നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അന്തരിച്ചു, അങ്കിൾ ബണ്ണിന് സംഭാഷണമെഴുതി സിനിമയിലേക്ക്; അഭിനയത്തിലും തിളങ്ങി

Read Time:4 Minute, 40 Second

നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അന്തരിച്ചു, അങ്കിൾ ബണ്ണിന് സംഭാഷണമെഴുതി സിനിമയിലേക്ക്; അഭിനയത്തിലും തിളങ്ങി

പ്രശസ്ത നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അന്തരിച്ചു. ഇന്ന് അതി രാവിലെ ആറ് മണിയോടെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. മസ്തിഷ്‌ക ജ്വരത്തെ തുടർന്ന് ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു.

അധ്യാപകനും നാടക പ്രവർത്തകനുമായിരുന്ന പി ബാലചന്ദ്രൻ തിരക്കഥാ രചയിതാവ് എന്ന നിലയിലാണ് മലയാള സിനിമയിൽ ആദ്യം പ്രശസ്തനായത്. പിന്നീട് അഭിനേതാവ് എന്ന നിലയിലും മികവ് തെളിയിക്കുകയായിരുന്നു. 2012ൽ പി കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി ഇവൻ മേഘരൂപൻ എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്യുക ഉണ്ടായി.

വമ്പൻ ഹിറ്റ് ചിത്രങ്ങളായ കമ്മട്ടിപ്പാടം, പവിത്രം, എടക്കാട് ബറ്റാലിയൻ, തച്ചോളി വർഗീസ് ചേകവർ, ഉള്ളടക്കം, അങ്കിൾ ബൺ, പൊലീസ്, പുനരധിവാസം, മാനസം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്.

സിനിമയുടെയും നാടകത്തിന്റെയും വഴികളിലൂടെ മാറിമാറി സഞ്ചരിച്ച ബഹുമുഖ പ്രതിഭയായിരുന്നു പി ബാലചന്ദ്രൻ. ഉള്ളടക്കം, പവിത്രം, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങിയ തിരക്കഥകളിലൂടെ സിനിമയിൽ വേരുറപ്പിച്ച ബാലചന്ദ്രൻ തന്നെയാണ് പാവം ഉസ്മാനും മായസീതാങ്കവും പോലുള്ള നാടകങ്ങളും എഴുതിയത്. ഇടക്കാലത്ത് നടനായും മലയാള സിനിമയിൽ അദ്ദേഹം മിന്നി തിളങ്ങി.

നടനും തിരക്കഥാകൃത്തും സംവിധായകനുമായി ചലച്ചിത്രരംഗത്ത് തിളങ്ങുമ്പോഴും ഒരു നാടകജീവിതം എപ്പോഴും അദ്ദേഹം തന്റെ മനസ്സിൽ കൊണ്ട് നടന്നിരുന്നു. പി.ബാലചന്ദ്രൻ, അടിസ്ഥാനപരമായി തന്റെ പ്രതിഭ നാടകമെഴുത്തിലാണെന്ന് അദ്ദേഹം എപ്പോഴും വിശ്വസിച്ചു. എഴുപതുകളിലാണ് മലയാള നാടകവേദിയിൽ ബാലചന്ദ്രനെത്തുന്നത്. മകുടി, ചെണ്ട, കല്യാണ സൗഗന്ധികം, മാറാമറയാട്ടം, ഒരു മധ്യവേനൽ പ്രണയ രാവ്, പാവം ഉസ്മാൻ, മായാസീതാങ്കം എന്നിവയാണ് അദ്ദേഹം എഴുതിയ പ്രധാന നാടകങ്ങൾ.

1952 ഫെബ്രുവരി രണ്ടിന് കൊല്ലത്തെ ശാസ്താംകോട്ടയിലാണ് ബാലചന്ദ്രൻ ജനിച്ചത്. സ്‌കൂളിൽ പഠിക്കുമ്പോൾ നാടകങ്ങളിൽ സ്ഥിരം പെൺവേഷം കെട്ടി. പിന്നീട് ദേവസ്വം ബോർഡ് കോളേജിലെ പഠനത്തിനുശേഷം തൃശൂർ സ്‌കൂൾ ഡ്രാമയിലെത്താൻ ബാലചന്ദ്രനെ പ്രേരിപ്പിച്ചതും നാടകങ്ങളോടുള്ള ഈ അഭിനിവേശം കൊണ്ടുതന്നെയായിരിക്കണം. സ്‌കൂൾ ഓഫ് ഡ്രാമയിൽ ജി.ശങ്കരപ്പിള്ളയുടെ ശിഷ്യനാകാൻ കഴിഞ്ഞത് ബാലചന്ദ്രന്റെ ജീവിതത്തിൽ വഴിത്തിരിവായി. അവസാനം വരെയും ശങ്കരപ്പിള്ളയുടെ സ്വാധീനം ബാലചന്ദ്രനിലുണ്ടായിരുന്നു.

1991ൽ ഭദ്രൻ സംവിധാനം ചെയ്ത അങ്കിൾ ബണ്ണിന് സംഭാഷണമെഴുതിക്കൊണ്ടാണ് ബാലചന്ദ്രൻ സിനിമാലോകത്തെത്തുന്നത്. പിന്നീട് ഉള്ളടക്കം, പവിത്രം, തച്ചോളി വർഗീസ് ചേകവർ, പുനരധിവാസം, പൊലീസ്, അഗ്‌നിദേവൻ, കമ്മട്ടിപ്പാടം എന്നിവ ഉൾപ്പടെ ഒമ്പത് ചിത്രങ്ങൾക്ക് തിരക്കഥയെുതി. കവി പി.കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഇവൻ മേഘരൂപൻ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. ഇതിനിടയിൽ നടനായും ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹം തിളങ്ങി.

പാവം ഉസ്മാൻ എന്ന നാടകത്തിന്റെ രചനയക്ക് കേരള സാഹിത്യ അക്കാദമി അവാർഡും കേരള പ്രൊഫഷണൽ നാടക അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബിഗ് ബോസ് വീട്ടിലേക്കു റീ എൻട്രി രമ്യ പണിക്കർ, ഇനിയാണ് കളികൾ പുതിയ ഗെയിം
Next post മലയാളികളുടെ പ്രിയ നടി ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണി വിവാഹിതയായി , വിവാഹത്തിൽ താരമായി സംയുക്ത വർമ്മ