പത്തൊൻപതാം വയസ്സിൽ കിട്ടിയ ജോലി വേണ്ടന്നുവെച്ചു അഭിനയത്തിലേക്ക് എത്തിയ മീനാക്ഷി രവീന്ദ്രൻ

Read Time:5 Minute, 25 Second

പത്തൊൻപതാം വയസ്സിൽ കിട്ടിയ ജോലി വേണ്ടന്നുവെച്ചു അഭിനയത്തിലേക്ക് എത്തിയ മീനാക്ഷി രവീന്ദ്രൻ

നിരവധി റിയാലിറ്റി ഷോകൾ കാരണം പലർക്കും നല്ല അവസരങ്ങൾ കിട്ടിയിട്ടുണ്ട്. പാട്ട്, ഡാൻസ്, കോമഡി ഷോകളിൽ നിന്നായി പലർക്കും ഭാഗ്യം ലഭിച്ചിട്ടുണ്ട്. അഭിനയത്തിന് വേണ്ടിയുള്ള റിയാലിറ്റി ഷോ ആയിരുന്നു മഴവിൽ മനോരമ നടത്തിയ നായികാ നായകൻ. ഇതിലൂടെ സിനിമയിലേക്കും ടി വി യിലേക്കും എത്തിയവർ നിരവധിയാണ്. ആ പട്ടികയിൽ ഒരാളാണ് മീനാക്ഷി രവീന്ദ്രൻ. ബാങ്കുദ്യോഗസ്ഥനായിരുന്ന രവീന്ദ്രന്റെയും ജയയുടെയും മകളാണ് മീനാക്ഷി. ബാലു എന്ന ഒരു സഹോദരൻ കൂടിയുണ്ട് മീനാക്ഷിക്ക്.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മീനാക്ഷി രവീന്ദ്രൻ ശ്രദ്ധേയ ആകുന്നത്.
പുതിയ സിനിമയിലേക്ക് നായികയേയും നായകനേയും കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ലാൽ ജോസ് റിയാലിറ്റി ഷോ നടത്തിയത്. പത്തൊൻപതാം വയസ്സിൽ സ്പൈസ് ജെറ്റിൽ കാബിൻ ക്രൂ ആയി കിട്ടിയ ജോലി, 22ാം വയസ്സിൽ രാജിവച്ച് അഭിനയത്തിലേയ്ക്ക് ഇറങ്ങിത്തിരിച്ച താരമാണ് നടി മീനാക്ഷി രവീന്ദ്രൻ. അഭിനയം മാത്രമല്ല അവതാരകയായും തിളങ്ങിക്കൊണ്ടിരിക്കുകയാണ് മീനാക്ഷി. ഉടൻ പണമെന്ന പരിപാടിയാണ് താരം അവതരിപ്പിച്ച മറ്റൊരു പരിപാടി. ഉടൻ പണത്തിലൂടെയാണ് ഇപ്പോൾ താരം മിന്നുന്ന പ്രകടനം കാണിക്കുന്നത്.


1996 ൽ ജനിച്ച താരത്തിന് ഇപ്പോൾ ഇരുപത്തി നാല് വയസ്സന് ഉള്ളത്. കുട്ടിക്കാലം മുതൽ നൃത്തം പഠിക്കുന്ന മീനാക്ഷിയുടെ ഇഷ്ടം സിനിമ തന്നെയായിരുന്നു. അഭിനയം പണ്ടേ ഇഷ്ടമാണെങ്കിലും അതിലേക്കെത്തിപ്പെടാനുള്ള അവസരങ്ങളൊന്നും ആദ്യം കിട്ടിയിരുന്നില്ല. അങ്ങനെയാണ് ‘നായികാ നായകൻ’ വന്നപ്പോൾ ഓഡിഷനിൽ പങ്കെടുത്തത്. കിട്ടുമെന്ന് കരുതിയില്ല ഒന്നും ശ്രമിച്ചില്ല എന്ന് വേണ്ട എന്ന് കരുതിയാണ് താരം അതിൽ പങ്കെടുത്തത്.

