ഉറക്കമില്ലാത്ത രാത്രികൾ നീ എനിക്ക് സമ്മാനിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ നാലു മാസം ആയിരിക്കുന്നു, ഹൃദയത്തിൽ തൊട്ട് മേഘ്‌ന

Read Time:4 Minute, 34 Second

സിനിമ താരങ്ങൾ ഒട്ടു മിക്കവരും തന്നെ എല്ലാ കാലത്തും പുതിയ വാർത്തകൾ സൃഷ്ടിക്കുന്നതിൽ മുൻപന്തിയിലാണ്. ചിലപ്പോൾ ചിലർ വിവാദ പരവും ഏറെ വിമർശനങ്ങൾക്ക് നേരിടേണ്ടി വരുന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുകയും സൃഷ്ടിക്കപ്പെടുകയും ചെയ്യുമ്പോൾ മറ്റു ചിലർ തങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങളും ദുഃഖങ്ങളും ആണ് വാർത്തകൾ ആക്കി മാറ്റുന്നത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി മലയാളികളേയും അതുപോലെതന്നെ തെന്നിന്ത്യയെ മുഴുവനുമായി വിഷമിച്ച ഒരു താര ജീവിതം, വാർത്താ മാധ്യമങ്ങളിലും വിനോദ മാധ്യമങ്ങളിലും ഏറെ നിറഞ്ഞു നിന്നിരുന്നു. അത് മറ്റാരുടെയും അല്ല… യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ആരംഭം കുറിച്ച പ്രിയതാരം മേഘ്നാരാജിന്റേതാണ്.


തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ കഴിവ് തെളിയിക്കാൻ സാധിച്ച നടിയാണ് മേഘ്ന രാജ്. തുടർന്ന് നിരവധി ചിത്രങ്ങളിൽ വലുതും ചെറുതുമായ കഥാപാത്രങ്ങൾ താരം അവതരിപ്പിക്കുകയുണ്ടായി. എല്ലാ കാലത്തും പ്രേക്ഷകരെ ഭയത്തോടെ നോക്കി കാണാൻ പ്രേരിപ്പിച്ചിരുന്ന യക്ഷി കഥാപാത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്‌തമായ ഒരു അനുഭൂതിയാണ് മേഘ്ന യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാള സിനിമ ആരാധകർക്ക് സമ്മാനിച്ചത്. പ്രേതത്തെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഉണ്ടോ എന്ന് ചിന്തിക്കാൻ തക്കവണ്ണം പോന്നതായിരുന്നു യക്ഷിയും ഞാനും എന്ന ചിത്രത്തിലെ മേഘ്നയുടെ കഥാപാത്രം.

അതിനുശേഷം താരം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ മികച്ച കുറേ ഏറെ ചിത്രങ്ങളിൽ അഭിനയിച്ച് തന്റെ താരമൂല്യം കൂട്ടിയും ഉണ്ടായി. സിനിമയിൽ സജീവമായി നിലനിന്നിരുന്ന കാലത്താണ് തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ ചിരഞ്ജീവി സജയ്യുമായി താരത്തിന്റെ വിവാഹം നടന്നത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ഇരുവരും തമ്മിൽ ഒന്നിച്ചു എങ്കിലും ഏറെ കാലത്തേക്ക് അവരുടെ ജീവിതത്തിൽ സന്തോഷം നിലനിന്നിരുന്നില്ല എന്ന് തന്നെ വേണം പറയാൻ.

ഇ കഴിഞ്ഞ വർഷം ചിരഞ്ജിവി ലോകത്തോട് വിട പറഞ്ഞപ്പോൾ മേഘ്നയ്ക്ക് തന്റെ ജീവിതത്തിലെ ദുഃഖങ്ങളിൽ താങ്ങായും തണലായും നിൽക്കാനും ജീവിത പ്രശ്നങ്ങളെ അതിജീവിക്കാനും കൂട്ടായി ഒരു കുഞ്ഞ് ജൂനിയർ ചീരു കൂടി എത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആണ് ജൂനിയർ ചീരുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്.

മേഘ്നയുടെ എല്ലാ പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും എന്നും താങ്ങായി ചിരുവിൻറെ മാതാപിതാക്കളും കുടുംബവും ഒപ്പം ഉണ്ടായിരുന്നു. ഇപ്പോൾ ജൂനിയർ ചിരുവിന്റെ ചിത്രം പങ്കുവെച്ച് താരം കുറിച്ചിരിക്കുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. കഴിഞ്ഞ നാലുമാസമായി എൻറെ ഉറക്കമില്ലായ്മക്ക് കാരണമായ എൻറെ രാജകുമാരൻ എന്ന അടിക്കുറിപ്പോടെയാണ് താരം കുഞ്ഞിൻറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. മരണശേഷവും ഇന്നോളവും മേഘ്നയുടെ വിശേഷങ്ങളും വാർത്തകളും എന്നും ആരാധകലോകം കൗതുകത്തോടെ തന്നെയാണ് കണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post നുണപറഞ്ഞതു പൊളിച്ചടുക്കി കൊണ്ട് ലാലേട്ടൻ, ബിഗ്‌ബോസ് വീട്ടിൽ വീണ്ടും വീണ്ടും തോൽവി ഏറ്റുവാങ്ങി ഭാഗ്യലക്ഷ്മി
Next post ഒരാണ്ട് തികഞ്ഞപ്പോൾ അമ്മ ധന്യ തന്റെ മോൾ ദേവനന്ദയെപ്പറ്റി പറഞ്ഞത് കേട്ടോ!!!