ഇതല്ല വഴി… തിരികെയെടുക്കും നമ്മൾ ആ നല്ല നാളുകൾ. സമകാലിക സംഭവ വികാസങ്ങളുടെ നേർത്ത നോവുമായി…

Read Time:4 Minute, 35 Second

ഇതല്ല വഴി… തിരികെയെടുക്കും നമ്മൾ ആ നല്ല നാളുകൾ. സമകാലിക സംഭവ വികാസങ്ങളുടെ നേർത്ത നോവുമായി…

കോ വിഡ് വ്യാപനവും, അതിന്റെ രണ്ടാം തരംഗവും നമ്മുടെ സമൂഹത്തിൽ ദുരിതങ്ങൾ വിതച്ചു മുന്നേറുമ്പോൾ, മനുഷ്യ സമൂഹം ഇന്ന് നേരിടുന്ന വെല്ലുവിളികളും യാതനകളും എത്രയോ വലുതാണ്. ഇ ദുരിത കയത്തിൽ നിന്ന് നമ്മുക്ക് കര കയറിയേ മതിയാകൂ. ഏതു മഹാമാരിയെയും തികഞ്ഞ ആത്മവിശ്വാസത്തോടെ ചെറുത്തു തോൽപ്പിച്ചേ മതിയാകൂ, നല്ലൊരു നാളേക്കായി.. കോ വിഡ് നിയന്ത്രണ വിധേയമാക്കൻ, സർക്കാർ നിർദേശങ്ങളും ചട്ടങ്ങളും പാലിച്ചു നമ്മുക്ക് ഒരുമിച്ചു പൊരുതാം, കൈകോർക്കാം നമ്മുടെ നാടിന്റെ വിജയത്തിന് വേണ്ടി.

സമകാലിക സംഭവ വികാസങ്ങളെ ആധാരമാക്കി തികച്ചും ഹൃദയ സ്പർശിയായ വരികളുമായി സുനിൽ ജി ചെറുകടവത്ത്. അദ്ദേഹത്തിന്റെ തൂലികയിൽ രചിച്ച മനോഹരവും അർത്ഥ സമ്പുഷ്ടവുമായ ഈരടികൾ പ്രേക്ഷക മനസുകളെ ആഴത്തിൽ തൊടുന്ന വിധത്തിൽ മനോഹരമായി തന്നെ ദൃശ്യവൽക്കരിക്കപ്പെട്ടപ്പോൾ, അത് മഹാമാ രി നമ്മുടെ ഇടയിൽ കഴിഞ്ഞ കുറച്ചു നാളുകളായി സമ്മാനിച്ച യാതനകളും നൊമ്പരങ്ങളും എന്നെന്നേയ്ക്കുമായി അവസാനിക്കുവാൻ നാം ഓരോരുത്തരും ഇന്ന് കാണിക്കേണ്ട ഉത്തരവാദിത്തത്തിന്റെ ഓർമ്മപെടുത്തലായി രൂപപ്പെടുന്നു.

യൂട്യൂബിൽ പുറത്തിറങ്ങിയ ആദ്യദിനം തന്നെ ജനശ്രദ്ധ പിടിച്ചു പറ്റിയ “ഇനി മടക്കം” എന്ന ഈ കവിതയ്ക്ക് വളരെ ഹൃദയസ്പർശിയായി ഈണം നൽകി ആലപിച്ചിരിക്കുന്നത് ശ്രീ പാർത്ഥസാരഥി ആണ്. ഇന്നത്തെ തലമുറ കോ വിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരിന്നാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് വരും തലമുറയെ എങ്ങനെ ബാധിക്കും എന്ന ആശങ്കയും കവി തന്റെ വരികളിലൂടെ പ്രകടമാക്കിയിരിക്കുന്നു. സർക്കാരും ഉന്നതാധികാരികളും നല്കുന്ന നിർദേശങ്ങൾ പാലിച്ചേ മതിയാകൂ, അതുപോലെ തന്നെ നമ്മുക്ക് വേണ്ടി അഹോരാത്രം കഷ്ട്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസ് അധികാരികൾക്കും കൂടിയുള്ള ആദരമാണ് ഇത്.

ഇന്നത്തെ ഇ സാഹചര്യത്തിൽ നമ്മൾ ഓരോരുത്തരിലും അർപ്പിതമായിരിക്കുന്ന ഉത്തരവാദിത്തം എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്നതിന്റെ അതി ശക്തമായ ഓർമ്മപ്പെടുത്തലിലൂടെ നമ്മുടെ സമൂഹത്തെയും ബോധവൽക്കരിക്കുക എന്ന പരിശ്രമത്തിന്റെ ഫലമായി ഞങ്ങൾ ആറ്റിങ്ങൽക്കാരാ എന്ന facebook ഗ്രൂപ്പിന്റെ ബാനറിൽ ഗ്രൂപ്പ് അഡ്മിൻ AyyappanN ഛായഗ്രഹണവും, ചിത്രസംയോജനവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ഈ ദൃശ്യവിഷ്കാരം ജനശ്രദ്ധ നേടുകയാണ്.

വളരെ ഊർജ്ജിതമായി തന്നെ നാടെങ്ങും നടന്നു വരുന്ന കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഈ കവിതയുടെ ദൃശ്യാവിഷ്‌കാരം പ്രചോദനമാകും എന്ന് തന്നെയാണ് ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർ വിശ്വസിക്കുന്നത്. ഈ കവിത പുറത്തിറക്കിയതിലൂടെ വലിയൊരു ജനസേവന പ്രവർത്തനം നടത്തിയ ആത്മസംതൃപ്തിയിലും ആത്മവിശ്വാസത്തിലും ആണവർ. മുഖ്യ വേഷത്തിൽ അഭിനയിച്ച ആറ്റിങ്ങലിന്റെ അതുല്യ കലാകാരൻ ഷാജി TT യുടെ മാസ്മരിക പ്രകടന മികവ് ഇതിനോടകം തന്നെ പ്രേക്ഷകകർക്കിടയിൽ ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞു . കോ വിഡ് ഒരു തരം യു ദ്ധം തന്നെയാണ്, ഇത് നമ്മൾ ഒരുമിച്ചു നയിക്കുന്ന യു ദ്ധം, നമ്മുക്ക് ജയിച്ചേ മതിയാകൂ.. വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *

Previous post ലക്ഷദ്വീപ്കാരന്റെ തുറന്ന കത്ത് – മമ്മൂട്ടിയും ദുൽഖറും വന്ന വഴി മറക്കരുത്
Next post വെറും ഇരുപതു ദിവസങ്ങൾ കൊണ്ട് ആറു കിലോ തടി കുറച്ച് വീണ നായർ, കൂടുതൽ സുന്ദരിയായ പുതിയ ഫോട്ടോ കണ്ടോ?