഷോർ സത്യയുടെ കുറിപ്പ് വൈറലാകുന്നു !!
Next post മനുഷ്യരേക്കാൾ മനുഷ്യത്വം ഉണ്ട് ആനകൾക്ക് സംഭവിച്ചത് നാട്ടുകാർക്ക് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല