
ബിഗ് ബോസ് വീട്ടിലേക്കു റീ എൻട്രി രമ്യ പണിക്കർ, ഇനിയാണ് കളികൾ പുതിയ ഗെയിം
ബിഗ് ബോസ് വീട്ടിലേക്കു റീ എൻട്രി രമ്യ പണിക്കർ, ഇനിയാണ് കളികൾ പുതിയ ഗെയിം
ഈസ്റ്റർ മംഗളങ്ങൾ നേർന്നു കൊണ്ടാണ് ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് സീസൺ മൂന്നിന്റെ അൻപതാം എപ്പിസോഡിന് ആരംഭം കുറിച്ചത്. കരുണാമയനേ കാവൽ വിളക്കേ കനിവിൻ നാളമേ അശരണരാകും ഞങ്ങളെയെല്ലാം അങ്ങിൽ ചേർക്കണേ അഭയം നൽകണേ എന്ന ഗാനം മത്സരാർത്ഥികൾ ഒത്തുചേർന്നുകൊണ്ട് ആലപിച്ചതോടെയാണ് മനോഹരമായ ദിവസത്തിനു തുടക്കം കുറിച്ചത്. ഒരുപാട് പേർക്ക് ഈസ്റ്റർ മിസ് ചെയ്യുന്നുണ്ടാകും അല്ലെ എന്ന ചോദ്യവും മോഹൻലാൽ ചോദിക്കുന്നു.
ലാലേട്ടന് ഒപ്പം ബിഗ് ബോസ് കുടുബത്തിൽ ഈസ്റ്റർ ആഘോഷിക്കുന്നതിന്റെ സന്തോഷം ഏവരും പങ്കിടുന്നു. ഫാദർ ജോസഫ് പുത്തൻ പുരക്കലിന്റെ മനോഹരമായ ഈസ്റ്റർ സന്ദേശം ബിഗ് ബോസ് മത്സരാർത്ഥികൾക്കായി നേർന്നു. ജീവിതയാത്രയിൽ പ്രതിസന്ധികളും പ്രകോപനങ്ങളും ഉണ്ടാവുക സ്വാഭാവികമാണ്. അതിനെയെല്ലാം അതിജീവിക്കുന്ന ആളാകും യഥാർത്ഥ വിജയി എന്ന് അദ്ദേഹം പറയുന്നു അദ്ദേഹം പറഞ്ഞ സന്ദേശം വീട്ടിൽ ഉള്ളവർക്ക് മാത്രമല്ല ഈ പരിപാടി കാണുന്ന എല്ലാവർക്കും വേണ്ടിയാണ് എന്ന് മോഹൻലാൽ അറിയിക്കുന്നു.
അൻപതു ദിവസങ്ങൾ എങ്ങനെയുണ്ടായിരുന്നു എന്ന് പ്ലാസ്മ ടിവിയിലൂടെ മത്സരാർത്ഥികൾക്കായി ബിഗ് ബോസ് വീണ്ടും പ്ളേ ചെയ്യുന്നു. ഒപ്പം ഗാർഡൻ ഏരിയയിൽ നിന്നും പ്രേക്ഷകരോട് സംസാരിക്കാനുള്ള അവസരവും ബിഗ് ബോസ് വീട്ടിൽ ഉള്ളവർക്കായി മോഹൻലാൽ നൽകുന്നു. എല്ലാത്തിനും ഒടുവിൽ നടന്നത് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായ ആളുകളെ കാണാൻ ഉളള അവസരമാണ്. ആദ്യമായി സ്‌ക്രീനിൽ എത്തുന്നത് ലക്ഷ്മി ജയൻ ആണ്. കുടുംബത്തിന് ഒപ്പമാണ് ലക്ഷ്മി ക്യാമറക്ക് മുൻപിലേക്ക് എത്തിയത്.
ആര് ഭംഗിയായി കളിക്കുന്നോ അവർക്കൊപ്പം പ്രേക്ഷകർ ഉണ്ടാകും എന്ന് ലക്ഷ്മി ജയൻ മത്സരാർത്ഥികളോടായി പറയുന്നു. സിംഗിൾ ആയിട്ടാണ് മിഷേൽ സ്‌ക്രീനിൽ എത്തുന്നത്. എല്ലാവരോടും സംസാരിക്കാൻ കഴിഞ്ഞതിന്റെ നന്ദി മിഷേൽ ലാലേട്ടനെ അറിയിക്കുന്നുണ്ട്. രമ്യയെ കണ്ട സന്തോഷം ബിഗ് ബോസ് മത്സരാർത്ഥികളുടെ മുഖത്ത് കാണാൻ കഴിഞ്ഞു. എല്ലാവർക്കും സുഖമല്ലേ എന്ന് പറഞ്ഞുകൊണ്ടാണ് ഏഞ്ചൽ ക്യാമറയിൽ എത്തിയത്. നിന്നെ ഒരുപാട് മിസ് ചെയ്യുന്നു നിന്നെ മാത്രമല്ല എന്ന് പറഞ്ഞുകൊണ്ടാണ് ഭാനു സ്‌ക്രീനിൽ എത്തുന്നത്. കോളേജ് യൂണിഫോമിൽ ആയിരുന്നു ഭാനു ഏത്തിയത്. സ്പെഷ്യൽ ടാസ്ക്ക് ഒരുക്കിയ സന്തോഷവും ഭാനു ആണ് മത്സരാർത്ഥികളെ അറിയിച്ചത്
സ്പെഷ്യൽ ടാസ്ക്കിനായി രണ്ടു ടീമായി മത്സരാർത്ഥികൾ തിരിയുന്നു. ഏറ്റവും ഒടുവിൽ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് രമ്യ ബിഗ് ബോസ് വീട്ടിലേക്ക് എത്തുകയും അൻപതാം ദിവസത്തിന്റെ എപ്പിസോഡ് സെലിബ്രേഷൻ ഗംഭീരമായി കേക്ക് മുറിച്ചുകൊണ്ട് നടക്കുകയും ചെയ്യുന്നു. രസകരമായ ടാസ്ക്കിന് ശേഷം നോബി, ഋതു, നോബി, ഡിംപൽ എന്നിവരെ കുടുംബത്തെ കാണിച്ചു നൽകുന്നു. ഏറ്റവും ഒടുവിൽ മോഹൻലാൽ ബിഗ് ബോസ് വീടിനുള്ളിലേക്ക് എത്തിയെങ്കിലും മത്സരാർത്ഥികളുടെ അടുക്കലേക്ക് എത്താഞ്ഞതിൽ ഓരോരുത്തരും തങ്ങളുടെ നിരാശ പ്രകടിപ്പിക്കുന്നു.