വീഡിയോ വൈറൽ, നടി ദിവ്യ ഉണ്ണിയുടെ രണ്ടരവയസുള്ള മകളുടെ നൃത്തം കണ്ടോ?

Read Time:2 Minute, 39 Second

വീഡിയോ വൈറൽ, നടി ദിവ്യ ഉണ്ണിയുടെ രണ്ടരവയസുള്ള മകളുടെ നൃത്തം കണ്ടോ?

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ദിവ്യ ഉണ്ണി. അഭിനയത്രി എന്നതിലുപരി നർത്തകിയുമാണ് ദിവ്യ. ആദ്യവിവാഹം കഴിഞ്ഞു അഭിനയത്തിൽ നിന്നൊക്കെ മാറി താരം കുടുംബ ജീവിതം നയിക്കുക ആയിരുന്നു. എന്നാൽ ഈ ബന്ധം പരാജയമായി മാറുക ആയിരുന്നു. അർജുൻ, മീനാക്ഷി എന്നിവരാണ് ഈ ബന്ധത്തിലെ ദിവ്യ ഉണ്ണിയുടെ മക്കൾ.

‘ഞാൻ തളർന്നു.. നിങ്ങൾ ജയിച്ചു..’.. കണ്ണുനീരോടെ അഭിരാമി സുരേഷ് അഭിരാമി സുരേഷ്

അടുത്തിടെയാണ് രണ്ടാമതും ദിവ്യ വിവാഹം ചെയ്തത്. 2020 ൽ മുപ്പതിയമ്പതാം വയസ്സിൽ ദിവ്യ മൂന്നാമതൊരു കുഞ്ഞിന്റെ കൂടി അമ്മയായി. ഇളയ കുഞ്ഞായ ഐശ്വര്യയുടെ കാര്യങ്ങൾ നോക്കുന്നതോടൊപ്പം അമേരിക്കയിലെ ഹ്യൂസ്റ്റനിൽ നൃത്ത വിദ്യാലയം നടത്തി കുടുംബസമേതം താമസിക്കുകയാണ് ദിവ്യ.

ആദ്യബന്ധത്തിലെ കുട്ടികളും ദിവ്യക്കൊപ്പമാണ് കഴിയുന്നത്. ഇപ്പോളിതാ ഇളയമകൾ ഐശ്വര്യക്കൊപ്പമുള്ള മനോഹരമായ വിഡിയോയാണ് ദിവ്യ ഉണ്ണി പങ്കുവെച്ചിരിക്കുന്നതു. നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള ക്ഷേത്ര ദൃശ്യങ്ങളും ഉൾപ്പെടുത്തിയ വീഡിയോയാണിത്.

കണ്ണീർ കാഴ്ച്ച ഒപ്പം അഭിമാനവും തോന്നി പോകുന്ന നിമിഷം – ഒന്നും അറിയാതെ ഈ മകൾ

അമ്മയെ ചിലങ്ക കെട്ടുവാൻ സഹായിക്കുകയും, അമ്മക്കൊപ്പം നൃത്തച്ചുവടുകൾ വെക്കുന്ന ഐശ്വര്യയാണ് ഈ വീഡിയോയുടെ ആകർഷണം. അമ്മയെ അനുകരിച്ചു നൃത്തച്ചുവടുകൾ വെക്കുകയാണ് ഈ കുട്ടി താരം. ഇത് ഞങ്ങളുടെ നൃത്താർച്ചന എന്നാണ് ദിവ്യ ഉണ്ണി വിഡിയോയൊക്കൊപ്പം കുറിച്ചിരിക്കുന്നത്. വീഡിയോ കാണാം –

അച്ഛന്റെ ബൈക്കില്‍ കയറി കുറുമ്പുകാട്ടി സ്‌കൂളിലേക്ക്, ആര്യനന്ദ അറിഞ്ഞില്ല അച്ഛന്റെ ഉള്ളിലിരിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Previous post അച്ഛന്റെ ബൈക്കില്‍ കയറി കുറുമ്പുകാട്ടി സ്‌കൂളിലേക്ക്, ആര്യനന്ദ അറിഞ്ഞില്ല അച്ഛന്റെ ഉള്ളിലിരിപ്പ്
Next post സംഭവം നടന്നത് കേരളത്തിൽ – 10 മിനിറ്റു താമസിച്ചതിനു ഈ മക്കൾ അനുഭവിക്കേണ്ടി വന്നത്