ചെമ്പരത്തി സീരിയൽ നായകൻ സ്റ്റബിൻ വിവാഹിതനായി – വീഡിയോ കാണൂ

Read Time:4 Minute, 49 Second

മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് സ്റ്റെബിൻ. സീ ടിവി ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന, ജനപ്രിയ സീരിയൽ ചെമ്പരത്തിയിലെ ആനന്ദ് കൃഷ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്റ്റെബിന്നാണ്. അതുകൊണ്ടു പ്രേക്ഷർ ഒന്നടങ്കം വിളിക്കുന്നത് ആനന്ദ് എന്നാണ്. സീരിയലിൽ ഭാര്യയുണ്ടെങ്കിലും, താരത്തിന്റെ ജീവിതത്തിലേക്ക് നല്ല പാതി എത്തിയത് ഇപ്പോഴാണ്. താരത്തിന്റെ വിവാഹ ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്.

വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് സ്റ്റെബിൻ ആരാധകരുടെ പ്രിയ താരമായി മാറിയത്. സോഷ്യൽ മീഡിയയിൽ ഇപ്പോഴും സജീവമായി ഇടപെടാറില്ല താരം അടുത്തിടെ തന്റെ പ്രിയ സഖിക്കൊപ്പം ഉള്ള ചിതം പങ്കു വച്ചിരുന്നു. ആനന്ദ് വിവാഹിതനാണോ ? കൂടെയുള്ള പെൺകുട്ടി ആരാണ് ? പ്രേക്ഷകരുടെ അന്നത്തെ സംശയം. ചുരുങ്ങിയ നേരം കൊണ്ടായിരുന്നു അന്ന് ചിത്രങ്ങൾ വൈറൽ ആയി മാറിയത്. ആരാണ് അ ചേച്ചിയെന്നും, ശരിക്കും ഞെട്ടിയെന്നും ആരാധകർ കമന്റ് ചെയ്തിരുന്നു.

വീനീഷയും സ്റ്റെബിനും തമ്മിലുള്ള വിവാഹം നടക്കുവാൻ പോകുകയാണെന്നാണ് ചിലർ പറഞ്ഞത്. ഇതോടെ ആശംസകൾ അർപ്പിച്ചും ആരാധകർ എത്തിയിരുന്നു. എന്താണ് എന്ന് സ്റ്റെബിൻ പറഞ്ഞില്ലെങ്കിലും ഞാറാഴ്ചയാണ് അ വിവാഹം എന്ന് ചിലർ പറഞ്ഞു. ഏറെ ദിവസത്തെ കാത്തിരിപ്പിനൊടുവിലായി താരത്തിന്റെ വിവാഹ ചിത്രങ്ങളും, വീഡിയോകളും പുറത്തു വന്നിരിക്കുകയാണ്.

ഇന്റീരിയർ ഡിസൈനർ ആണ് സ്റ്റെബിൻ. ഇന്റീരിയർ സ്ഥാപനം നടത്തി വരുകയായിരുന്നു സ്റ്റെബിൻ, അതിനിടയിലാണ് സീരിയൽ അഭിനയത്തിലേക്ക് കടന്നു വരുന്നത്. നീർമാതളം എന്ന പാരമ്പരയിലൂടെയാണ് താരം ആദ്യം സീരിയൽ രംഗത്തേക്ക് എത്തിയത്. പോലീസ് ഓഫീസർ ആയുള്ള അ വരവിന് പ്രേക്ഷകരിൽ നിന്ന് ഗംഭീര സ്വീകാര്യതയാണ് ലഭിച്ചത്. നീർമാതളം എന്ന പരമ്പര ഹിറ്റ് ആയി മാറിയതിനു ശേഷമാണ് താരം ചെമ്പരത്തി എന്ന സൂപ്പർ ഹിറ്റ് പരമ്പരയിൽ എത്തിയത്.

അഖിലാണ്ഡസ്വേരിയുടെ മകനും കല്യാണിയുടെ പ്രിയതമനും ആയിട്ടുള്ള വരവിനെ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. ആദ്യ സീരിയലിലെ കഥാപാത്രത്തിന്റെ പേരും ആനന്ദ് എന്നായിരുന്നു.

കോവിട് കാലമായതിനാൽ വളരെ ലളിതമായിട്ടാണ് സ്റ്റെബിന്റെ വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. വീനീഷക്കും സ്റ്റെബിനും ആശംസകൾ അർപ്പിച്ചു താരങ്ങളും ആരാധകരും എത്തുന്നുണ്ട്. ആനന്ദിന്റെ വിവാഹത്തിനായി സഹോദരനും ഭാര്യയും എത്തുന്നു. അടുത്തിടെ ആയിരുന്നു പ്രബീൻ വിവാഹിതനായത്. പ്രണയ വിവാഹം ആയിരുന്നു താരത്തിന്റേത്. പള്ളിയിൽ നടന്ന ചടങ്ങിൽ ശേഷമായിരുന്നു വിവാഹ വിരുന്നു നടത്തിയത്. വിരുന്നിലായിരുന്നു പ്രബീൻ പങ്കെടുത്തത്.

മിനി സ്‌ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നിരവധി പേരാണ് അടുത്തിടെ കുടുംബ ജീവിതത്തിലേക്കു പ്രവേശിച്ചത്. ചെമ്പരത്തിയിലെ അരവിന്ദന്റെ വിവാഹം അടുത്തിടെയാണ് നടന്നത്. അതിനു ശേഷമാണ് സീരിയലിലെ ചേട്ടൻ കഥാപാത്രമായ ആനന്ദിന്റെ വിവാഹം നടന്നത്. ചെമ്പരത്തി പരമ്പരയിലൂടെ ആണ് പ്രേക്ഷകർ തന്നെ കൂടുതൽ തിരിച്ചറിഞ്ഞതും, സ്വീകാര്യത കിട്ടിയത് എന്നും താരം നേരത്തെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നിങ്ങൾ ഈറൻ മുടി പതിവായി കെട്ടി വാക്കുന്നവരാണോ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾഈറൻ മുടി പതിവായി കെട്ടി വെക്കുന്നവർ ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Next post ‘അമ്മ ആരുടെ മുന്നിലും കൈനീട്ടരുത് – എന്റെ വിവാഹം ഞാൻ ഒറ്റക്ക് തന്നെ നടത്തും – ഇവളാണ് പെണ്ണ് ധീരയായ പെണ്ണ്