നുണപറഞ്ഞതു പൊളിച്ചടുക്കി കൊണ്ട് ലാലേട്ടൻ, ബിഗ്‌ബോസ് വീട്ടിൽ വീണ്ടും വീണ്ടും തോൽവി ഏറ്റുവാങ്ങി ഭാഗ്യലക്ഷ്മി

Read Time:6 Minute, 20 Second

ജനപ്രിയ റിയാലിറ്റി ഷോ ബിഗ്ബോസ് സീസൺ 3 , കഴിഞ്ഞ ആഴ്ച വീട്ടിൽ നടന്ന സംഭവങ്ങളെ പറ്റിയുള്ള കാരണം തേടലും വിശദീകരണങ്ങളോടെ ആണ് നടൻ മോഹൻലാൽ രണ്ടാം ആഴ്ചയിലെ എവിക്ഷൻ എപ്പിസോഡിന് തുടക്കമിട്ടത്. ചില മത്സരാർത്ഥികൾ മൈക്ക് പൊത്തി പിടിച്ചും മൈക്ക് മാറ്റി വെച്ചും സംസാരിക്കുന്നതിനെ കുറിച്ചും രഹസ്യം പറച്ചിലുകളെ കുറിച്ചുമായിരുന്നു മോഹൻലാലിൻ്റെ ആദ്യ ചോദ്യം ചെയ്യൽ.

ഈ വിഷയത്തിൽ നിന്ന് നൈസായി ഒഴിഞ്ഞ് മാറാനൊരുങ്ങിയ മത്സരാർത്ഥികളെ ഓരോരുത്തരെയും നിർത്തിപ്പൊരിക്കുന്നതായിരുന്നു അവതാരകൻ്റ മുഖ്യ പണി. ഇനി ഇത്തരത്തിലുള്ള പ്രവർത്തി നടന്നാൽ ചെയ്യേണ്ടതെന്താണെന്ന് വാണിങ്ങായി മോഹൻലാൽ മത്സരാർത്ഥികളോട് വിശദമായി തന്നെ പറഞ്ഞു. തെളിവ് സ്ക്രീനിൽ തെളിയിച്ചു കൊണ്ടാണ് മോഹൻലാൽ എല്ലാവരെയും ചോദ്യം ചെയ്തത്. തൻ ചെയ്ത കുറ്റം വിസമ്മതിക്കാൻ ശ്രമിച്ച ഭാഗ്യലക്ഷ്മിയോട് തെളിവ് കാണണോ എന്ന ചോദ്യത്തോട് വേണ്ട എന്നായിരുന്നു ഭാഗ്യലക്ഷ്മി നൽകിയ മറുപടി. എന്നാൽ കാണണം എന്ന് ശബ്ദമുയർത്തി തന്നെ പറയുകയായിരുന്നു അവതാരകൻ.

ബിഗ് ബോസ് വീട്ടിലെ ആദ്യ എവിക്ഷൻ ഇന്നലെ നടന്നു . നോമിനേഷനിലായിരുന്ന മത്സരാർത്ഥികളായ സായി വിഷ്ണു, സന്ധ്യ മനോജ്, കിടിലം ഫിറോസ്, ഡിംപൽ ഭാൽ തുടങ്ങിയവരൊക്കെ വീട്ടിൽ തുടർന്നപ്പോൾ വീട്ടിൽ നിന്ന് പുറത്തിറങ്ങേണ്ടി വന്നത് ലക്ഷ്മി ജയനായിരുന്നു. ഭാഗ്യലക്ഷ്മി വീട്ടിൽ തുടരുകയുമായിരുന്നു. ബിഗ്ബോസ് വീട്ടിൽ പതിനാലാം ദിവസം ആരംഭം, വീക്കെൻഡിൽ മോഹൻലാൽ എത്തി കഴിഞ്ഞ ആഴ്ചയിലെ പ്രശ്നങ്ങളിൽ വിശദീകരണം തേടുയായിരുന്നു അവതാരകൻ.

