അച്ഛന്റെ മരണം, ബിഗ് ബോസ് മത്സരാർഥി ഡിംപൽ ഭാലിൻറെ പിതാവ് അന്തരിച്ചു

Read Time:9 Minute, 12 Second

അച്ഛന്റെ മരണം, ബിഗ് ബോസ് മത്സരാർഥി ഡിംപൽ ഭാലിൻറെ പിതാവ് അന്തരിച്ചു

ജനപ്രിയ മലയാളം റിവിഷൻ റിയാലിറ്റി ഷോ ബിഗ് ബോസ് 70 ദിവസങ്ങൾ പിന്നിട്ടു മുന്നേറുകയാണ്. ബിഗ് ബോസ് സീസൺ 3യിൽ ഏറെ ശ്രദ്ധ നേടിയ മത്സരാർഥിയാണ് ഡിംപൽ ഭാൽ. താരം ഒരു പകുതി മലയാളിയും പകുതി നോർത്ത് ഇന്ത്യനുമെന്ന് തന്നെ വിശേഷിപ്പിക്കാം. ഡിംപലിനെ മലയാളികൾക്ക് അത്ര സുപരിചിതയല്ലെങ്കിലും കേരളവുമായി വളരെ അടുത്ത ബന്ധമാണ്താരത്തിനുള്ളത്. അമ്മ മലയാളിയും അച്ഛൻ ഉത്തർ പ്രദേശ് സ്വദേശിയുമാണ്. ഡിംപൽ ഇതിനോടകം തന്നെ ക്ലിനിക്കൽ സൈക്കോളജിയിൽ എംഎസ്‍സിയും സൈക്കോളജിയിൽ എംഫില്ലും പൂർത്തിയാക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ നിന്നും ദുഃഖ വാർത്തയാണ് പ്രേക്ഷകരെ തേടിയെത്തിയത്. ഇ സീസണിലെ വളരെ ശക്തരായ മത്സരാർത്ഥികളായ ഡിംപിൾ ബാലിന്റെ അച്ഛൻ മരണപ്പെട്ടു എന്ന വാർത്തയാണ് എത്തിയത്. തുടക്കത്തിൽ ആ വാർത്ത യാഥാർത്ഥത്തിൽ സംഭവിച്ചതാണോ അതോ ഫേക്ക് ന്യൂസ് ആണോ എന്ന് ആശയ കുഴപ്പം ഉണ്ടായിരുന്നുവെങ്കിലും, അത് സത്യമാണ് എന്ന നിഗമനത്തിൽ എത്തിച്ചേരുക ആയിരുന്നു. സോഷ്യൽ മീഡിയ നിറയെ ഇത് സംബന്ധിച്ച വാർത്തകളായിരുന്നു കഴിഞ്ഞ ദിവസം. അതോടൊപ്പം തന്നെ ഡിംപിൾ ക്വിറ്റ് ചെയ്തു എന്ന തരത്തിലും വാർത്തകൾ എത്തി.

ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയാണ് ഡിംപലിൻറെ അച്ഛൻ. അമ്മ കട്ടപ്പന ഇരട്ടയാർ സ്വദേശിനിയും. ഇക്കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ അച്ഛൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ വീഡിയോ സന്ദേശം സർപ്രൈസ് എന്ന നിലയിൽ ബിഗ് ബോസ് ഡിംപലിനെ കാണിച്ചിരുന്നു. കുടുംബാംഗങ്ങളുമായും, വിശേഷിച്ച് അച്ഛനുമായി തനിക്കുള്ള അടുപ്പത്തെക്കുറിച്ച് ഡിംപൽ ബിഗ് ബോസിലെ സുഹൃത്തുക്കളോട് പപ്പോഴുമായി പറഞ്ഞിട്ടുണ്ട്. അച്ഛൻറെ മരണത്തോടെ ഡിംപലും ബിഗ് ബോസിൽ നിന്ന് പുറത്തേക്ക് പോകാനുള്ള സാധ്യത തുറക്കുകയാണ് ഇപ്പോൾ.