അഭിനയത്തിനൊപ്പം ജീവിതത്തിലെ മറ്റൊരു വലിയ ലക്ഷ്യമായിരുന്നു ഒരു കാബിൻ ക്രൂ ആകുക എന്നത്. പത്തൊമ്പതാമത്തെ വയസ്സിൽ ക്യാംപസ് ഇന്റർവ്യൂവിലൂടെയാണ് സ്പൈസ് ജെറ്റിൽ കാബിൻ ക്രൂ ആയി ജോലി കിട്ടിയത്. ജോലിയും അഭിനയവും ഒന്നിച്ചു കൊണ്ടു പോകണമെന്നായിരുന്നു ആഗ്രഹമെങ്കിലും അതു പ്രയാസമാണെന്ന് ജോലിക്കു കയറിയ ശേഷമാണ് താരത്തിന് മനസ്സിലായത്. അങ്ങനെ ജോലിയുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ‘നായികാ നായകനി’ലേക്ക് അവസരം ലഭിച്ചത്. ഒരു മാസം ലീവ് എടുത്തു നോക്കി ആദ്യം. പിന്നീട് രണ്ടും ഒരുമിച്ച് കൊണ്ടുപോകാൻ ആവില്ല എന്ന് മനസിലായപ്പോൾ ജോലി രാജി വയ്ക്കുക ആയിരുന്നു.

എന്തും വരട്ടെ എന്ന കരുതി ഇറങ്ങി തിരിച്ചു. അഭിനയത്തിന് വേണ്ടി. എന്നാൽ ‘നായികാ നായകനി’ലേക്ക് വന്നപ്പോൾ അഭിനയത്തോടുള്ള ഇഷ്ടം കൂടി. സെമി ഫൈനൽ വരെ എത്തുകയും ചെയ്തു. ജോലി രാജി വയ്ക്കുകയാണെന്ന് വീട്ടിൽ അറിയിച്ചപ്പോൾ ‘ആലോചിച്ച്, നല്ലത് ഏതാണെന്നു തീരുമാനിക്ക്’ എന്നാണ് അച്ഛനും അമ്മയും പറഞ്ഞത്. അവർക്ക് വിഷമമുണ്ടായിരുന്നെങ്കിലും താരത്തിനെ എതിർത്തിലായിരുന്നു. ഉടൻ പണത്തിൽ വന്നതിനു ശേഷം കൂടെ അവതരണം ചെയ്യുന്ന ഡേയ്‌നുമായി പ്രണയത്തിലാണോ എന്നൊക്കെ വിവാദങ്ങൾ ഉണ്ടായിരുന്നു.

ആ ഷോയിൽ ഇരുവരും ഏതെങ്കിലുമൊക്കെ സിനിമയിലെ കപ്പിളിന്റെ വേഷത്തിലാവും വരുന്നത്. അതുകൊണ്ടു ആകാമെന്നൊക്കെ മീനാക്ഷി തുറന്നു പറഞ്ഞിരുന്നു. മറിമായത്തിലും തട്ടിയും മുട്ടിയിലുമൊക്കെ അഭിനയിച്ച താരം തട്ടുമ്പുറത്ത് അച്യുതൻ എന്ന സിനിമയിലും അഭിനയിച്ചു. മാലിക്ക്, ഹൃദയം, മൂൺ വാക്ക് എന്ന ചിത്ത്രങ്ങളാണ് നടിയുടേതായി റിലീസിനായി ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post മലയാളികളുടെ പ്രിയ നടി ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണി വിവാഹിതയായി , വിവാഹത്തിൽ താരമായി സംയുക്ത വർമ്മ
Next post നടി ഉത്തര ഉണ്ണിയുടെ വിവാഹ ചടങ്ങിൽ തിളങ്ങി നടൻ ദിലീപും കാവ്യ മാധവനും