മത്സരാർത്ഥികൾ മൈക്ക് പൊത്തി സംസാരിക്കുന്നതും മൈക്ക് മാറ്റി സംസാരിക്കുന്നതുമായ വിഷയത്തിൽ മത്സരാർത്ഥികളോട് കാര്യം അന്വേഷിക്കുകയായിരുന്നു മോഹൻലാൽ. രോഷാകുലനായുള്ള മോഹൻലാലിനെയായിരുന്നു ബിഗ് ബോസിൽ കണ്ടത്. മൈക്ക് ഊരിവെച്ച് സംസാരിക്കുന്നതിനെയായിരുന്നു അദ്ദേഹം ചോദ്യം ചെയ്തത്. ആരെന്തൊക്കെ ചെയ്തു എന്നുള്ളത് നിങ്ങൾ തന്നെ കാണൂ എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. നിങ്ങൾ എന്ത് പറഞ്ഞാലും ഞങ്ങൾ അറിയുമെന്ന് മനസ്സിലാക്കുന്നത് നല്ലതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ദൃശ്യം 2 നെക്കുറിച്ച് മോഹൻലാലിന്റെ ചോദ്യം, നിരാശ പങ്കുവെച്ച് മണിക്കുട്ടൻ, തുടക്കം മുതൽ എല്ലാവർക്കും മാറിമാറി ഡോസ് കിട്ടുന്നതു കൊണ്ട് അഭിപ്രായം പറഞ്ഞില്ലെന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. എല്ലാവരും വീട്ടിൽ ചെയ്യുന്നത് നിങ്ങൾ അറിഞ്ഞില്ലെങ്കിലും ഞങ്ങൾ അറിയുന്നുണ്ടെന്നും അവിടെ ഒരു സ്പിരിറ്റ് ഉണ്ടെന്നുമാണ് മോഹൻലാൽ പറഞ്ഞ മറുപടി. പിന്നീട് വീട്ടിനുള്ളിൽ നടന്ന ചെറുതും വലുതുമായ എല്ലാക്കാര്യങ്ങളും ഇഴകീറി പരിശോധിക്കുകയായിരുന്നു മോഹൻലാൽ തുടർന്ന് കഴിഞ്ഞ ആഴ്ച ക്യാപ്റ്റനായിരുന്ന സൂര്യയുടെ പ്രവർത്തികളുൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പ്രദർശിപ്പിച്ചുകൊണ്ട് അഭിനന്ദനങ്ങൾ നൽകുകയായിരുന്നു മോഹൻലാൽ. തുടർന്ന് പുതിയ ക്യാപ്റ്റനായ മണിക്കുട്ടനോട് വിശേഷങ്ങൾ തിരക്കുകയായിരുന്നു മോഹൻലാൽ.

വീട്ടിലെ മത്സരാർത്ഥികൾക്ക് ടാസ്കാണ് പിന്നീട് മോഹൻലാൽ നൽകിയത്. അവിടെ വെച്ചിട്ടുള്ള മത്സരാർത്ഥികളുടെ ചിത്രങ്ങളിൽ നിന്ന് പ്രിയപ്പെട്ട ഒന്ന് തെരഞ്ഞെടുത്ത് ഇഷ്ടമോ ഇഷ്ടക്കേടോ വരയിലൂടെ വ്യക്തമാക്കണമെന്നും അതിൻ്റെ കാരണം വ്യക്തമാക്കണമെന്നതുമായിരുന്നു ടാസ്ക്. സായി വിഷ്ണുവും സന്ധ്യ മനോജും സേഫായി, വീട്ടിൽ തുടരാമെന്ന് മോഹൻലാൽ. പിന്നാലെ അഡോണിയും ഋതുവും സേഫായി.

ഫിറോസും ഡിംപലും വീട്ടിനുള്ളിൽ തുടരുമെന്നും മോഹൻലാൽ പ്രഖ്യാപിക്കുകയായിരുന്നു പിന്നീട്. ഭാഗ്യലക്ഷ്മി വീട്ടിൽ തുടർന്നപ്പോൾ വീടിന് പുറത്തേക്ക് പോകേണ്ടി വന്നത് ലക്ഷ്മി ജയനാണ്. ആരേയും വേദനിപ്പിക്കാതെയാണ് താൻ പോവുന്നത്. ആദ്യം പോവുമ്പോൾ എല്ലാവരുടേയും സ്‌നേഹത്തോടെ പോവാനാവും. അങ്ങനെയാണ് വിചാരിച്ചത്. ഇത് താൻ പ്രതീക്ഷിച്ചതാണ്. മാനസികമായി തയ്യാറെടുത്തിരുന്നു. ആദ്യത്തെ പുറത്തു പോകൽ ആയതുകൊണ്ട്, എല്ലാവരുടേയും കൂടെ ചേർന്നുള്ള ഫോട്ടോ എനിക്ക് മാത്രമല്ലേ കിട്ടൂയെന്ന് പറഞ്ഞ് സ്വയം ആശ്വസിക്കാൻ ശ്രമിക്കുകയായിരുന്നു ലക്ഷ്മി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഫേസ്ബുക്ക് ‘ബാര്‍സ്’ ആപ്പ് പുറത്തിറക്കി
Next post ഉറക്കമില്ലാത്ത രാത്രികൾ നീ എനിക്ക് സമ്മാനിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ നാലു മാസം ആയിരിക്കുന്നു, ഹൃദയത്തിൽ തൊട്ട് മേഘ്‌ന