മലയാളികളുടെ പ്രിയ നടി ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണി വിവാഹിതയായി , വിവാഹത്തിൽ താരമായി സംയുക്ത വർമ്മ

Read Time:4 Minute, 9 Second

മലയാളികളുടെ പ്രിയ നടി ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണി വിവാഹിതയായി , വിവാഹത്തിൽ താരമായി സംയുക്ത വർമ്മ

മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിമാരിൽ ഒരാളാണ് ഊർമിള ഉണ്ണി, വിടർന്ന കണ്ണുകളും നീണ്ട മുടിയുമായി നെഗറ്റീവ് – പോസിറ്റീവ് എന്നിങ്ങനെ ഏത് കഥാപാത്രത്തിലും അഭിനയമികവ് തെളിയിച്ച താരമാണ് ഊർമിള. 1988 മുതൽ ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരേ പോലെ മിന്നി തിളങ്ങിയ താരത്തിന് നിരവധി ആരാധകരുണ്ട്. മകൾ ഉത്തരയും അമ്മയുടെ പാത പിന്തുടർന്ന് അഭിനയത്തിലും നൃത്തത്തിലും സജീവമാണ്.

എന്നാൽ ഇപ്പോൾ ഉർമിളയുടെ മകൾ ഉത്തര ഉണ്ണിയുടെ വിവാഹ വിഡിയോകളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .. ബിസിനസ്കാരനായ നിതേഷ് ആണ് വരൻ .. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഉത്തരയുടെ വിവാഹം നടന്നത്. മുല്ലപ്പൂ ചൂടി സെറ്റ് സാരിയിൽ സുന്ദരിയായി വധു ഉത്തര എത്തിയപ്പോൾ, നാടൻ ലുക്കിൽ മുണ്ടും ഷർട്ടും ധരിച്ചാണ് വരൻ നിതേഷ് എത്തിയത് .. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ സെറ്റ് സാരിയിൽ സുന്ദരിയായി ചേച്ചിയുടെ സ്ഥാനത്ത് പ്രിയ നടി സംയുകതയും എത്തിയിരുന്നു. സംയുകതയുടെ ഏറ്റവും അടുത്ത കസിൻ സഹോദരിയാണ് ഉത്തര ഉണ്ണി .

ഇ കഴിഞ്ഞ വർഷം ഏപ്രിൽ അഞ്ചിനായിരുന്നു ഉത്തരയും – നിതേഷും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയത്തിന് ശേഷം കോവിഡ് മഹാമാരി എത്തിയതോടെ വിവാഹം നീട്ടിവെക്കുകയായിരുന്നു .. എന്നാൽ കൃത്യം ഒരു കൃത്യം പിന്നിടുമ്പോൾ വിവാഹ നിച്ഛയം നടത്തിയ ദിവസം തന്നെ വിവാഹവും നടത്തിയിരിക്കുകയാണ് ..

ഇക്കഴിഞ്ഞ ദിവസം വിവാഹത്തിന്റെ സേവ് ദി ഡേറ്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഉത്തര പങ്കുവെച്ചിരുന്നു , താരം പങ്കുവെച്ച ചിത്രങ്ങൾ നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു .. ഇപ്പോഴിതാ വിവാഹ ചിത്രങ്ങളും വിഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ..

വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു താരപുത്രിയുടേത്. തനിക്ക് 100 ശതമാനം ചേർച്ചയുള്ള വരനെ കിട്ടുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല , എന്നാൽ നിതേഷിനെ കണ്ടപ്പോൾ ആ തന്റെ പ്രതീക്ഷ തെറ്റിയെന്നും ഉത്തര പറയുന്നു. തന്റെ നൃത്തതോടും അഭിനയത്തോടും പൂർണ പിന്തുണ നൽകുന്ന ഒരാളാണ് നിതേഷ് എന്നാണ് ഉത്തര പറയുന്നത്.

ഉത്തരയുടെ കാലിൽ ചിലങ്ക അണിയിച്ചു വിവാഹ അഭ്യർത്ഥന നടത്തുന്ന നിതേഷിഷിന്റെ ചിത്രം മുൻപ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരുന്നു. എന്തായാലും ഉത്തരയുടെ വിവാഹ വിഡിയോകളും ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. നിരവധി ആരധകരാണ് താരപുത്രിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അന്തരിച്ചു, അങ്കിൾ ബണ്ണിന് സംഭാഷണമെഴുതി സിനിമയിലേക്ക്; അഭിനയത്തിലും തിളങ്ങി
Next post പത്തൊൻപതാം വയസ്സിൽ കിട്ടിയ ജോലി വേണ്ടന്നുവെച്ചു അഭിനയത്തിലേക്ക് എത്തിയ മീനാക്ഷി രവീന്ദ്രൻ