മനുഷ്യരേക്കാൾ മനുഷ്യത്വം ഉണ്ട് ആനകൾക്ക് സംഭവിച്ചത് നാട്ടുകാർക്ക് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല

Read Time:4 Minute, 17 Second

മനുഷ്യരേക്കാൾ മനുഷ്യത്വം ഉണ്ട് ആനകൾക്ക് സംഭവിച്ചത് നാട്ടുകാർക്ക് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല

കാട്ടാനകൾ കാട് ഇറങ്ങുന്നതും നാട്ടിലെ കൃഷി നശിപ്പിക്കുന്നതും പലപ്പോഴും വാർത്തയിൽ കാണുന്ന ഒരു കാഴ്ച തന്നെയാണ്. അത്തരത്തിൽ ഉള്ള ഒരു വാർത്തയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി വൈറൽ ആയി മാറി കൊണ്ടിരിക്കുന്നത്. തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിൽ ഒരു കൂട്ടം കാട്ടാന വാഴത്തോട്ടം നശിപ്പിച്ചു കൊണ്ടിരിക്കുന്ന ദൃശ്യം ആണ് വിഡിയോയിൽ ഉള്ളത്. പറമ്പിലെ ഒട്ടു മിക്ക വാഴയും കാട്ടാന കൂട്ടം ചവിട്ടി മെതിച്ചു. എന്നാൽ കൂട്ടത്തിൽ ഒരു വാഴയെ മാത്രം കാട്ടാന കൂട്ടം വെറുതെ വിട്ടു.

കാട്ടാന കൂട്ടം സ്ഥലം വിട്ട ശേഷം അവിടെ എത്തിയ നാട്ടുകാർ ആണ് ഒരു വാഴ മാത്രം നശിക്കാതെ നില്കുന്നത് ശ്രദ്ധിച്ചത്. പരിശോധിച്ച് നോക്കിയപ്പോൾ കുലച്ചു നിൽക്കുന്ന വാഴയുടെ ഇടയിൽ ഒരു കിളിക്കൂട് നാട്ടുകാർ കണ്ടെത്തി അതിൽ മൂന്നു കിളി ഉണ്ടായിരിന്നു. പറക്കുവാൻ സാധിക്കാത്ത കിളി കുഞ്ഞുങ്ങൾക്ക് ഒന്നും സംഭവിക്കാതെ ഇരിക്കാൻ ആകാം ആ വാഴയിൽ മാത്രം തൊടാതെ കാട്ടാന കൂട്ടം മറ്റു വാഴകൾ മാത്രം നശിപ്പിച്ചത് എന്ന് പ്രാദേശിക വാർത്ത ചാനൽ വീഡിയോ സഹിതം വാർത്ത റിപ്പോർട്ട് ചെയ്തതോടെ സംഭവം വൈറൽ ആയി.

ഈറോഡ് ജില്ലയിലെ സത്യമംഗല എന്ന സ്ഥലത്താണ് അഞ്ച് കാട്ടു ആനകൾ വിലാമുണ്ടി വനത്തിൽ നിന്ന് പുറത്തു കടന്നതോടെയാണ് സംഭവം നടന്നതെന്ന് പ്രാദേശിക തന്തി ടിവി റിപ്പോർട്ട് ചെയ്തു. കൃഷ്ണസാമി എന്ന വ്യക്തിയുടെ തോട്ടത്തിൽ ആനകൾ കടന്നതായും മുന്നൂറിലധികം വാഴമരങ്ങൾ തകർന്നതായും റിപ്പോർട്ടുകൾ പറയുന്നു.

എന്നിരുന്നാലും, മറ്റ് നാട്ടുകാർക്കൊപ്പം നശിച്ച പ്ലോട്ട് പരിശോധിക്കാൻ പോയപ്പോൾ, അവർ ആ തോട്ടത്തിൽ ഒരു വാഴ മാത്രം നശിക്കാത്ത രീതിയിൽ കണ്ടെത്തി – ആ വാഴയിൽ ഒരു കുരുവിയുടെ കൂടും കണ്ടെത്തി, കുരുവിയുടെ കൂട്ടിൽ കുറച്ച് പറക്കാൻ തക്ക വളർച്ച ഇല്ലാത്ത കുരുവി കുഞ്ഞുങ്ങളും.

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദോഗസ്ഥൻ ആയ സുശാന്ത് നന്ദയും ഇ വീഡിയോ തന്റെ ട്വിറ്റെർ അക്കൗണ്ട് വഴി പങ്കു വെച്ചു. ദൈവം ഉണ്ടാക്കിയ ഏറ്റവും ഉദാത്തമായ ജീവികളിൽ ഒന്ന് എന്നാണ് ആനകളെ കുറിച്ച് അദ്ദേഹം കുറിച്ചത്. വീഡിയോ വൈറൽ ആയതോടെ നിരവധി കമന്റുമായി ആളുകൾ പോസ്റ്റിനു താഴെ വന്നു. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ രൂപം

This is the reason as to why elephants are called gentle giants. Destroyed all the banana trees , except the one having nests. Gods amazing nature Folded hands

നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ വന്നിരിക്കുന്നത്.

Kindness is in nature but unfortunately human beings are out of that nature nowadays! They are way smarter than we humans assume them to be .. what a lovely story .. Awesome.. that’s called live with harmony live n let live … atleast they emotions . Am sorry for the farmer for loosing his crop but he will be compensated by nature not to worry ! That’s why we always referred to nature as Mother. She always protects.

Leave a Reply

Your email address will not be published. Required fields are marked *

Previous post എന്റെ രണ്ടാമത്തെ വിവാഹബന്ധവും തീര്‍ത്തു; ചതി തുറന്നുപറഞ്ഞ് ദയ അശ്വതി
Next post കുഞ്ഞിന് മുലയൂട്ടിക്കൊണ്ടിരുന്ന അമ്മയ്ക്ക് സംഭവിച്ചത് കണ്ടോ? ആ പിഞ്ചുകുഞ്ഞിനും..ഹോ ദാ രുണം