ഈ സീസണിൽ ഏറ്റവുമധികം പ്രേക്ഷകപ്രീതി നേടി മുന്നേറി കൊണ്ടിരിക്കുന്ന മത്സരാർഥികളിൽ ഒരാളായിരുന്നു ഡിംപൽ ഭാൽ. കാൻസർ സർവൈവറും സൈക്കോളജിസ്റ്റുമായ ഡിംപൽ ശാരീരിത സ്ഥിതി വകവെക്കാതെ ഹൗസിലെ മത്സരങ്ങളിലൊക്കെ സജീവമായി പങ്കെടുക്കുന്ന ആളുമായിരുന്നു. ഈ സീസണിൽ ഏറ്റവും ആരാധകരെ നേടിയ മത്സരാർഥിയായ മണിക്കുട്ടൻ സ്വന്തം ഇഷ്ടപ്രകാരം കഴിഞ്ഞ ദിവസം ബിഗ് ബോസിനോട് വിട പറഞ്ഞിരുന്നു.

ഡിംപിൾ മത്സരത്തിൽ നിന്നും ക്വിറ്റ് ചെയ്തു അച്ഛനെ അവസാനമായി ഒരു നോക്ക് കാണുവാൻ പോകുകയാണ് എന്ന തരത്തിലും വാർത്തകൾ എത്തി. എന്നാൽ അത് സത്യമല്ല എന്നാണ് ലഭ്യമാകുന്ന സൂചനകൾ. ഏറ്റവും ഒടുവിൽ ലഭ്യമായ ഇൻഫർമേഷൻ അനുസരിച്ചു ഡിംപിളിനെ അച്ഛന്റെ മരണ വാർത്ത ഇതുവരെയും അറിയിച്ചിട്ടില്ല.

അച്ഛനെ പറ്റി കുറെ തവണ ടിമ്പൽ ഭാൽ ഷോയിൽ പറഞ്ഞ് കഴിഞ്ഞു. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ഡിംപലിനെ പിടിച്ചുലയ്ക്കുന്നതാണ്. തന്റെ കുടുംബത്തോടുള്ള സ്‌നേഹം ഡിംപൽ പലപ്പോഴും ബിഗ് ബോസ് വീട്ടിൽ പറഞ്ഞിട്ടുണ്ട്. ഇന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ ഡിംപലിന്റെ പപ്പ മരിച്ചുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ആ വാർത്തകൾ സത്യമാകല്ലേ എന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നു. എന്നാൽ എല്ലാ പ്രാർത്ഥനകളും വിഫലമായിരിക്കുകയാണ്. ഡിംപലിന്റെ പപ്പ മരിച്ചുവെന്ന വാർത്ത ഗായികയും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ ലക്ഷ്മി ജയനാണ് സ്ഥിരീകരിച്ചത്.

തന്റെ ഏറ്റവും വലിയ പിന്തുണ കുടുംബമാണെന്നാണ് ഡിംപൽ പറയാറുള്ളത്. താൻ കരയാതിരിക്കാൻ തന്റെ പപ്പയും മമ്മയും ഒരുപാട് ശ്രമിച്ചിട്ടുണ്ടെന്ന് ഡിംപൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ഡിംപലിനെ തകർക്കുന്നതാണ്. നമ്മുടെ കാഴ്ചയിൽ നിന്നും മറഞ്ഞു, പക്ഷെ ഒരിക്കലും ഹൃദയത്തിൽ നിന്നും മായുന്നില്ല.

നമ്മുടെ ഡിംപൽ ഭാലിന്റെ പപ്പ മരിച്ചു. എന്നായിരുന്നു ലക്ഷ്മി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പപ്പയുടേയും മമ്മിയുടേയും ഒപ്പമുള്ള ഡിംപലിന്റെ ചിത്രവും ലക്ഷ്മി പങ്കുവച്ചിട്ടുണ്ട്. ഡിമ്പ്ൾ നെ അറിയിക്കണം. ഏതു മക്കൾക്കും സ്വന്തം അച്ഛനെ അവസാനമായി ഒരുനോക്ക് കാണാൻ ആഗ്രഹം ഉണ്ടാകില്ലേ…ബിഗ് ബോസ് ഷോ ഒക്കെ പിന്നേം വരും ആ കുട്ടി അറിയണം നമ്മുക്ക് ഇഷ്ടമുള്ള ആൾ അവിടെ നിൽക്കണം എന്ന നമ്മുടെ ഒക്കെ സ്വാർത്ഥത വച്ചു അവളെ സത്യം അറിയിക്കാതെ ഇരിക്കരുത് ഇവടന്ന് പുറത്തിറങ്ങിയാൽ അതവളെ മാനസികമായി ഒരുപാട് തകർത്തു കളയും പിന്നെ ആ അമ്മയെയും ആ അമ്മക്ക് ഇപ്പൊ ഈ മകളുടെ സാമീപ്യം ആവശ്യമുണ്ട്.

