വെറും ഇരുപതു ദിവസങ്ങൾ കൊണ്ട് ആറു കിലോ തടി കുറച്ച് വീണ നായർ, കൂടുതൽ സുന്ദരിയായ പുതിയ ഫോട്ടോ കണ്ടോ?

Read Time:5 Minute, 2 Second

വെറും ഇരുപതു ദിവസങ്ങൾ കൊണ്ട് ആറു കിലോ തടി കുറച്ച് വീണ നായർ, കൂടുതൽ സുന്ദരിയായ പുതിയ ഫോട്ടോ കണ്ടോ?

കഴിഞ്ഞ കുറച്ച നാളുകളായി മലയാള സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന വിഷയങ്ങളിലൊന്നാണ് അമിത വണ്ണത്തെ കുറിച്ചുള്ള പരിഹാസങ്ങൾ. ശരീരത്തിന്റെ അമിത വണ്ണത്തെ തുടർന്ന് പലയിടത്തും പല ആളുകളും പരിഹസിക്കപ്പെട്ടിട്ടുണ്ട് എന്ന് ഇതിനോടകം പല നടിമാരും തുറന്ന് പറഞ്ഞു. എന്നാൽ കഥാപാത്രത്തിന് വേണ്ടി ശരീര ഭാരം കുറയ്ക്കാം എന്നല്ലാതെ, കളിയാക്കുന്നവർക്ക് വേണ്ടി വണ്ണം കുറക്കാൻ തയ്യാറല്ല എന്ന് ചില നടിമാർ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

എന്നാൽ തങ്ങളുടെ ആരോഗ്യത്തിന് വേണ്ടിയും ഇഷ്ടമുള്ള വേഷം ധരിക്കാൻ വേണ്ടിയും ഭൂരിഭാഗം നായികമാരും തടി കുറയ്ക്കുന്നതാണ് ഇപ്പോൾ മാറിക്കൊണ്ടിരിക്കുന്ന പുതിയ ട്രെൻഡ്. ഉണ്ണി മുകുന്ദന്റെ ഡയറ്റ് ഫോളോ ചെയ്ത് നടി അനു സിത്താര തടി കുറച്ചത് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയ ഒരു വാർത്ത ആയിരുന്നു. ശരീരഭാരം കുറച്ച് കൂടുതൽ സ്ലിമ്മായ ശേഷമുള്ള അനുവിന്റെ ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെട്ടു.

നടി അനു സിത്താരയ്ക്ക് പിന്നാലെ ഇതാ നടി വീണ നായരും തടി കുറച്ച്, തന്റെ വിശേഷങ്ങൾ പങ്കു വെച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയിരിയ്ക്കുകയാണ് ഇപ്പോൾ. വീണയും ഇ ലോക്ക് ഡൗൺ കാലം ഉപകാരപ്രദമാക്കുകയാണ്. ശരീരഭാരം കൂടുതലായി ഉള്ളപ്പോഴും, ഇപ്പോൾ വണ്ണം കുറഞ്ഞതിന് ശേഷവും ഉള്ള തന്റെ ചിത്രം വീണ ഇൻസ്റ്റഗ്രാമിൽ ഇതിനോടകം പങ്കുവച്ചിട്ടുണ്ട്. ചാടിയ വയർ പാടെ പോയെന്ന് ചിത്രത്തിൽ നിന്ന് മനസിലാക്കാം. ഒരു മാസം കൊണ്ട് ആറ് കിലോ ശരീര വണ്ണം കുറച്ചു എന്നാണ് താരം തുറന്നു പറയുന്നത്. ഫിറ്റ് ട്രീറ്റ് കപ്പിൾസിന്റെ ട്രെയിനിങിലാണ് വീണ തടി കുറച്ചത്.

ഇ ട്രൈനിംഗിന്റെ ഭാഗമായി താൻ പിന്തുടർന്ന് ഡയറ്റ്ന്റെ ഡീറ്റൈൽസും വീഡിയോയിൽ താരം കൊടുത്തിട്ടുണ്ട്. പുതിയ ലുക്കിന് കൈയ്യടിയ്ക്കുകയാണ് ആരാധകർ. ആര്യ, സാധിക വേണുഗോപാൽ തുടങ്ങിയവർ വീണയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് കമന്റ് എഴുതിയിട്ടുണ്ട്.

അമിത വണ്ണത്തെ തുടർന്ന് പലപ്പോഴും കളിയാക്കലുകൾ കേട്ട നടി കൂടിയാണ് വീണ. ഇടക്കാലത്ത് ഒന്ന് കുറച്ചിരുന്നുവെങ്കിലും വീണ്ടും വണ്ണം കൂടുക ആയിരുന്നു എന്ന് നടി തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും ശ്രദ്ധേയമായ വേഷം ചെയ്യുന്ന, വീണ നായർ ബിഗ് ബോസ് സീസൺ ടു മത്സരാർത്ഥികളിൽ ഒരാളായിരുന്നു. ബിഗ് ബോസ് രണ്ടാം സീസണിലൂടെയും ജനപ്രിയ സീരിയലുകളിലൂടെയും, സിനിമയിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരം കൂടിയാണ് വീണാ നായർ.

തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം വീണ പങ്കുവെക്കാറുണ്ട്. അടുത്തിടെ പുതുതായി ആരംഭിച്ച യൂ ട്യൂബ് ചാനൽ വഴിയും വീണ തന്റെ വിശേഷങ്ങളും മറ്റും പങ്ക് വയ്ക്കാറുണ്ട്. ലോക് ഡൗണിനു ശേഷം, ദുബായിൽ നിന്നും അടുത്തിടെയാണ് കേരളത്തിലേക്ക് വീണ മടങ്ങി എത്തിയത്. ദുബായിൽ നിന്നും നാട്ടിലെത്തിയ വീണ പങ്കിട്ട ഒട്ടുമിക്ക പോസ്റ്റുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുറച്ചു നാല് മുമ്പ്, ഏറ്റവും ഒടുവിലായി വീണ പങ്ക് വച്ച ഒരു ചിത്രവും കുറിപ്പും ആണ് വൈറൽ ആകുന്നത്. കാഞ്ചീപുരം,സാരിയിൽ സുന്ദരി ആയിട്ടാണ് വീണ ചിത്രത്തിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇതല്ല വഴി… തിരികെയെടുക്കും നമ്മൾ ആ നല്ല നാളുകൾ. സമകാലിക സംഭവ വികാസങ്ങളുടെ നേർത്ത നോവുമായി…
Next post ഈ മറുക് എന്റെ മാത്രം പ്രത്യേകതയാണ്.. പ്രഭുലാലിന്റെ ജീവിത കഥ ഇങ്ങനെ