എന്തിന്റെ പേരിൽ ആയാലും ഇതൊക്കെ നിഷേധിച്ച വരോട് അവൾക്ക് പൊറുക്കാൻ ആവില്ല എത്രയും പെട്ടെന്ന് അവളെ അറിയിക്കണം സത്യം പെട്ടെന്ന് എടുത്തടിച്ച പോലെ പറയാനുള്ള ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അത് പറയാതെ എങ്കിലും അവളെ വീട്ടിലെത്തിച്ചു അവസാനമായി ഒരു നോക്ക് ആ അച്ഛനെ കാണാൻ അനുവദിക്കണം ഭാഗ്യലക്ഷ്മി യുടെ ഭർത്താവ് മരിച്ചപ്പോൾ പോവണോ ചോദിച്ചില്ലേ അതുപോലെ ഒരു അവസരം കൊടുക്കണം ഇല്ലെങ്കിൽ എന്ത് ഫ്ലാറ്റ് കിട്ടിയാലും ആ കുട്ടിക്ക് ഈ ജന്മം സമാധാനം ഉണ്ടാവില്ല ആ അച്ഛന്റെ ആത്മാവിന് ശാന്തിയും ഇപ്പോൾ പോയി game തീരും മുന്നേ തിരിച്ചെത്തിയാൽ മതി പക്ഷേ പോവാതിരിക്കരുത്. ഡിമ്പിൾ ഭാൽ അറിയിക്കണോ അല്ലയോ എന്ന് അവർ തീരുമാനിക്കട്ടെ നമ്മൾ അതിൽ അഭിപ്രായം പറയരുത് അവളുടെ മാനസിക അവസ്ഥ കൂടുതൽ അറിയുന്നത് ഫാമിലി.

അതെ അറിയിക്കണം. നല്ലൊരു മത്സരർത്തി എന്നതിന് പുറമെ ഇത്തരം കാര്യങ്ങൾ അറിയിക്കണം. പിന്നെ ഇപ്പോഴത്തെ കണ്ടിഷനിൽ ട്രാവെല്ലിങ് ഒരു വലിയ റിസ്ക് തന്നെ ആണ്. ടിമ്പലിനെ തീർച്ചയായും അറിയിക്കണം. അവൾക്കു എന്നും താങ്ങായി നിന്ന അച്ഛൻ പോയിട്ട് അറിയാൻ കഴിഞ്ഞില്ലെങ്കിൽ, പിന്നീട് അറിയുമ്പോൾ ആ കുട്ടി എങ്ങനെ സഹിക്കും? എല്ലാം താങ്ങാൻ അവർക്ക് ദൈവം ശക്തി കൊടുക്കട്ടെ.

 

അദ്ദേഹത്തിന്റെ ആത്മ ശാന്തിക്കായി പ്രാർത്ഥിക്കുന്നു ഡിമ്പലിൻ്റെ ഏറ്റവും വലിയ ശക്തിയാണ് അച്ഛൻ. ആ നഷ്ടം അവൾക്ക് താങ്ങാനാവില്ല. ലോകം തന്റെ അച്ഛനെ കാണണമെന്ന ഡിമ്പുവിൻ്റെ ആഗ്രഹം നടന്നപ്പോൾ അവളുടെ സന്തോഷക്കണ്ണീർ നമ്മൾ കണ്ടതാണ്. പുറത്തുവരാൻ സാധിക്കില്ലെങ്കിൽ അവളെ ഇതറിയിക്കരുത്. അറിഞ്ഞാൽ ബിഗ്ബോസ് വീട്ടിൽ അവളുടെ അവസ്ഥ അതിദയനീയമാകും. ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്നില്ല ഡിമ്പൂ.. പിന്നെ നീയിതെങ്ങനെ സഹിക്കും മുത്തേ.

Leave a Reply

Your email address will not be published. Required fields are marked *

Previous post എന്റെ ദൈവമേ കണ്ണൂരിലെ ഈ യുവഡോക്ടർക്ക് സംഭവിച്ചത്, മിടുക്കിയായ മഹ മധുവിധു പോലും മാറ്റിവച്ചവൾ
Next post ശ്രീലേഖ ഐപിഎസിന് യുവാവ് കൊടുത്ത പണി കണ്ടോ? ഞെട്ടിരിക്കുകയാണ് കേരളക്കരയും പോലീസ് സേനയും